Thursday, April 26, 2018

  ഗുളികകാലം [ കീ ശക്കഥ-26]

      രാവിലെ ബഡ് കോഫിക്കു മുമ്പാണ് തൈറോയിഡിന്റെ ഗുളിക. പഞ്ചസാരയുടെ അസുഖത്തിന് മൂന്നു നേരം ഗുളികയുണ്ട്. ഹൈ.ബി.പി ആണ് അതിനുള്ള രണ്ടു ഗുളിക തെറ്റിയ്ക്കാനേ പാടില്ല. അങ്ങിനെ മധുരവും ഉപ്പും ത്യജിച്ച് ജീവിതം. കാലിലെ ചെറിയ മുറിവിന് വലിയ മൂന്നു ഗുളികയാണ് അപ്പോത്തിക്കിരി നിർദ്ദേശിച്ചത്.
•   അടുത്ത വില്ലൻ ആർത്രൈറ്റിസാണ്. സന്ധി മൂഴുവൻ വേദന. അതിന് ആയൂർവേദം മതി.അതിന് ഒരു ഗുളികയും കഷായവും. ഇപ്പോൾ കഷായം ഗുളിക രൂപത്തിൽ കിട്ടും. അതാണെളുപ്പം. അങ്ങിനെ ജീവിതത്തിൽ ഗുളികകളുടെ എണ്ണം കൂടി കൂടി വന്നു. വായ്പ്പുണ്ണു വന്നപ്പോൾ ഡോക്ട്ടർ പറഞ്ഞത് ആൻന്റീബയോട്ടിക്സ് കഴിക്കുമ്പോൾ വൈററമിൻ കുറയും. അതിന് ബി കോപ്ലക്സ് ഗുളിക കഴിക്കണം.
    അപ്പാഴാണ് അന്തസ്സുള്ള ആ അസുഖം പിടിപെട്ടത്.  ഹാർട്ട്! നെഞ്ചുവേദനയിലാ തുടങ്ങിയത്. ആഞ്ചിയോഗ്രാം, ആഞ്ചിയോ പ്ലാസ്റ്റ്.. അതിന് ഒരു പരപ്പ് ഗുളികകൾ. ഒരിക്കലും മുടങ്ങാൻ പാടില്ലത്രേ. കൊളസ്ട്രോൾ നന്നായുണ്ട് കൊഴുപ്പുള്ളത് ഒന്നും കഴിക്കരുത്. ലിക്കർ ഒരിക്കലും പാടില്ല. അല്ലങ്കിലും ഇപ്പോൾ മെയിൻ ആഹാരം ഗുളിക ക ളാ ണ്. അതു കൊണ്ടു തന്നെ വയർ നിറയും. ഇത്രയും ഗുളിക ക ൾ ഉള്ളിൽച്ചെന്നതുകൊണ്ടാണത്രേ ഗ്യാസ്.പേടിക്കണ്ട അതിന് ഒരു ഗുളിക കുറിച്ചു തരാം. കൊളസ്ട്രോളിനു് സ്ഥിരം കഴിക്കുന്ന മരുന്ന് ലിവറിന് പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനും ഗുളിക തന്നെ പരിഹാരം.   കഴുത്തിൽ വന്ന വേദനപ്പോൺ ഡിലൈറ്റിസിന്റെ ആണ്. അതിന് തത്ക്കാലം വേദനസംഹാരി കഴിച്ചാൽ മതി.
      രാത്രി ആകുമ്പഴേക്കും ഈ കഴിച്ച ഗുളികകൾ വയറ്റിൽക്കിടന്ന് ബഹളം തുടങ്ങും. ഒന്നുറങ്ങാൻ പോലും പറ്റുന്നില്ല. സാരമില്ല. മാർഗ്ഗമുണ്ട്.തലയ്ക്കൽ ഇരുന്ന ഡപ്പിയിൽ നിന്ന് രണ്ട് ഉറക്കഗുളിക എടുത്ത് വായിലിട്ടു. കിടക്കയിലേക്ക് ചെരിഞ്ഞു.

No comments:

Post a Comment