Saturday, April 28, 2018

  കാര്യസാദ്ധ്യക്കമ്മററി [ ലംബോദരൻ മാഷും തിരുമേനീം -18]

     " പൊതുസേവനമാണ് തിരുമേനീ ലക്ഷ്യം." കാര്യസാദ്ധ്യക്കമ്മറ്റി " ഞങ്ങൾ കുറച്ചു പേരു കൂടി ഉണ്ടാക്കിയ സംഘടനയാണ്. അതിപ്പോ ൾനാടു മുഴുവൻ ഉണ്ട്"
"എന്റെ ലംബോദരൻ മാഷേ ഒന്നും മനസിലായില്ല".
" ഇതിൽ മനസിലാക്കാനൊന്നുമില്ല. ഈ നാട്ടിൽ ആർക്ക് എന്തു കാര്യസാദ്ധ്യത്തിനും നമ്മളെ സമീപിക്കാം ഞങ്ങൾ നടത്തിക്കൊടുക്കും.പ്രത്യേകിച്ചും സർക്കാരു കാര്യം "
" അതായതു് ചുവപ്പുനാടക്കെതിരെയുള്ള സമരം.അല്ലേ?"
"ഒരു തരത്തിൽ അങ്ങിനെ തന്നെ. തിരുമേനിക്ക് വേണ്ടപ്പെട്ട ഒരാൾക്ക് ഒരു ട്രാൻസ്ഫർ വേണമെന്നു വിചാരിക്കൂ. ഞങ്ങളെ സമീപിച്ചാൽ മതി ഞങ്ങൾ സാധിച്ചു തരും."
"സൗജന്യമായി?"
"അതല്ല ഒരു ചെറിയ ഫീസ് ഇടാക്കി "
"ഏതാണ്ട് എത്ര വരും; "?
"അതു് ആപേക്ഷികമാണ്. എന്നാലും ഒരു ഇരുപതിനായിരം രൂപാ "
"ഇരുപതിനായിരമോ?. അതു കുറേക്കടുപ്പമല്ലേ?"
"ഒരു കടുപ്പവുമില്ല. ഇതിൽ ഞങ്ങൾക്ക് ചെറിയ തുകയേ കിട്ടൂ ബാക്കി മുഴുവൻ വീതിക്കണം".
" അതായതു് കൈക്കൂലി;"
"തിരുമേനി അങ്ങിനെ പറയരുത്. ഇന്നിത് കൊടുക്കാതെ ഒരു കാര്യവും നടക്കില്ല. പക്ഷേ പലർക്കും അതെവിടെക്കൊടുക്കണം, എങ്ങിനെ കൊടുക്കണം എന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല. അവിടെയാണ് ഞങ്ങളുടെ പ്രസക്തി.ഞങ്ങൾ ഒരു സർവ്വീസ് ചാർജ് ഈടാക്കും.അത്ര മാത്രം. ബാക്കി ഒക്കെ വീതിച്ചു കൊടുക്കേണ്ടതാണ്."
"ഇതൊക്കെ തെറ്റല്ലേ -? പ്രതിപക്ഷം വെറുതേ ഇരിക്കുമോ:? അവർ ബഹളമുണ്ടാക്കില്ലേ?"
"ഏയ്... അവരും ഈ കമ്മറ്റിയിൽ ഉണ്ട്. ഏതു ഭരണം വന്നാലും കമ്മറ്റി മാറണ്ടല്ലോ?"

Friday, April 27, 2018

പൂച്ചട്ടിയിൽ വളരുന്ന പൂക്കൾ [കീ ശക്കഥ-27]

     വിമാനത്തിൽക്കയറിയപ്പോൾ മുതൽ മനസ് അസ്വസ്ഥമാണ്. മോനെക്കാണാൻ ധൃതിയായി. അഞ്ചു വർഷമായി അവനെ ബോർഡിഗിൽ ആക്കി ഞങ്ങൾ വിദേശത്തേക്ക് പോയതാണ്. ഇൻസ്യയിൽ കിട്ടാവുന്ന ഏറ്റവും നല്ല റസിഡൻഷ്യൽ സ്ക്കൂൾ തന്നെ വേണം. ഊട്ടിയിലാണ്. നല്ല പ്രൊഫഷണലായി അവൻ വളരണം. അതിനായി എത്ര രൂപാ മുടക്കാനും ഞങ്ങൾ തയ്യാറായിരുന്നു.
കോയമ്പത്തൂർ വിമാനമിറങ്ങി നേരേ ഊട്ടിയിലേക്ക്.നാട്ടിൽപ്പോലും പോകുന്നത് അതിനു ശേഷം. അവൻ വളർന്നു കാണും. കാണുമ്പഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം.ആ കവിളത്ത് ഒത്തിരി ഒത്തിരി മുത്തം കൊടുക്കണം. എന്തെല്ലാം സാധനങ്ങളാണ് അവനു വേണ്ടി കൊണ്ടു വന്നിരിക്കുന്നത്.
    ആ പ്രൗഢഗംഭീരമായ സ്കൂൾ അങ്കണത്തിൽ എത്തി. സെക്യൂരിറ്റി ഹോസ്റ്റലിലെ വിസിറ്റി ഗ്റൂമിൽ എത്തിച്ചു. എട്ടുമണിക്ക് മോനെക്കാണാം. വെയിറ്റു ചെയ്യൂ.
എന്റെ പൊന്നുമോനെക്കാണാനും അപ്പോയ്ന്റ്മെൻറ് വേണോ! സമയം പോണില്ല. ഇനിയും പത്തു മിനിട്ട്. ഒരു യുഗം പൊലെ തോന്നി. അവനെക്കാണാ ധൃതി ആയി. ക്ലോക്കിൽ എട്ടു മണി അടിച്ചു.അവൻ സ്റ്റപ്പിറങ്ങി വരുന്നു. ഒരു പാടു വളർന്നിരിക്കുന്നു. ഞാനോടിച്ചെന്നു അവനടുത്തേക്ക്. അവനെ വാരിപ്പുണരണം.
  "ഹലോ മാം ഹൗ ആർ യൂ"
അവൻ കൈ നീട്ടി ഒരു ഷെയ്ക്ക് ഹാന്റ്.
    " ബീ.സീറ്റഡ് "
അടുത്തുള്ള സെറ്റി അവൻ ചൂണ്ടിക്കാണിച്ചു.
അടുത്ത കസേരയിൽ അവനും ഇരുന്നു.
"വാട്ട് എബൗട്ട് മൈ ഫാദർ? "
കുറച്ചു കൊച്ചു കൊച്ച് ചോദ്യങ്ങൾ. പെട്ടന്നവൻ വാച്ചു നോക്കി."സോറി മാം ഇറ്റ് ഈസ് ടൈം ഫോർ സ്റ്റഡി.സി യു ഈവനിഗ്. ബൈ... ബൈ " അവൻ കയ്യിൽപ്പിടിച്ച് ഒന്നുകുലുക്കി സ്റ്റെ പ്പ് കയറിപ്പോയി.
മണ്ണിൽ വേരുകളില്ലാതെ ഒരു പൂച്ചട്ടിയിൽ വളർന്ന എന്റെ മോൻ വേരുകൾ മറക്കുന്നൊ?എന്റെ കണ്ണീരിൽ അവന്റെ രൂപം അവ്യക്തമായി.

      ഹൃദയത്തേക്കാൾ പ്രധാനം ബുദ്ധി എന്നു പഠിപ്പിക്കുന്ന ആ വ്യവസായ സ്ഥാപനത്തിൽ നിന്നും ഞാനിറങ്ങി.ഒരു ചെറിയ തേങ്ങലോടെ... ഒരു വല്ലാത്ത വിങ്ങലോടെ

Thursday, April 26, 2018

  ഗുളികകാലം [ കീ ശക്കഥ-26]

      രാവിലെ ബഡ് കോഫിക്കു മുമ്പാണ് തൈറോയിഡിന്റെ ഗുളിക. പഞ്ചസാരയുടെ അസുഖത്തിന് മൂന്നു നേരം ഗുളികയുണ്ട്. ഹൈ.ബി.പി ആണ് അതിനുള്ള രണ്ടു ഗുളിക തെറ്റിയ്ക്കാനേ പാടില്ല. അങ്ങിനെ മധുരവും ഉപ്പും ത്യജിച്ച് ജീവിതം. കാലിലെ ചെറിയ മുറിവിന് വലിയ മൂന്നു ഗുളികയാണ് അപ്പോത്തിക്കിരി നിർദ്ദേശിച്ചത്.
•   അടുത്ത വില്ലൻ ആർത്രൈറ്റിസാണ്. സന്ധി മൂഴുവൻ വേദന. അതിന് ആയൂർവേദം മതി.അതിന് ഒരു ഗുളികയും കഷായവും. ഇപ്പോൾ കഷായം ഗുളിക രൂപത്തിൽ കിട്ടും. അതാണെളുപ്പം. അങ്ങിനെ ജീവിതത്തിൽ ഗുളികകളുടെ എണ്ണം കൂടി കൂടി വന്നു. വായ്പ്പുണ്ണു വന്നപ്പോൾ ഡോക്ട്ടർ പറഞ്ഞത് ആൻന്റീബയോട്ടിക്സ് കഴിക്കുമ്പോൾ വൈററമിൻ കുറയും. അതിന് ബി കോപ്ലക്സ് ഗുളിക കഴിക്കണം.
    അപ്പാഴാണ് അന്തസ്സുള്ള ആ അസുഖം പിടിപെട്ടത്.  ഹാർട്ട്! നെഞ്ചുവേദനയിലാ തുടങ്ങിയത്. ആഞ്ചിയോഗ്രാം, ആഞ്ചിയോ പ്ലാസ്റ്റ്.. അതിന് ഒരു പരപ്പ് ഗുളികകൾ. ഒരിക്കലും മുടങ്ങാൻ പാടില്ലത്രേ. കൊളസ്ട്രോൾ നന്നായുണ്ട് കൊഴുപ്പുള്ളത് ഒന്നും കഴിക്കരുത്. ലിക്കർ ഒരിക്കലും പാടില്ല. അല്ലങ്കിലും ഇപ്പോൾ മെയിൻ ആഹാരം ഗുളിക ക ളാ ണ്. അതു കൊണ്ടു തന്നെ വയർ നിറയും. ഇത്രയും ഗുളിക ക ൾ ഉള്ളിൽച്ചെന്നതുകൊണ്ടാണത്രേ ഗ്യാസ്.പേടിക്കണ്ട അതിന് ഒരു ഗുളിക കുറിച്ചു തരാം. കൊളസ്ട്രോളിനു് സ്ഥിരം കഴിക്കുന്ന മരുന്ന് ലിവറിന് പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനും ഗുളിക തന്നെ പരിഹാരം.   കഴുത്തിൽ വന്ന വേദനപ്പോൺ ഡിലൈറ്റിസിന്റെ ആണ്. അതിന് തത്ക്കാലം വേദനസംഹാരി കഴിച്ചാൽ മതി.
      രാത്രി ആകുമ്പഴേക്കും ഈ കഴിച്ച ഗുളികകൾ വയറ്റിൽക്കിടന്ന് ബഹളം തുടങ്ങും. ഒന്നുറങ്ങാൻ പോലും പറ്റുന്നില്ല. സാരമില്ല. മാർഗ്ഗമുണ്ട്.തലയ്ക്കൽ ഇരുന്ന ഡപ്പിയിൽ നിന്ന് രണ്ട് ഉറക്കഗുളിക എടുത്ത് വായിലിട്ടു. കിടക്കയിലേക്ക് ചെരിഞ്ഞു.

Wednesday, April 25, 2018

ജററ്ലാഗ്    [കീ ശക്കഥ-25]

    "  നീ ഇതുവരെ ഉറങ്ങിയില്ലേ?. എന്താ ജയിൽ ചാടാൻ പ്ലാനുണ്ടോ?".
" ഉറക്കം വരുന്നില്ല സാറെ.  ഇതുവരെ ശീലിച്ചതിൽ നിന്നും ഒരു മാറ്റം വന്നതുകൊണ്ടാവാം. രാത്രി ഉറങ്ങാൻ പറ്റുന്നില്ല. അതിനു പകരം പകൽ നല്ല ഉറക്കം."
  മുത്തു നല്ല കള്ളനാണ്. അത്യാവശ്യം വിദ്യാഭ്യാസവുമുണ്ട്. പക്ഷെ പണി മോഷണം. ഞങ്ങൾ ഒരു ദിവസം തൊണ്ടിയോടെ പൊക്കി.ആറുമാസം തടവ്. അങ്ങിനെ ജയിലിൽ ആയി.
" ആകെ ബോറടിക്കുന്നു സാറേ. ഒരു പണിയും എടുക്കാതെ. രാത്രി മുഴുവൻ എല്ലുമുറികെ പണി എടുത്തിരുന്നതാ. ഒരു വലിയ കുടുംബം കഴിയണ്ടതാ, "
"നിനക്കെന്താ അസുഖം. "
"സാറേ ഈ അമേരിക്കയിൽ നിന്നും മറ്റും വരുമ്പോഴുണ്ടാകുന്ന അസുഖമില്ലേ... എന്താ അതിന്റെ പേര്...ഒ... "ജറ്റ്ലാഗ് "! അതാണെന്റെ അസുഖം.

Sunday, April 22, 2018

  സ്വാമി ചെമ്പാനന്ദ സരസ്വതി....

[ കാ വിവസ്ത്രധാരി ആയ ഒരു സ്വാമി രംഗത്ത്.ചമ്രം പടിഞ്ഞിരുന്ന് മാറാപ്പിൽ നിന്നും പൂജാദ്രവ്യങ്ങൾ പുറത്തെടുക്കുന്നു. ഭംഗിയായി മുമ്പിൽ വക്കുന്നു. ഒരു താലത്തിൽ ഒരു പൊതിച്ച നാളികേരം.അതിൽ വെള്ളം തളിച്ച് പൂവും, അക്ഷതവും കൊണ്ടലങ്കരിക്കുന്നു. ]

സ്വാമി: "വിഷുവിന് വിഷുഫലം പ്രവചിക്കാനാണ് സ്വാമി വന്നിരിക്കുന്നത്.ഈ ഒരു വർഷത്തെ നിങ്ങളുടെ ഭാവി പ്രവചിക്കും. ഒരോരുത്തരായിക്കടന്നുവരൂ ".
[ആദ്യം വന്ന ആളെ പലകയിൽ കിഴക്കോട്ടു തിരിച്ചിരുത്തുന്നു. താലത്തിലെ നാളികേരം ഭക്തി പുരസ്സരം കയ്യിൽ വച്ചു കൊടുക്കുന്നു. ജലം തളിച്ച് പുഷ്പ്പം കൊണ്ടലങ്കരിക്കുന്നു. അക്ഷതം [ അരിയും നെല്ലും] വിതറുന്നു.

സ്വാമി: "സ്വർണ്ണത്തിന്റെ എന്തെങ്കിലും കൂടെ വക്കൂ . കൂടെ കുറെ ചില്ലറയും. പ്രസാദത്തിന്റെ കൂടെ പൂജിച്ചു തിരിച്ചു തരാം. ഇനി നാളികേരം ഭക്തി പുരസരം ധ്യാനിച്ച് കിഴക്കോട്ട് ഉരുട്ടൂ."
[ നാളികേരത്തിന്റെ ചലനം നിന്നപ്പോൾ അതിന്റെ കണ്ണ് എങ്ങോട്ടാണ് തിരിഞ്ഞിരിക്കുന്നതെന്ന് സ്വാമി നോക്കുന്നു ]

സ്വാമി: "കണ്ണൂ തെക്കോട്ടാണല്ലോ? സൂക്ഷിക്കണം - " ദക്ഷിണേ ജീവഹാനി സ്യാൽ "ജി വഹാനിയാണ് ഫലം. ഭയപ്പെടണ്ട പ്രതിവിധിയുണ്ട്. സ്വാമി യുടെ ആരാധനാമൂർത്തിക്ക് ഒരു ആയിരം രൂപാ വഴിപാടായി വക്കൂ. എല്ലാം ശുഭമാകും."
[സ്വാമി ആകാശത്തു നിന്ന് കുറച്ചു ഭസ്മം ആ വാ ഹി ച്ചു കൊടുക്കുന്നു. സ്വർണ്ണവും ചില്ലറയും ദക്ഷിണയും മാറ്റി വയ്ക്കുന്നു.]

സ്വാമി: "ഇതു കണ്ണു വടക്കോട്ടാണല്ലോ? 'ഉത്തരേ ദീർഘ ജീവസ്യാൽ കൊണേഷു വ്യാധി പീഡിത ". വ്യാധിയുടെ കാലമാണ് കാണുന്നത് മരണത്തിന്റെ വക്കു വരെ എത്തിയേക്കാം. മറികടക്കാൻ പ്രതിവിധിയുണ്ട്. "
സ്വാമി: "അഗ്നികോണാണല്ലോ?'വൃണാരിഷ്ടവും കൃഷി നഷ്ടവും ഫലം; "
സ്വാമി: "വായൂ കോ ണാണല്ലോ? മനോ ദുഖവും. ഭാര്യാ കലഹവും ചോര ഭയവും"
[സ്വാമിക്ക് ദക്ഷിണയും സ്വ
ർണ്ണവും കുന്നുകൂടി. അപ്പോൾ ഒരു ഖദർ ധാരി സ്വാമിയുടെ മുമ്പിൽ വന്നു
" അങ്ങ് എന്റെ രാഷ്ട്രീയ ഭാവി ഒന്നു പ്രവചിക്കണം" [സ്വാമി അയാളെ സൂക്ഷി ച്ച് നോക്കുന്നു ] അങ്ങിവിടെ ഇരിക്കണം. വിസ്തരിച്ച് നോക്കണം. ഇതൊന്നു കഴിയട്ടെ "
[ സ്ഥലം എസ്.ഐ. പ്രത്യക്ഷപ്പെടുന്നു ]
എസ്.ഐ. " പെരും കള്ളനായ നീ. [സ്വാമി ഓടിച്ചെന്ന് എസ്.ഐ.യുടെ വായ് പൊത്തിപ്പിടിക്കുന്നു.]
സ്വാമി: പ്രിയപ്പെട്ടവരേ രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഒരു പെരും കള്ളനെ പിടിക്കാനുള്ള മാർഗ്ഗം തേടിയാണ് ഇവർ വന്നിരിക്കുന്നത്. കുറച്ച് സമയത്തേക്ക് നിങ്ങൾ ഒന്നു മാറി നിൽക്കൂ. ഞാൻ ഒരോരുത്തരെ വിളിക്കാം.
എസ്.ഐ.: "നീ ഈ വേഷത്തിൽ "?
സ്വാമി: "നമ്മൾ മൂന്നു പേരും ഒന്നിച്ചു മോഷ്ടിച്ച് നടന്നപ്പോൾ ആർക്കും ഒരു ബഹുമാനവുമില്ലായിരുന്നു.എന്നും ആട്ടും തുപ്പും.തു ഛമായ വരുമാനവും. ഇന്നീ കാ വിക്ക് ഒരന്തസ്സുണ്ട് .അത്യാവശ്യം മാജിക്കും പഠിച്ചിരുന്നതുകൊണ്ട് ദിവ്യസ്വാമിയായി രാജകീയമായി ജീവിക്കുന്നു. ചതിക്കരുത്. ഇതും ദൈവിക പരിവേഷത്തിൽ ഒരു മോഷണം തന്നെ. സമ്മതിക്കുന്നു."

എസ്.ഐ." ഞാനന്ന് ഒരിക്കലും പിടിക്കപ്പെടാത്തതു കൊണ്ട് പൊലീസ് സ്റ്റേഷൻ റിക്കാർ സിൽ ഒന്നും പേരില്ലായിരുന്നു. അങ്ങിനെ പഴയ വീരമണി എസ്.ഐ.വീരമണി ആയി. തൊഴിൽ പഴയതു തന്നെ. അധികാരം ഉപയോഗിച്ചുള്ള ഒരു തരം മോഷണം. പിന്നെ മോഷ്ടാക്കളിൽ നിന്നും മോഷ്ടിക്കാം. ഒന്നും കിട്ടിയില്ലങ്കിൽ ഏതെങ്കിലും മാന്യന്മാരെ പീഡനക്കേസിൽപ്പെടുത്തിയാണങ്കിലും ജീവിയ്ക്കാം. പരമസുഖം."

ജി.കെ." ഞാൻ നിങ്ങളുടെ പഴയ ഗോപാലകൃഷ്ണൻ.മോഷണത്തിന് ഏറ്റവും നല്ല വേഷം ഖദർ തന്നെ. വലിയ കൊള്ളയാണ് എനിക്ക് താൽപ്പര്യം. എന്റെ രാഷട്രീയ ഗുരുവിനെ ച്ചതിച്ചുകൊണ്ടായിരുന്നു തുടക്കം. പുതിയ ഖദർ ഷർട്ട് വാങ്ങി കീറി ബാക്കിയുള്ളവർ കാണാൻ പാകത്തിന് തുന്നി പാവങ്ങളുടെ പടത്തലവനായി അവരറിയാതെ അവരെത്തന്നെ കൊള്ള ചെയ്ത് ജീവിക്കുന്നു."
    പഴയതുപോലെ വീതം വയ്യാലൊ?
"എല്ലാവരും പിരിഞ്ഞു പോകണം അത്യാവശ്യമായി നമുക്ക് ഒരു സ്ഥലം വരെപ്പോ കാനുണ്ട് "

Tuesday, April 17, 2018

     വിഷുഫലം   [ നാലുകെട്ട് - 158]

     അമ്മയാണ് അന്ന് കണ്ണൂപൊത്തിക്കൊണ്ടുവന്ന് ആവണിപ്പലകയിൽ ഇരുത്താറ്. ഉറക്കച്ചടവോടെ കണ്ണു തുറക്കുമ്പോൾ ദീപപ്രഭയിൽ സ്വർണ്ണവർണ്ണ പ്രഞ്ചത്തിൽ ഉണ്ണികൃഷ്ണ്ണൻ.ഇത് ഒരു സുഖമുള്ള ഓർമ്മയാണ്.ആ വർഷം മുഴുവൻ ഐശ്വര്യ പൂർണമാക്കാൻ ആ ഒറ്റക്കണി മതി. പക്ഷേ ഈ കണി ഒരുക്കുന്ന എന്റെ അമ്മക്ക് ആ ഭാഗ്യം കിട്ടാറില്ല. കാരണം ബാക്കിയുള്ളവർക്കു വേണ്ടി കണി ഒരുക്കുന്നത് അമ്മയാണ്.

      മുത്തശ്ശൻ തരുന്ന കൈ നീട്ടത്തിനായി കളികഴിഞ്ഞ് ഓടി എത്തും.പിന്നെ ആവർഷത്തെ മുഴുവൻ ഭാവി പ്രവചിക്കാനുള്ള ഒരു ചടങ്ങുണ്ട്. കിഴക്കോട്ടു തിരിഞ്ഞ് ഒരു പലകയിൽ ഇരിക്കണം മുത്തശ്ശൻ പൊതിച്ച ഒരു നാളികേരം വെള്ളത്തിൽ കഴുകി കണ്ണു മെൽപ്പൊട്ടാക്കി നമ്മുടെ കയ്യിൽത്തരുന്നു. അതിനു മുകളിൽ പൂവും അക്ഷതവും ഒരു നാണയവും വയ്ക്കുന്നു. ഒന്നു പ്രാർദ്ധിച്ച് ആ നാളികേരം സാവകാശം മുമ്പോട്ട് ഉരുട്ടണം. അതിന്റെ ചലനം നിൽക്കുമ്പോൾ അതിന്റെ കണ്ണ് എങ്ങോട്ടു തിരിഞ്ഞു നിൽക്കുന്നു എന്നു നോക്കൂ ക: അതു നോക്കി ഉരുട്ടിയ ആളുടെ ഒരു വർഷത്തെ ഫലം അറിയാൻ പറ്റും.
    അന്ന് അതു രുട്ടുമ്പോൾ നല്ല പിരിമുറുക്കമാണ്. തെക്കോട്ടണങ്കിൽ മരണം വരെ പ്രവചിക്കും. വശങ്ങളിലെക്കും കോണുകളിലേക്കും. മുകളിലേക്കും താഴേക്കും വരാം.എല്ലാത്തിനും വ്യത്യസ്ഥ ഫലങ്ങൾ. ഉത്തമം കിഴക്കോട്ടു വരുന്നതാണ്.. ഇതൊക്കെപ്പഴയ കാല ഓർമ്മകളാണ്.

Saturday, April 14, 2018

വിഷുപ്പക്ഷിയുടെ ദുഃഖം  [കീശക്കഥ - 2 2]

       അശ്വതി ഞാറ്റുവേല ആയി. കണിക്കൊന്നപൂത്തുലഞ്ഞു. എന്നിട്ടും കുട്ടികൾക്കൊരുത്സാഹവുമില്ല. അവരെ പറക്കാൻ പഠിപ്പിച്ച് സജ്ജരാക്കിയതാണ്. നാടു മുഴുവൻ പറന്നു നടന്ന് വിളവിറക്കാനുള്ള വിളബരം കൊടുക്കണം. പരമ്പരാഗതമായി നമ്മൾ ചെയ്യുന്ന നമ്മളുടെ കുലത്തൊ ഴി ലാ ണ്. " അച്ഛൻ കൊമ്പത്ത്... അമ്മ വരമ്പത്ത്.... വിത്തും കൈക്കോട്ടും...." ഇതെല്ലാം മാലോകരെ ഓർമ്മിപ്പിച്ച് കാർഷിക സമൃദ്ധിയുടെ ആരംഭകാലം കുറിക്കണം. പണ്ട് പാണ നാര് പാടി നടക്കുന്ന പോലെ. 
        മീനമാസം അവസാനമാകുമ്പഴേ നമ്മൾ തുടങ്ങണം. ഈ മരത്തിന്റെ മുകളിൽ കൂട്ടിൽ ച്ചടഞ്ഞിരുന്നാൽ പോരാ. വളരെ ഉയരത്തിലെ പറക്കാണം. കതിരു കാണാത്തത്ര ഉയരത്തിൽ.  നമ്മുടെ അറിയിപ്പിന്റെ പ്രതിധ്വനി എങ്ങും മുഴങ്ങണം. സൂര്യഭഗവാന്റെ ഉത്തര ദക്ഷിണായന യാത്രക്ക് മധ്യേ എത്തുന്ന സമയം. ആ സമദിനരാത്ര ദിവസമാണ് വിഷു. നമ്മൾ ഒരോ സ്ഥലത്തും ഒരോരുത്തരെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂട്ടമായിപ്പറക്കാൻ പാടില്ല. ചെറു മരങ്ങളിൽ വിശ്രമിക്കാൻ പാടില്ല. ചുരുങ്ങിയ സമയം കൊണ്ട് നാടിന്റെ നാനാഭാഗത്തും സന്ദേശം എത്തണം. പരമ്പരാഗതമായ ഈ തൊഴിൽ ചെയ്യാൻ ഇന്ന് നമ്മൾ കുറച്ചു പേരേ ഉള്ളു.

    " അച്ചനെന്താ പറയുന്നേ ഇന്ന് ഈ നാട്ടിൽ പാടമില്ല, വരമ്പില്ല, വിത്തും കൈക്കോട്ടുമില്ല. ഭക്ഷ്യ വിളകൾ എല്ലാം അവർ നിർത്തി. നാണ്യവിളകൾ മതി അവർക്ക്. അതു വിറ്റ് അവർ അന്യദേശത്തു നിന്ന് വിഷലിപ്തമായ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കും. ഇതിന്റെ ഒക്കെ വിലയിടിയുന്ന ഒരു കാലം വരും. പട്ടിണി ആയാലേ പഠിക്കൂ.അതുവരെ ഈ മടിയന്മാർക്കു വേണ്ടി നമ്മൾ എന്തിനു കഷ്ടപ്പെടണം. എനിക്കവയ്യ "
അവൻ ഇത്രയും പറഞ്ഞു ചിറക് കുടഞ്ഞ് കൂടണഞ്ഞു. അവൻ പറഞ്ഞതിലും കാര്യമുണ്ട്. എന്തിനീ കഷ്ടപ്പാട്. ആരും ഇതിന് ഒന്നും തരാറില്ലങ്കിലും ഒരു അനുഷ്ടാനം പോലെ കൊണ്ടു നടന്നിരുന്നു. ഇനി വയ്യ. വിഷുപ്പക്ഷി എന്ന പേരു പോലും പുതിയ തലമുറ മറന്നു.   ഇനി വയ്യ.....

Friday, April 13, 2018

  രുചിയുടെ "വരരുചി "- പുരസ്ക്കാര നിറവിൽ....

        പഴയിടം മോഹനൻ നമ്പൂതിരിക്ക് സംസ്ഥാന ഗവൺമന്റിന്റെ "പാചക ശ്റേഷ്ട " പുരസ്കാരം. വർഷങ്ങളായി കലോത്സവ മേളകളിലും ശാസ്ത്രമേളകളിലും ഒരു കോടിയിലധികം കുട്ടികൾക്ക് സദ്യ ഒരുക്കിയതിനുള്ള മഹത്തായ അംഗീകാരം. തൃശൂര് കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഇന്ന് ബഹു. വിദ്യഭ്യാസ മന്ത്രീ പ്രൊഫ.രവീന്ദ്രനാഥ് അവാഡ് ദാനം നിർവ്വഹിച്ചു.

        കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ അന്നദാന പ്രഭുവിന്റെ ഊട്ടുപുരയിൽ നിന്നു തുടങ്ങിയ  നള പാകം ഇന്ന് കാലദേശങ്ങൾക്കതീതമായി പടർന്നു പന്തലിച്ചിരിക്കുന്നു. പൂതൃക്കോവിലിൽത്തന്നെ 25-മത് ഭാഗവതസത്രത്തിന്റെ അന്നദാനം ഭഗവാനുള്ള പഴയിടത്തിന്റെ കാണിക്ക ആയിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ആയിരിക്കാം അദ്ദേഹത്തിന്റെ പാചകത്തിന് ഒരു ദൈവിക ഭാവം കൈവന്നത്.  മററു പാചകക്കാരു പോലും പഴയിടം നമ്മുടെ അടുക്കളയിൽക്കൂടി ഒന്നു കടന്നു പോയാൽ മതി എന്നാഗ്രഹിക്കുന്ന ത്രകൈപ്പുണ്യം അദ്ദേഹത്തിന് അറിഞ്ഞു നൽകിയതും ഭഗവാനാകാം.

      ഇന്ന് ഇന്ത്യ മുഴുവനും വിദേശത്തും പഴയിടത്തിന്റെ പാചക ഇടം കാണാം. സസ്യാഹാരരംഗത്തെ ആധുനികവൽക്കരണം അദ്ദേഹത്തെ മററുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു.
        ആ മഹാനായ രുചിയുടെ വരരുചിയെ. സ്വാദിന്റെ തമ്പുരാനെ വിശ്വം ജയിച്ചു വരുമ്പോൾ വരവേക്കാനായി നമുക്കും കാത്തിരിയ്ക്കാം. നമ്മുടെ കുറിച്ചിത്താനം കാരുടെ സ്വകാര്യാഹംങ്കാരത്തിന് ആശംസകൾ...... ഹൃദയപൂർവ്വം ആശംസകൾ.

Tuesday, April 10, 2018

   നയന ഭോഗം  [കീ ശക്കഥ-2 1]

       ഹോട്ടലിൽ കാബറേ ആണ്.. ആ തിളങ്ങുന്ന അൽപ്പ വസ്ത്രധാരിണിയെ എനിക്കു പിടിച്ചു. മദാലസ നൃത്തത്തിന്റെ ലഹരിയിലും അവൾക്ക് എന്തൊക്കെയോ പ്രത്യേ കതകൾ.
   കാ ബറെ കഴിഞ്ഞു. എനിക്കവളെക്കാണണം. ഹോട്ടലിലെ മാനേജർ എന്റെ സുഹൃത്താണ്. റൂം നമ്പർ പറഞ്ഞു തന്നു.ഞാൻ കതകിൽ മുട്ടി. അവൾ കതകു തുറന്നു.
  ഞാൻ അക്ഷരാർത്ഥത്തിൽ ഞട്ടി പ്പോയി. വില കുറഞ്ഞ പിഞ്ചിയ വസ്ത്രമണിഞ്ഞ് ഒരു സ്ത്രീ. അവളുടെ കുട്ടിക്ക് മുലകൊടുത്തു കൊണ്ടിരിക്കുന്നു. ആ കുഞ്ഞ് ആർത്തിയോടെ പാല് കുടിക്കുന്നു. അവളുടെ പകിട്ടാർന്ന തിളങ്ങുന്ന വസ്ത്രങ്ങൾ ഹാങ്ങറിൽ തൂക്കിയിരിക്കുന്നു.
" ജീവിക്കാൻ വേണ്ടിയാണ് സാറേ? എന്റെ ഈ ചോരക്കുഞ്ഞിനേയും അസുഖം ബാധിച്ച ഭർത്താവിനേയും പോറ്റാൻ ശരീരം വിൽക്കാറില്ല.പ്രദർശിപ്പിക്കാറേ ഉള്ളു. ഒരു ഷോക്ക് ഇരുനൂറ് രൂപാ. - "
   എനിക്കാ സ്ത്രീയോട് ബഹുമാനം തോന്നി.നമ്മൾ കാണുന്ന പുറം പകിട്ടിൽ അവൾക്ക് വില പറയാൻ ചെന്ന ഞാൻ തരിച്ചുനിന്നു പോയി.
തിരിച്ചു നടക്കുമ്പോൾ അവളുടെ ദൈന്യഭാവമായിരുന്നു മനസിൽ

Saturday, April 7, 2018

10-ാം നമ്പർ പലിശവിളക്ക് [ നാലു കെട്ട് - 158]

ആ വിളക്കിന്റെ ഏതാനും ഭാഗങ്ങളേ ഇന്നുള്ളു. ഇപ്പോൾ നീളത്തിലുള്ള ചില്ലുകളോടെ ഒരു മേശവിളക്ക് മാത്രം. അത് തൂക്കിപ്പിടിക്കാൻ ഒരു കമ്പി പ്രത്യേകരീതിയിൽ ക്രമപ്പെടുത്തിയിരുന്നത് ഓർക്കുന്നു..അതിന്റെ പകുതി ഇറങ്ങിയിരിക്കാൻ പാകത്തിന് ഒരു വട്ടത്തിലുള്ള റിഫ്ലക്റ്റർ കൂടി ഉണ്ടായിരുന്നു. ഉരുണ്ടതിരിയാണ് അതിന് ഉപയോഗിച്ചിരുന്നത്. അത് ഉയർത്താനും താഴ്ത്താനും പൽചക്രത്തോടു കൂടിയ ഒരു കീ ആണുപയോഗിക്കുക. ഇതിന് അന്ന് പലിശവിളക്ക് എന്നാണ് പറയാറ്. 14 - ആം നമ്പർ: പത്താംനമ്പർ എന്നിങ്ങിനെ രണ്ടുതരം വിളക്കുകൾ കണ്ടിട്ടുണ്ട്. ഇവിടുണ്ടായിരുന്നത് പത്താംനമ്പർ ആണത്രെ. അച്ഛൻ പറഞ്ഞ ഓർമ്മയാണ്.

അന്ന് മണ്ണണ്ണ വിളക്കുകൾ ഇല്ലങ്ങളിൽ നിഷിദ്ധമായിരുന്നു. അകത്ത് കയറ്റാൻ സമ്മതിക്കില്ല. അവസാനം അകത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും അത്താഴം കഴിക്കുമ്പോൾ അതുപയോഗിക്കാൻ അനുവാദമില്ലായിരുന്നു. പക്ഷേ അന്നുവരെ ഉപയോഗിച്ചിരുന്ന എണ്ണ വിളക്കിനെക്കാൾ പ്രാകാശവും, സൗകര്യവും ക്രമേണ അവനെ സ്വീകാര്യനാക്കി. ആ നീളത്തിലുള്ള ചില്ലു വൃത്തിയാക്കി, തിരിയുടെ അറ്റത്തെ കരി തട്ടിക്കളഞ്ഞ് കത്തിക്കും. എന്നിട്ട തി നു ചുറ്റും ചമ്രം പടിഞ്ഞിരുന്ന് എല്ലാവരും കൂടി പഠിക്കുന്നത് ഇന്നും ഓർക്കുന്നു. 
      നാലുകെട്ടിന്റെ ചരിത്രത്തിൽ ഒരിക്കൽ അവിടം പ്രകാശപൂരിതമാക്കിയ ആ മണ്ണണ്ണ വിളക്ക് ഇന്നും ഓർമ്മകളിൽ നിന്ന് കരി തുടച്ചു പുറത്തെടുത്തപ്പോൾ മനസിൽ നിറഞ്ഞതു് ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളായിരുന്നു..

Thursday, April 5, 2018

   അന്ന് ഐ.എം.വി ജയൻ നോട്ട്ലസ് ഫുട്ട്ബോൾ ക്ലബ്ബിൽ...

       അന്ന് കുറിച്ചിത്താനത്ത് ഫുട്ട്ബോളിലെ കറുത്തമുത്ത് ശ്രീ.ഐ.എം.വിജയൻ വന്നിരുന്നു.SKVHS ലെ ശ്രീ കൃഷ്ണാ സ്പോട്സ് അക്കാഡമി ഉൽഘാടനം ചെയ്യാനായി. അന്ന് നമ്മുടെ ഗ്രൗണ്ടിൽ കുട്ടികളും ക്ലബഗങ്ങളുമായി ഫുട്ട്ബോൾ കളിയ്ക്കാനും അദ്ദേഹംസന്മനസു കാണിച്ചു. ജാഡകളില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി എല്ലാവരുമായി ഇടപഴകുന്നത് കണ്ടപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു പോയി. അന്ന് തിരക്കായിരുന്നങ്കിലും ലൈബ്രറിയും ക്ലബും അദ്ദേഹം സന്ദർശിച്ചിരുന്നു.

        എല്ലാവർഷവും ഭംഗിയായി ഈ ക്ലബ് നടത്തുന്ന ഫുട്ബോൾ മേളയെപ്പറ്റിപ്പറഞ്ഞപ്പോൾ അതിന് എല്ലാആശീർവ്വാദവും തന്നിരുന്നു. അ റി യി ച്ചാൽ സ്ഥലത്തുള്ള സമയമാണങ്കിൽ വരാമെന്നും ഏറ്റിരുന്നു.
   ഇന്ന് കുറിച്ചിത്താനത്ത് ക്ലബ് നടത്തന്ന 12 - മത് ഫുട്ബോൾ മേള നടക്കുകയാണ്. എപ്രിൽ 8 മുതൽ. കാൽപ്പന്തുകളിയിലെ ആ മഹാപ്രതിഭ ശ്രീ.ഐ.എം.വിജയൻ അന്നു തന്ന ആശംസയിൽ പ്രചോദനം ഉൾ ഉൾക്കൊണ്ട്....

Monday, April 2, 2018

  നോട്ട്ലസ് ഫുട്ട്ബോൾ മേള - ഈ നാടിന്റെ മഹാ കായിക മേള.....

    കുറിച്ചിത്താനം PSpm ലൈബ്രറിയുടെ യുവജന വിഭാഗമായി പ്രവർത്തിച്ചു വരുന്ന നോട്ട്ലസ് സ്പോട് സ് ആൻഡ് ആട്‌സ് ക്ലബ് കലാകായിക രംഗങ്ങളിലും പൊതുരംഗങ്ങളിലും സജീവമായി പ്രവർത്തിച്ചു വരുന്നു. അതിസമർത്ഥരായ ഒരു പറ്റം ചെറുപ്പക്കാർ അഹോരാത്രം പണി എടുത്താണ് അഘില കേരളാ ടിസ്ഥാനത്തിൽ നല്ല ക്ലബുക്കളപ്പങ്കെടുപ്പിച്ച് ഈ കായിക മേള സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ താരങ്ങളടക്കം പങ്കെടുക്കുന്ന ഈ മഹാമേള കഴിഞ്ഞ 12 വർഷമായി നല്ല രീതിയിൽ നടന്നുവരുന്നു. ഇത്തവണ ഫ യ ന ൽ മത്സരം " ഫ്ലഡ് ലിറ്റിൽ " നടത്താനുള്ള സാഹസിക ശ്രമത്തിലാണ് സംഘാടകർ. ഏപ്രിൽ 8 മുതൽ 15 വരെ കുറിച്ചിത്താനം SKHടട ഗ്രൗണ്ടിൽ വച്ചു നടക്കുന്ന ഈ മേള കേരളത്തിലെ ഗ്രാമീണ മേഘലയിലെ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു. 
     നാട്ടുകാരുടെയും കായിക പ്രേമികളുടേയും ബിസിനസ്സുകാരുടേയും അകമഴിഞ്ഞ സഹകരണത്തോടെ നടക്കുന്ന ഈ മഹാമേളയിലേക്ക് സാദരം സ്വാഗതം...

Sunday, April 1, 2018

  നിഷ്ക്കാമ കർമ്മം [കീ ശക്കഥ-19]

           ഔദ്യോഗിക തിരക്കിനിടയിലും ആദ്ധ്യാത്മിക വിഷയങ്ങളിലായിരുന്നു താൽപ്പര്യം. അടുത്ത് ഒരാശ്രമം വന്നു എന്നറിഞ്ഞപ്പൊൾ ആവേശം കൂടി. പുതിയ സ്വാമി ചെറുപ്പക്കാരനാണ്. ഊർജ്ജസ്വലനാണ്. പരിചയപ്പെട്ടപ്പോൾ മുതൽ സ്വാമിയുടെ കൂടെ ആശ്രമത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി കുറച്ചൊന്നുമല്ല പണി എടുത്തത്. ആളും അർത്ഥവും സംഘടിപ്പിച്ച്.എതിർപ്പുകൾ തരണം ചെയ്ത്.. പിന്നെ ഒരു പോക്കായിരുന്നു. സ്വാമിക്ക് എന്തിനും ഏതിനും ഞാൻ കൂടെ വേണം. അവിടെ അന്തേവാസികളായി, സ്കൂളായി കോളേജായി.. സ്വാമി ആണങ്കിൽ വിശ്വ പ്രസിദ്ധനുമായി.
      ഔദ്യോഗി ജീവിതത്തിൽ നിന്നു വിരമിച്ചാൽ.ഈ ആശ്രമത്തിൽ ച്ചേരണം. വലിയ മോഹമായിരുന്നു. ഉത്തരവാദിത്വങ്ങൾ ഒരു വിധം ഒതുക്കി. ഔദ്യേഗിക ജീവിതത്തിൽ നിന്നു കിട്ടിയ സംമ്പാദ്യം മുഴുവൻ സ്വാമിയുടെ കാൽക്കൽ വച്ച് ആ ഗ്രഹം പറഞ്ഞു,. പിന്നെ ബന്ധങ്ങളും ബന്ധനങ്ങളും മറന്ന് കുറേക്കാലം. അപ്പഴാണ് ആ രോഗം എന്നെപ്പിടികൂടിയത്. അത് മൂർഛിച്ചപ്പോ ൾ ഒരു ദിവസം സ്വാമി അടുത്തുവന്നു.അങ്ങ് ഗൃഹസ്താ ശ്രമത്തിലെക്കു തന്നെ തിരിച്ചു പോകൂ.വേണ്ടപ്പെട്ടവരുടെ പരിചരണമാണിനി ആവശ്യം. സ്വാമി എന്നെ ഉപേക്ഷിക്കുകയാണോ? സ്വാമിയേ ഞാൻ ദയനീയമായി നോക്കി.
       തിരിച്ചു വന്നപ്പോൾ സ്വന്തം ഗൃഹത്തിൽ ഒരു വല്ലാത്ത അപരിചിതത്വം. എല്ലാവരുടേയും പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റം. ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തലുകൾ.ഈ രോഗാവസ്ഥയിൽ ഈ ഒറ്റപ്പെടൽ ഭീകരമായിരുന്നു.അങ്ങിനെ ആണ് ആശുപത്രിയിൽ എത്തിപ്പെട്ടത്. പത്തു ദിവസം കടന്നു പോയി.
"എനിക്ക് എന്റെ സ്വാമിയേ ഒന്നു കാണണം",.

സ്വാമി തിരക്കിലാണ്. മറുപടി വന്നു.അല്ലങ്കിലും അദ്ദേഹം വലിയ തിരക്കിലാണ്. ഒരാശ്വാസത്തിനായി ആസ്വാമിപ്യം ഞാൻ കൊതിച്ചു പോയി. ഇന്നു വരും.... നാളെ വരും.... വരാതിരിക്കില്ല..... അദ്ദേഹം വന്നില്ല. കുറ്റപ്പെടുത്താൻ തോന്നിയില്ല. എത്ര എത്ര അശരണർക്കാലംബമാണദ്ദേഹം. സമയം കിട്ടിക്കാണില്ല.
  നിഷ്ക്കാ മകർമ്മം എന്നെ പഠിപ്പിച്ച അദ്ദേഹത്തിന് എന്റെ ആഗ്രഹം പൊലും പ്രതിഫലമായിത്തോന്നിയിരിക്കുമോ....