Friday, April 13, 2018

  രുചിയുടെ "വരരുചി "- പുരസ്ക്കാര നിറവിൽ....

        പഴയിടം മോഹനൻ നമ്പൂതിരിക്ക് സംസ്ഥാന ഗവൺമന്റിന്റെ "പാചക ശ്റേഷ്ട " പുരസ്കാരം. വർഷങ്ങളായി കലോത്സവ മേളകളിലും ശാസ്ത്രമേളകളിലും ഒരു കോടിയിലധികം കുട്ടികൾക്ക് സദ്യ ഒരുക്കിയതിനുള്ള മഹത്തായ അംഗീകാരം. തൃശൂര് കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഇന്ന് ബഹു. വിദ്യഭ്യാസ മന്ത്രീ പ്രൊഫ.രവീന്ദ്രനാഥ് അവാഡ് ദാനം നിർവ്വഹിച്ചു.

        കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ അന്നദാന പ്രഭുവിന്റെ ഊട്ടുപുരയിൽ നിന്നു തുടങ്ങിയ  നള പാകം ഇന്ന് കാലദേശങ്ങൾക്കതീതമായി പടർന്നു പന്തലിച്ചിരിക്കുന്നു. പൂതൃക്കോവിലിൽത്തന്നെ 25-മത് ഭാഗവതസത്രത്തിന്റെ അന്നദാനം ഭഗവാനുള്ള പഴയിടത്തിന്റെ കാണിക്ക ആയിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ആയിരിക്കാം അദ്ദേഹത്തിന്റെ പാചകത്തിന് ഒരു ദൈവിക ഭാവം കൈവന്നത്.  മററു പാചകക്കാരു പോലും പഴയിടം നമ്മുടെ അടുക്കളയിൽക്കൂടി ഒന്നു കടന്നു പോയാൽ മതി എന്നാഗ്രഹിക്കുന്ന ത്രകൈപ്പുണ്യം അദ്ദേഹത്തിന് അറിഞ്ഞു നൽകിയതും ഭഗവാനാകാം.

      ഇന്ന് ഇന്ത്യ മുഴുവനും വിദേശത്തും പഴയിടത്തിന്റെ പാചക ഇടം കാണാം. സസ്യാഹാരരംഗത്തെ ആധുനികവൽക്കരണം അദ്ദേഹത്തെ മററുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു.
        ആ മഹാനായ രുചിയുടെ വരരുചിയെ. സ്വാദിന്റെ തമ്പുരാനെ വിശ്വം ജയിച്ചു വരുമ്പോൾ വരവേക്കാനായി നമുക്കും കാത്തിരിയ്ക്കാം. നമ്മുടെ കുറിച്ചിത്താനം കാരുടെ സ്വകാര്യാഹംങ്കാരത്തിന് ആശംസകൾ...... ഹൃദയപൂർവ്വം ആശംസകൾ.

No comments:

Post a Comment