Saturday, April 14, 2018

വിഷുപ്പക്ഷിയുടെ ദുഃഖം  [കീശക്കഥ - 2 2]

       അശ്വതി ഞാറ്റുവേല ആയി. കണിക്കൊന്നപൂത്തുലഞ്ഞു. എന്നിട്ടും കുട്ടികൾക്കൊരുത്സാഹവുമില്ല. അവരെ പറക്കാൻ പഠിപ്പിച്ച് സജ്ജരാക്കിയതാണ്. നാടു മുഴുവൻ പറന്നു നടന്ന് വിളവിറക്കാനുള്ള വിളബരം കൊടുക്കണം. പരമ്പരാഗതമായി നമ്മൾ ചെയ്യുന്ന നമ്മളുടെ കുലത്തൊ ഴി ലാ ണ്. " അച്ഛൻ കൊമ്പത്ത്... അമ്മ വരമ്പത്ത്.... വിത്തും കൈക്കോട്ടും...." ഇതെല്ലാം മാലോകരെ ഓർമ്മിപ്പിച്ച് കാർഷിക സമൃദ്ധിയുടെ ആരംഭകാലം കുറിക്കണം. പണ്ട് പാണ നാര് പാടി നടക്കുന്ന പോലെ. 
        മീനമാസം അവസാനമാകുമ്പഴേ നമ്മൾ തുടങ്ങണം. ഈ മരത്തിന്റെ മുകളിൽ കൂട്ടിൽ ച്ചടഞ്ഞിരുന്നാൽ പോരാ. വളരെ ഉയരത്തിലെ പറക്കാണം. കതിരു കാണാത്തത്ര ഉയരത്തിൽ.  നമ്മുടെ അറിയിപ്പിന്റെ പ്രതിധ്വനി എങ്ങും മുഴങ്ങണം. സൂര്യഭഗവാന്റെ ഉത്തര ദക്ഷിണായന യാത്രക്ക് മധ്യേ എത്തുന്ന സമയം. ആ സമദിനരാത്ര ദിവസമാണ് വിഷു. നമ്മൾ ഒരോ സ്ഥലത്തും ഒരോരുത്തരെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂട്ടമായിപ്പറക്കാൻ പാടില്ല. ചെറു മരങ്ങളിൽ വിശ്രമിക്കാൻ പാടില്ല. ചുരുങ്ങിയ സമയം കൊണ്ട് നാടിന്റെ നാനാഭാഗത്തും സന്ദേശം എത്തണം. പരമ്പരാഗതമായ ഈ തൊഴിൽ ചെയ്യാൻ ഇന്ന് നമ്മൾ കുറച്ചു പേരേ ഉള്ളു.

    " അച്ചനെന്താ പറയുന്നേ ഇന്ന് ഈ നാട്ടിൽ പാടമില്ല, വരമ്പില്ല, വിത്തും കൈക്കോട്ടുമില്ല. ഭക്ഷ്യ വിളകൾ എല്ലാം അവർ നിർത്തി. നാണ്യവിളകൾ മതി അവർക്ക്. അതു വിറ്റ് അവർ അന്യദേശത്തു നിന്ന് വിഷലിപ്തമായ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കും. ഇതിന്റെ ഒക്കെ വിലയിടിയുന്ന ഒരു കാലം വരും. പട്ടിണി ആയാലേ പഠിക്കൂ.അതുവരെ ഈ മടിയന്മാർക്കു വേണ്ടി നമ്മൾ എന്തിനു കഷ്ടപ്പെടണം. എനിക്കവയ്യ "
അവൻ ഇത്രയും പറഞ്ഞു ചിറക് കുടഞ്ഞ് കൂടണഞ്ഞു. അവൻ പറഞ്ഞതിലും കാര്യമുണ്ട്. എന്തിനീ കഷ്ടപ്പാട്. ആരും ഇതിന് ഒന്നും തരാറില്ലങ്കിലും ഒരു അനുഷ്ടാനം പോലെ കൊണ്ടു നടന്നിരുന്നു. ഇനി വയ്യ. വിഷുപ്പക്ഷി എന്ന പേരു പോലും പുതിയ തലമുറ മറന്നു.   ഇനി വയ്യ.....

No comments:

Post a Comment