Saturday, April 7, 2018

10-ാം നമ്പർ പലിശവിളക്ക് [ നാലു കെട്ട് - 158]

ആ വിളക്കിന്റെ ഏതാനും ഭാഗങ്ങളേ ഇന്നുള്ളു. ഇപ്പോൾ നീളത്തിലുള്ള ചില്ലുകളോടെ ഒരു മേശവിളക്ക് മാത്രം. അത് തൂക്കിപ്പിടിക്കാൻ ഒരു കമ്പി പ്രത്യേകരീതിയിൽ ക്രമപ്പെടുത്തിയിരുന്നത് ഓർക്കുന്നു..അതിന്റെ പകുതി ഇറങ്ങിയിരിക്കാൻ പാകത്തിന് ഒരു വട്ടത്തിലുള്ള റിഫ്ലക്റ്റർ കൂടി ഉണ്ടായിരുന്നു. ഉരുണ്ടതിരിയാണ് അതിന് ഉപയോഗിച്ചിരുന്നത്. അത് ഉയർത്താനും താഴ്ത്താനും പൽചക്രത്തോടു കൂടിയ ഒരു കീ ആണുപയോഗിക്കുക. ഇതിന് അന്ന് പലിശവിളക്ക് എന്നാണ് പറയാറ്. 14 - ആം നമ്പർ: പത്താംനമ്പർ എന്നിങ്ങിനെ രണ്ടുതരം വിളക്കുകൾ കണ്ടിട്ടുണ്ട്. ഇവിടുണ്ടായിരുന്നത് പത്താംനമ്പർ ആണത്രെ. അച്ഛൻ പറഞ്ഞ ഓർമ്മയാണ്.

അന്ന് മണ്ണണ്ണ വിളക്കുകൾ ഇല്ലങ്ങളിൽ നിഷിദ്ധമായിരുന്നു. അകത്ത് കയറ്റാൻ സമ്മതിക്കില്ല. അവസാനം അകത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയെങ്കിലും അത്താഴം കഴിക്കുമ്പോൾ അതുപയോഗിക്കാൻ അനുവാദമില്ലായിരുന്നു. പക്ഷേ അന്നുവരെ ഉപയോഗിച്ചിരുന്ന എണ്ണ വിളക്കിനെക്കാൾ പ്രാകാശവും, സൗകര്യവും ക്രമേണ അവനെ സ്വീകാര്യനാക്കി. ആ നീളത്തിലുള്ള ചില്ലു വൃത്തിയാക്കി, തിരിയുടെ അറ്റത്തെ കരി തട്ടിക്കളഞ്ഞ് കത്തിക്കും. എന്നിട്ട തി നു ചുറ്റും ചമ്രം പടിഞ്ഞിരുന്ന് എല്ലാവരും കൂടി പഠിക്കുന്നത് ഇന്നും ഓർക്കുന്നു. 
      നാലുകെട്ടിന്റെ ചരിത്രത്തിൽ ഒരിക്കൽ അവിടം പ്രകാശപൂരിതമാക്കിയ ആ മണ്ണണ്ണ വിളക്ക് ഇന്നും ഓർമ്മകളിൽ നിന്ന് കരി തുടച്ചു പുറത്തെടുത്തപ്പോൾ മനസിൽ നിറഞ്ഞതു് ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓർമ്മകളായിരുന്നു..

No comments:

Post a Comment