Sunday, April 22, 2018

  സ്വാമി ചെമ്പാനന്ദ സരസ്വതി....

[ കാ വിവസ്ത്രധാരി ആയ ഒരു സ്വാമി രംഗത്ത്.ചമ്രം പടിഞ്ഞിരുന്ന് മാറാപ്പിൽ നിന്നും പൂജാദ്രവ്യങ്ങൾ പുറത്തെടുക്കുന്നു. ഭംഗിയായി മുമ്പിൽ വക്കുന്നു. ഒരു താലത്തിൽ ഒരു പൊതിച്ച നാളികേരം.അതിൽ വെള്ളം തളിച്ച് പൂവും, അക്ഷതവും കൊണ്ടലങ്കരിക്കുന്നു. ]

സ്വാമി: "വിഷുവിന് വിഷുഫലം പ്രവചിക്കാനാണ് സ്വാമി വന്നിരിക്കുന്നത്.ഈ ഒരു വർഷത്തെ നിങ്ങളുടെ ഭാവി പ്രവചിക്കും. ഒരോരുത്തരായിക്കടന്നുവരൂ ".
[ആദ്യം വന്ന ആളെ പലകയിൽ കിഴക്കോട്ടു തിരിച്ചിരുത്തുന്നു. താലത്തിലെ നാളികേരം ഭക്തി പുരസ്സരം കയ്യിൽ വച്ചു കൊടുക്കുന്നു. ജലം തളിച്ച് പുഷ്പ്പം കൊണ്ടലങ്കരിക്കുന്നു. അക്ഷതം [ അരിയും നെല്ലും] വിതറുന്നു.

സ്വാമി: "സ്വർണ്ണത്തിന്റെ എന്തെങ്കിലും കൂടെ വക്കൂ . കൂടെ കുറെ ചില്ലറയും. പ്രസാദത്തിന്റെ കൂടെ പൂജിച്ചു തിരിച്ചു തരാം. ഇനി നാളികേരം ഭക്തി പുരസരം ധ്യാനിച്ച് കിഴക്കോട്ട് ഉരുട്ടൂ."
[ നാളികേരത്തിന്റെ ചലനം നിന്നപ്പോൾ അതിന്റെ കണ്ണ് എങ്ങോട്ടാണ് തിരിഞ്ഞിരിക്കുന്നതെന്ന് സ്വാമി നോക്കുന്നു ]

സ്വാമി: "കണ്ണൂ തെക്കോട്ടാണല്ലോ? സൂക്ഷിക്കണം - " ദക്ഷിണേ ജീവഹാനി സ്യാൽ "ജി വഹാനിയാണ് ഫലം. ഭയപ്പെടണ്ട പ്രതിവിധിയുണ്ട്. സ്വാമി യുടെ ആരാധനാമൂർത്തിക്ക് ഒരു ആയിരം രൂപാ വഴിപാടായി വക്കൂ. എല്ലാം ശുഭമാകും."
[സ്വാമി ആകാശത്തു നിന്ന് കുറച്ചു ഭസ്മം ആ വാ ഹി ച്ചു കൊടുക്കുന്നു. സ്വർണ്ണവും ചില്ലറയും ദക്ഷിണയും മാറ്റി വയ്ക്കുന്നു.]

സ്വാമി: "ഇതു കണ്ണു വടക്കോട്ടാണല്ലോ? 'ഉത്തരേ ദീർഘ ജീവസ്യാൽ കൊണേഷു വ്യാധി പീഡിത ". വ്യാധിയുടെ കാലമാണ് കാണുന്നത് മരണത്തിന്റെ വക്കു വരെ എത്തിയേക്കാം. മറികടക്കാൻ പ്രതിവിധിയുണ്ട്. "
സ്വാമി: "അഗ്നികോണാണല്ലോ?'വൃണാരിഷ്ടവും കൃഷി നഷ്ടവും ഫലം; "
സ്വാമി: "വായൂ കോ ണാണല്ലോ? മനോ ദുഖവും. ഭാര്യാ കലഹവും ചോര ഭയവും"
[സ്വാമിക്ക് ദക്ഷിണയും സ്വ
ർണ്ണവും കുന്നുകൂടി. അപ്പോൾ ഒരു ഖദർ ധാരി സ്വാമിയുടെ മുമ്പിൽ വന്നു
" അങ്ങ് എന്റെ രാഷ്ട്രീയ ഭാവി ഒന്നു പ്രവചിക്കണം" [സ്വാമി അയാളെ സൂക്ഷി ച്ച് നോക്കുന്നു ] അങ്ങിവിടെ ഇരിക്കണം. വിസ്തരിച്ച് നോക്കണം. ഇതൊന്നു കഴിയട്ടെ "
[ സ്ഥലം എസ്.ഐ. പ്രത്യക്ഷപ്പെടുന്നു ]
എസ്.ഐ. " പെരും കള്ളനായ നീ. [സ്വാമി ഓടിച്ചെന്ന് എസ്.ഐ.യുടെ വായ് പൊത്തിപ്പിടിക്കുന്നു.]
സ്വാമി: പ്രിയപ്പെട്ടവരേ രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഒരു പെരും കള്ളനെ പിടിക്കാനുള്ള മാർഗ്ഗം തേടിയാണ് ഇവർ വന്നിരിക്കുന്നത്. കുറച്ച് സമയത്തേക്ക് നിങ്ങൾ ഒന്നു മാറി നിൽക്കൂ. ഞാൻ ഒരോരുത്തരെ വിളിക്കാം.
എസ്.ഐ.: "നീ ഈ വേഷത്തിൽ "?
സ്വാമി: "നമ്മൾ മൂന്നു പേരും ഒന്നിച്ചു മോഷ്ടിച്ച് നടന്നപ്പോൾ ആർക്കും ഒരു ബഹുമാനവുമില്ലായിരുന്നു.എന്നും ആട്ടും തുപ്പും.തു ഛമായ വരുമാനവും. ഇന്നീ കാ വിക്ക് ഒരന്തസ്സുണ്ട് .അത്യാവശ്യം മാജിക്കും പഠിച്ചിരുന്നതുകൊണ്ട് ദിവ്യസ്വാമിയായി രാജകീയമായി ജീവിക്കുന്നു. ചതിക്കരുത്. ഇതും ദൈവിക പരിവേഷത്തിൽ ഒരു മോഷണം തന്നെ. സമ്മതിക്കുന്നു."

എസ്.ഐ." ഞാനന്ന് ഒരിക്കലും പിടിക്കപ്പെടാത്തതു കൊണ്ട് പൊലീസ് സ്റ്റേഷൻ റിക്കാർ സിൽ ഒന്നും പേരില്ലായിരുന്നു. അങ്ങിനെ പഴയ വീരമണി എസ്.ഐ.വീരമണി ആയി. തൊഴിൽ പഴയതു തന്നെ. അധികാരം ഉപയോഗിച്ചുള്ള ഒരു തരം മോഷണം. പിന്നെ മോഷ്ടാക്കളിൽ നിന്നും മോഷ്ടിക്കാം. ഒന്നും കിട്ടിയില്ലങ്കിൽ ഏതെങ്കിലും മാന്യന്മാരെ പീഡനക്കേസിൽപ്പെടുത്തിയാണങ്കിലും ജീവിയ്ക്കാം. പരമസുഖം."

ജി.കെ." ഞാൻ നിങ്ങളുടെ പഴയ ഗോപാലകൃഷ്ണൻ.മോഷണത്തിന് ഏറ്റവും നല്ല വേഷം ഖദർ തന്നെ. വലിയ കൊള്ളയാണ് എനിക്ക് താൽപ്പര്യം. എന്റെ രാഷട്രീയ ഗുരുവിനെ ച്ചതിച്ചുകൊണ്ടായിരുന്നു തുടക്കം. പുതിയ ഖദർ ഷർട്ട് വാങ്ങി കീറി ബാക്കിയുള്ളവർ കാണാൻ പാകത്തിന് തുന്നി പാവങ്ങളുടെ പടത്തലവനായി അവരറിയാതെ അവരെത്തന്നെ കൊള്ള ചെയ്ത് ജീവിക്കുന്നു."
    പഴയതുപോലെ വീതം വയ്യാലൊ?
"എല്ലാവരും പിരിഞ്ഞു പോകണം അത്യാവശ്യമായി നമുക്ക് ഒരു സ്ഥലം വരെപ്പോ കാനുണ്ട് "

No comments:

Post a Comment