Sunday, April 1, 2018

  നിഷ്ക്കാമ കർമ്മം [കീ ശക്കഥ-19]

           ഔദ്യോഗിക തിരക്കിനിടയിലും ആദ്ധ്യാത്മിക വിഷയങ്ങളിലായിരുന്നു താൽപ്പര്യം. അടുത്ത് ഒരാശ്രമം വന്നു എന്നറിഞ്ഞപ്പൊൾ ആവേശം കൂടി. പുതിയ സ്വാമി ചെറുപ്പക്കാരനാണ്. ഊർജ്ജസ്വലനാണ്. പരിചയപ്പെട്ടപ്പോൾ മുതൽ സ്വാമിയുടെ കൂടെ ആശ്രമത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി കുറച്ചൊന്നുമല്ല പണി എടുത്തത്. ആളും അർത്ഥവും സംഘടിപ്പിച്ച്.എതിർപ്പുകൾ തരണം ചെയ്ത്.. പിന്നെ ഒരു പോക്കായിരുന്നു. സ്വാമിക്ക് എന്തിനും ഏതിനും ഞാൻ കൂടെ വേണം. അവിടെ അന്തേവാസികളായി, സ്കൂളായി കോളേജായി.. സ്വാമി ആണങ്കിൽ വിശ്വ പ്രസിദ്ധനുമായി.
      ഔദ്യോഗി ജീവിതത്തിൽ നിന്നു വിരമിച്ചാൽ.ഈ ആശ്രമത്തിൽ ച്ചേരണം. വലിയ മോഹമായിരുന്നു. ഉത്തരവാദിത്വങ്ങൾ ഒരു വിധം ഒതുക്കി. ഔദ്യേഗിക ജീവിതത്തിൽ നിന്നു കിട്ടിയ സംമ്പാദ്യം മുഴുവൻ സ്വാമിയുടെ കാൽക്കൽ വച്ച് ആ ഗ്രഹം പറഞ്ഞു,. പിന്നെ ബന്ധങ്ങളും ബന്ധനങ്ങളും മറന്ന് കുറേക്കാലം. അപ്പഴാണ് ആ രോഗം എന്നെപ്പിടികൂടിയത്. അത് മൂർഛിച്ചപ്പോ ൾ ഒരു ദിവസം സ്വാമി അടുത്തുവന്നു.അങ്ങ് ഗൃഹസ്താ ശ്രമത്തിലെക്കു തന്നെ തിരിച്ചു പോകൂ.വേണ്ടപ്പെട്ടവരുടെ പരിചരണമാണിനി ആവശ്യം. സ്വാമി എന്നെ ഉപേക്ഷിക്കുകയാണോ? സ്വാമിയേ ഞാൻ ദയനീയമായി നോക്കി.
       തിരിച്ചു വന്നപ്പോൾ സ്വന്തം ഗൃഹത്തിൽ ഒരു വല്ലാത്ത അപരിചിതത്വം. എല്ലാവരുടേയും പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റം. ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തലുകൾ.ഈ രോഗാവസ്ഥയിൽ ഈ ഒറ്റപ്പെടൽ ഭീകരമായിരുന്നു.അങ്ങിനെ ആണ് ആശുപത്രിയിൽ എത്തിപ്പെട്ടത്. പത്തു ദിവസം കടന്നു പോയി.
"എനിക്ക് എന്റെ സ്വാമിയേ ഒന്നു കാണണം",.

സ്വാമി തിരക്കിലാണ്. മറുപടി വന്നു.അല്ലങ്കിലും അദ്ദേഹം വലിയ തിരക്കിലാണ്. ഒരാശ്വാസത്തിനായി ആസ്വാമിപ്യം ഞാൻ കൊതിച്ചു പോയി. ഇന്നു വരും.... നാളെ വരും.... വരാതിരിക്കില്ല..... അദ്ദേഹം വന്നില്ല. കുറ്റപ്പെടുത്താൻ തോന്നിയില്ല. എത്ര എത്ര അശരണർക്കാലംബമാണദ്ദേഹം. സമയം കിട്ടിക്കാണില്ല.
  നിഷ്ക്കാ മകർമ്മം എന്നെ പഠിപ്പിച്ച അദ്ദേഹത്തിന് എന്റെ ആഗ്രഹം പൊലും പ്രതിഫലമായിത്തോന്നിയിരിക്കുമോ....

No comments:

Post a Comment