Monday, February 29, 2016

....വെള്ളിച്ചെല്ലം ......

നാൽപ്പത് വർഷത്തെ പ്രവാസത്തിനും ,പത്തു വർഷത്തെ വ്യവഹാരത്തിനും ശേഷം ഉണ്ണി പ്രസിദ്ധമായ തൻറെ നാലുകെട്ടിലേക്ക് .പൂമുഖത് ആ മനോഹര ചാരുകസേര .ഓർമ്മകൾ ഒരുപാട് പുറകൊട്ട് .മുറൂക്കിച്ചുവപ്പിച്ചു രാമച്ച വിശറിയുമായി മുത്തശ്സൻ . തൊട്ടടുത്ത്‌ തൻറെ സംതത സഹചാരിയായ വെള്ളിച്ചെല്ലം .അതിൻറെ മുൻവശത്ത് ഒരു ചക്രമുണ്ട് .അതു പതുക്കെ വലത്തോട്ട് തിരിച്ചാൽ ചെല്ലം തുറക്കാം . അകത്ത് രണ്ടറകൾ.ഒന്നിൽ നല്ല തുളസിവെറ്റില. കൂടുത്തൽ ഉള്ള വെറ്റില വാഴപ്പോളയിൽ പൊതിഞ്ഞ് വേറെ വച്ചിട്ടുണ്ടാവും . അടക്കയും പുകയിലയും .നല്ല ജാപ്പാണം പുകയില .മനോഹരമായ ഒരളുക്കിലാണ് ചുണ്ണാമ്പ് .നല്ല മൂർച്ചയുള്ള ഒരു നാരായകത്തി മടക്കി വച്ചിട്ടുണ്ടാവും .അതിൻറെ പിടി ആനക്കൊമ്പിൽ തീർത്തത് . അതിൻറെ പിടിയിൽ വെള്ളിയിൽ തീർത്ത ഒരു പല്ലുകുത്തി .ഗ്രാമ്പൂവും ,കസ്തൂരിയും ഏലക്കായും പ്രത്യേകം വച്ചിരിക്കും . ചെല്ലത്തിനടിയിൽ ഒരു രഹസ്യ അറ വേറെയുണ്ട് . അത് മുത്തശ്ശനു മാത്രമേ തുറക്കാനറിയൂ . ഞാൻ വെട്ടിപ്പിടിച്ചത് തൻറെ സുവർണ്ണ പയ്തുകം !  ഉണ്ണി ഓർത്തു .    

Friday, February 26, 2016

അച്ചുവിൻറെ ഡയറി -106     


അച്ചുവിൻറെ  സ്റ്റീം ബോംബ്‌ .........

   മുത്തശ്ശാ പ്രിന്സിപലിന്റെ കൂടെ ലഞ്ചിന് ഈ മാസം അച്ചുവിനും സെലക്ട്‌ഷൻ കിട്ടി . അഞ്ചു കൂട്ടുകാർ വേറെ ഉണ്ട് .ഈ മാസത്തെ "പെർഫോമൻസ് "വച്ചാണ് സെലക്റ്റു ചെയ്യുന്നത് . അച്ചുവിന് സന്തോഷായി .ലഞ്ചിനു ഒരു മണിക്കൂർ സമയം .പ്രിന്സിപളും രണ്ടു മിസ്സ്‌ മാർ വേറേയും .ഇഷ്ട്ടം പോലെ സമയമെടുത്ത് ഇഷ്ട്ടമുള്ള ഫുഡ്‌ തിരഞ്ഞെടുത്ത് കഴിക്കാം .ഫുഡ്‌ നിരത്തിവചിട്ടുണ്ട് . പക്ഷേ അച്ചുവിനിഷ്ട്ടമുള്ള അധികമില്ല .കൂടുതലും നോൺ .അച്ചു മുട്ടവരെ കഴിക്കില്ലന്നു പറഞ്ഞിട്ട് പ്രിൻസിപ്പലിന് അത്ഭുതം .

   വീട്ടിൽ അമ്മ' ബോംബ്‌ ' ഉണ്ടാക്കുന്നുണ്ടന്നു ജോബിനോടാ പറഞ്ഞെ .ജോബ്‌ പ്രിന്സിപ്പളിനോട് പറഞ്ഞു. ചിലപ്പോൾ അച്ഛനും കൂടും .ഒരു ദിവസം മേശപ്പുറത്തു വച്ചപ്പോൾ പുക വന്നു .പ്രിൻസിപ്പളുടെ മുഖത്ത് അത്ഭുതം .അവർ വീണ്ടും വീണ്ടും ചോദിച്ചു . ഇതിനിടെ സെക്കൂരിടിയുടെ വക വേറെ ചോദ്യം .പോലീസും വരും .ജോബാ പറഞ്ഞെ .അച്ഛനേയും അമ്മയേയും വിളിച്ചു .വീട്ടിൽ അടിപോയിട്ട് ,കുട്ടികളെ വഴക്കുപറഞ്ഞു എന്നു പറഞ്ഞാൽ അച്ഛനേം അമ്മേം പോലീസ് പിടിക്കും .അമേരിക്കയിൽ അങ്ങിനെയാ . അപ്പോ 'ബോംബു 'ഉണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞാൽ !.. അവസാനം അച്ചു പറഞ്ഞു ."സ്ടീം ബോംബു് " അതാ അച്ചു പറഞ്ഞേ .'പുട്ട് 'ഉണ്ടാക്കുന്ന കാര്യം .പുട്ടിന് ഞങ്ങൾ "സ്ടീം ബോംപ് " എന്നാ പറയുക .അച്ചുവിന് ഈ ഫുഡ്‌ ഒന്നും പറ്റില്ല .
  അമേരിക്കക്കാർക്ക്' ബോംബു ' എന്ന് കേട്ടാൽ ഇത്ര പേടിയോ ?കഷ്ട്ടം ......          

Thursday, February 25, 2016

  ഒരു ശവപ്പെട്ടിയുടെ കഥ ..........

കുറച്ചുകാലത്തേക്ക് ഒരു വീട് വാടകയ്ക്ക് വേണം .ബാങ്കിലെ മാനേജെർക്കുവേണ്ടിയാണ് . ഇട്ടൂപ്പിന്റെ വീട് കൊട്ടാരസമാനമാണ് .വാടക വേണ്ട . വീട് നോക്കി നടത്തിയാൽ മതി . ഇട്ടൂപ്പിന്റെ പത്ത് മക്കളും പല ഭൂകണ്ഡങ്ങളിലായി  സസുഖം വാഴുന്നു . ആറുമാസം കൂടുമ്പോൾഇ ട്ടൂപ്പിനെയും  കൊണ്ടുപോകും .ആ സമയത്ത് ഉത്തരവാദിത്വമായിട്ട് വീട് നോക്കാനോരാള് . അതാണ്‌ വാടകവേണ്ടാന്നു പറഞ്ഞത് .

    അങ്ങിനെയാണ് മനേജരേം കൂട്ടി ഇട്ടൂപ്പിനെ കാണാൻ പോയത് .വീടിഷ്ട്ടപെട്ടു . രാജകീയം !.അതിൻറെ സ്വീകരണമുരിയുടെ നടുക്ക് അതിമനോഹരമായ ഒരു പെട്ടി വച്ചിട്ടുണ്ട് . എല്ലാം പറഞ്ഞുറപ്പിച്ചു . പക്ഷേ ഇട്ടൂപ്പിന് ഒരു നിബന്ധന ഉണ്ട് .    ആ പെട്ടി യാതോരുകാരണവശാലുംഅവിടുന്ന് മാറ്റാൻ പാടില്ല .എൻറെ എല്ലാമായിരുന്ന വീട്ടുകാരി അമേരിക്കയിൽ വച്ച് മരിച്ചപ്പോൾ അവളെ കൊണ്ടുവന്ന ശവപ്പെട്ടിയാണത് . അതുകൊണ്ടുവന്നു അവിടെയാണ് വച്ചത് .അമ്മയോടുള്ള സ്നേഹം കൊണ്ട് നല്ല ഡോളർ മുടക്കിയാണ് ഇത്രയും നല്ല പെട്ടിവാങ്ങിയത് . ആ എൻ .ആർ .ഇ  പാർട്ടിയുടെ വീടിനോപ്പം നല്ല ഡിപ്പോസിറ്റും മോഹിച്ച് ചെന്ന ഞങ്ങൾ ആ ആർ .ഐ .പി പെട്ടി കണ്ടതും സ്ഥലം കാലിയാക്കി      

Wednesday, February 24, 2016

 ഇടിച്ചാകരന്റെ ചിരി .......

  തെങ്ങോർപ്പള്ളി ഇടിച്ചാകരൻ നമ്പൂതിരി .ദിവാകരൻ നമ്പൂതിരി എന്ന ആ നല്ലപേര് ഇങ്ങിനെ ആയതാണ് . ആനപ്പുറം നമ്പൂതിരി എന്നും വിളിക്കും . ടിയാന് പുരുഷാർധങ്ങൾ മൂന്നാണ് . ആനപ്പുറം ,ഉത്സവം ,സദ്യ .എല്ലാ ഉത്സവത്തിനും കൊടിയേറ്റിന് തന്നെ എത്തും . ബുദ്ധി കുറച്ചു കുറവാണന്ന് ശത്രു പക്ഷം .ഉറക്കെ ഒരു പ്രത്യേക രാഗത്തിൽ ഒരു "ട്രേഡ് മാർക്ക് " ചിരിയുണ്ട് എപ്പഴും . ആനപ്പുറത്ത് കുടപിടിക്കാനാണിഷ്.ട്ടം
ശീവേലി തിടമ്പ് ആരും എൽപ്പിക്കില്. ആലവട്ടവും ,വെഞ്ചാമരവും പറ്റില്ല താനും .

      ഒരിക്കൽ ഇറക്കി എഴുന്നിളത് കഴിഞ്ഞ് അമ്പലത്തിൻറെ ഗോപുരം കിടന്ന സമയം . "എലട്രിക്ക് ലൈനിൽ തട്ടാതെ കുട താത്തിക്കോളൂ ". നമ്പൂതിരി കുട മടക്കി താഴ്തി വിലങ്ങനെ മടിയിൽ ഉറപ്പിച്ച് പിടിച്ചു .ആന മുപോട്ട് നടന്നു ..പക്ഷേ ,ആ ഇടുങ്ങിയ ഗോപുരത്തിൻറെ രണ്ട് വശത്തും കുട തടഞ്ഞു . പറവ്ടിക്കുന്നതുപോലെ നമ്പൂതിരിയും പുറകിലിരുന്ന രണ്ടുപേരും ,ആനയുടെ പുറകിലേക്ക് വീണു.പുറകേ വരുന്ന ആനയുടെ മുമ്പിലേക്ക് .മറ്റുരണ്ടുപെരുടെ ശരീരത്തിൽ പതിച്ചതുകൊണ്ട് നമ്പൂതിരിക്കൊന്നും പറ്റിയില്ല .നമ്പൂതിരി അപ്പഴും ചിരിച്ചു .ഒരിക്കൽ ആനപ്പന്തലിൽ കുട ഉയർത്തിയപ്പോൾ അതിൻറെ മുകളിൽ വച്ചിരുന്ന പലകയിൽ തട്ടി പലക ആനപ്പുറത്തിന്റെ മടിയിലേക്ക്‌ വീണു .ആന ഒന്നലറി .ഭാഗ്യത്തിന് അനങ്ങിയില്ല . ആനപ്പുറത്തുനിന്ന് പാലം പോലെ യുള്ള ആ പലകയിൽ കൂടി കുടയും പിടിച്ചു ഉറക്കെ ചിരിച്ചുകൊണ്ട്  ഊർന്നിറങ്ങുന്ന  ആകാഴ്ച ഇന്നായിരുന്നെങ്കിൽ  യു ട്യൂബിൽ വൈറൽ ആയേനേ . കുട ഇലട്രിക് ലൈനിൽ തട്ടി ഷോക്കടിച്ചപ്പോഴും തിരുമേനി ചിരിച്ചു   . ആനയും നമ്പൂതിരിയും അതറിയുന്നതിനു മുമ്പ് കുട തെറിച്ചു പോയി .നമ്പൂതിരിക്ക് ബാലൻസ് തെറ്റി .വീണില്ല .കാരണം മുണ്ട് കച്ചക്കയറിൽ മുറുക്കി കെട്ടിയിരുന്നു . ആനയെ നിയന്ത്രിക്കാൻ പാടുപെടുന്ന ആനക്കാരനെ നോക്കി വവ്വാലിന്റെ കൂട്ട്   തൂങ്ങി കിടന്നും നമ്പൂതിരി ചിരിച്ചു ആ വിശ്വ പ്രസിദ്ധ ചരി .
 
      
 
       
 

Monday, February 22, 2016

അച്ചുവിൻറെ ഡയറി -105 .

അച്ചു "കിഡ് സാനിയായിൽ"...

  മുത്തശ്ശാ അച്ചുവിന് "കിഡ്  സാനിയ "യിൽ പ്പോണന്നു തോന്നുവാ .അന്ന് ദൂബായിൽ ആദി എട്ടനുമോത്തു പോയതാണ് .ഏട്ടനിപ്പഴും പോണുണ്ടാവും . അന്ന് അച്ഛനും അമ്മയ്ക്കും ഷോപ്പിംഗ്‌.അച്ചുവിന് ഈ ഷോപ്പിംഗ്‌ ബോറാ .ആദിയേട്ടൻ പറഞ്ഞിട്ടാ "കിഡ് സാനിയ "യിൽ പോയത് .അവിടെ ഒരു ചെറിയ ഫീസ്‌ ഉണ്ട് .നമ്മുടെ കയ്യിൽ ഒരു "ഇലട്രോണിക് ബ്രയ്സ്‌ലെറ്റ്‌ "കെട്ടിത്തരും .നമ്മൾ മിസ്സായാൽ കണ്ടുപിടിക്കാനാ .അവിടെ ഒരു മിനി ടൌൺ ആണ് . അവിടെ നമുക്ക് ജോലി ചെയ്യാം .ചെയ്യുന്നപണിക്ക് പേയ്മെന്റ്റ്‌  കിട്ടും ."കിഡ് സോസ് " ആണ് അവിടുത്തെ കറൻസി .എല്ലാപ്പണിക്കും ട്രെയിനിംഗ് തരാൻ ആളുണ്ട് . അച്ചു വിനാനമോടിച്ചു .പെയിൻന്റ് ചെയ്തു .ഷോപ്പ് വൃത്തിയാക്കി .ഫയർ ഫോർസ് വണ്ടിയിൽ കയറി "റസ്ഖൂ " വിൽ പങ്കെടുത്തു .ആദിഏട്ടനും കുറേ കൂട്ടുകാരും .നല്ല രസം . സമയം പോയതറിഞ്ഞില്ല .നന്നായി ചെയ്താൽ കൂടുതൽ കിഡ്സോസ്  കിട്ടും .അച്ചുവിനിഷ്ട്ടായി . എന്തും ചെയ്യാം .ആരും "നോ " പറയില്ല .ഫുൾ ഫ്രീഡം . കമ്പ്യൂട്ടർ സെന്റെറിൽ അച്ചു കാർട്ടൂൺ ഡവുൺ ലോഡ് ചെയ്തു കൊടുത്തു .

     നാലുവയസിനും പതിനാല് ഇടക്കുള്ളവർക്കാണ് എൻട്രൻസ് . അച്ചു എടുത്ത പണിയുടെ 'പോയിന്റ്‌ ' കണക്കാക്കി കിഡ്സോസ്  കിട്ടും .അച്ചുവിന് കുറേ കിട്ടി .ഏട്ടനാ കൂടുതൽ കിട്ടിയത് . ഒരു 'ബൾഗർ കിംഗ്‌ 'ചോക്ലേറ്റു .പിന്നെ അച്ഛനും അമ്മയ്ക്കും 'ഐസ് ക്രീം '.അമ്മക്ക് വലിയ ഇഷ്ട്ടാ .എന്നിട്ടും കിഡ്സോസ്  മിച്ചം .അത് ആദിയെട്ടന് കൊടുത്തു .എട്ടന് അടുത്ത തവണ അതുപയോഗിക്കാം . മുത്തശ്ശൻ ഇപ്പോ ദൂബായിൽ അല്ലേ .അച്ചുവിനും വരാൻ തോന്നണു .പറ്റില്ല .ക്ലാസ് ഉണ്ട് .അച്ചുവിന് സങ്കടം വരുന്നുണ്ട് .              
അസ്തമനത്തിന്റെ കൂട്ടുകാരി .......

       ബീച്ചിൽ നടക്കാൻ പോയപ്പോളാണവളെ ശ്രദ്ധിച്ചത് . സൂര്യാസ്തമനം നോക്കി ഒരേ ഇരുപ്പാണ് . തൻറെ മൊബൈലിൽ അസ്തമനത്തിന്റെ ഫോട്ടോ എടുക്കുന്നു . സൂര്യൻ കടലിൽ താഴ്ന്നാൽ അവൾ എങ്ങോ പോയി മറയും .ഒരാഴ്ചയായി ഇതു തുടരുന്നു .ഇന്നടുത്തു ചെന്നു ."എന്താ കുട്ടിയുടെ പേര് ?"അവൾ തിരിഞ്ഞു നോക്കി . .വിഷാദം നിറഞ്ഞ കണ്ണുകൾ കലങ്ങിയിട്ടുണ്ട് .
"എൻറെ പേരക്കുട്ടിയ്ക്ക് നിൻറെ പ്രായമേ ഉള്ളു .നിൻറെ വിഷമം എന്നോട് പങ്ക് വച്ചാൽ തീരുമെങ്കിൽ നല്ലത് "
അവൾ സാവധാനം തല ഉയർത്തി .എന്നേ അടിമുടി നോക്കി .സാവധാനം അവളുടെ ഫോൺ എൻറെ നേരെ നീട്ടി .
"അങ്ങൊരു ഉപകാരം ചെയ്യണം ഇന്ന് സൂര്യൻ കടലിൽ താഴുന്നതിന്റെ അവസാന നിമിഷത്തിലെ ഫോട്ടോ എടുത്തുതരണം  .  ആ പാറക്കൂട്ടം കണ്ടോ ?അവിടെയാണ് ഞങ്ങൾ എന്നും കൂടാര് .അവിടെ നിന്ന് അന്നവൻ സെല്ഫി എടുത്തതാ .കാലുതെറ്റി ആ ആഴിയിൽ പതിച്ചു . മറിഞ്ഞപ്പോൾ അവൻ എന്നെ പ്പിടിച്ചു മുന്നോട്ടു തള്ളി . അതുകൊണ്ട് ഞാൻ രക്ഷപെട്ടു .അല്ലങ്കിൽ എന്നേ ഒറ്റക്കാക്കി അവൻ പോയി . പിന്നെ അവനെ പ്പറ്റി ഒരു വിവരവുമില്ല .ഏഴാം ദിവസം കടലമ്മ അവനെ കൊണ്ടുവന്ന് തരും .അതിനാ ഈ കാത്തിരുപ്പ് . "
 സൂര്യൻ മറഞ്ഞു .അവൾ പറഞ്ഞപോലെ ഞാൻ ഫോട്ടോ എടുത്തു . "നന്ദി ,ഞാൻ അവൻറെ അടുത്തേക്ക് പോവുകയാ ,ഗുഡ് ബൈ ."

അവൾ ആപാറക്കെട്ട് ലക്ഷ്യ മാക്കി കുതിച്ചു .തടയാൻ കഴിയുന്നതിന് മുമ്പ് അവൾ ആപാറക്കെട്ടിൽ നിന്ന് എടുത്തു ചാടി സമുദ്രത്തിൽ പതിച്ചു .അവളെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും പാഴായി . ഞാൻ ഫോൺ ഓണാക്കി .നമ്പർ കാണും .ബന്ധുക്കളെ വിളിച്ചറിയിക്കാം .അതിൽ ഒരു ഫോൺ നമ്പർ മാത്രം . അവൻറെ ഫോൺ നമ്പർ .ഞാനെടുത്തതുല്പ്പെടെ ഏഴു ഫോട്ടോ മാത്രം .സൂര്യൻ കടലിൽ താഴുന്നതിന്റെ പലഖട്ടത്തിലുള്ള ഫോട്ടോ .എനിക്കാകെ പ്രാന്തു പിടിച്ചു .അവളെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ .ഞാൻ ആ ഫോൺ ആ ഭീകരമായ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞു .   

Saturday, February 20, 2016

ദൂബായ് ഗാർഡൻ ഗ്ലോ ----ഒരു ജ്വലിക്കുന്ന പൂന്തോട്ടം .

   ദൂബയിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല . ഈ ജ്വലിക്കുന്ന പൂംതൊട്ടം അതിലൊന്നുമാത്രം . സബീൻ പാർക്കിൽ 40 -ഏക്കർ സ്ഥലത്ത് ,780000 -sq ഫീറ്റിൽ വ്യാപിച്ചുകിടക്കുന്നു ഈ മനോഹരോദ്യാനം . പകൽവെളിച്ചത്തിലും ചേതോഹരം ."റീ സൈക്ലിംഗ് മെറ്റീരിയൽ " കൊണ്ടാണ് ഇത് ഭൂരിഭാഗവും രൂപകൽപ്പന ചെയ്തിരിക്കുന്നത് . പലനിറത്തിൽ ലായനി നിറച്ച  330000 -മരുന്നുകുപ്പികൾകൊണ്ട്   36 -അടി ഉയരത്തിൽ അവരുടെ "ബുർജ് ഖലീഫ "അവിടെ കാണാം . അത് "ഗിന്നസ് റിക്കാർഡിൽ ഇടം പിടിചിട്ടുണ്ട്  .അതുപോലെ "ഗ്രാൻഡ്‌ ഷേക്ക്‌ സയദ് മോസ്ക്ക് " 90000 -പോത്സലൈൻ കപ്പുകളും ,പ്ലയ്ട്ടുകളും കൊണ്ടാണ് നിർമ്മിതി . പാണ്ടാ പാരഡയിസ് ,ഡിനോസർ പാർക്ക് ,എന്നിവയും ശ്രദ്ധേയം . ധാരാളം വന്യമൃഗങ്ങളും ,പക്ഷിസങ്കേതങ്ങളും ഇവിടെപൂന്തോട്ടത്തിനിടയിൽ നല്ല തന്മ്മയത്വത്തോടെ രൂപപ്പെടുത്തിയിരിക്കുന്നു .

9 -മീറ്റർ ഉയരമുള്ള ഒരു "ടോക്കിംഗ് ട്രീ "ഉണ്ടിവിടെ .10000 -ബോട്ടിൽ വേണ്ടിവന്നു ഇതിന് .  "സ്നേഹവും ബുദ്ധിയും "പ്രമേയമാക്കിയ ഈ മരം മറ്റൊരൽഭുതമാണ് . ഇവിടുത്തെ 'സോളാർ പാനൽ 'പോലും ഒരു വലിയ പൂവിൻറെ ആകൃതിയിലാണ് .   

              അങ്ങിനെ പകൽ പൂരം കഴിഞ്ഞു .ഇനി രാത്രി വിളക്ക് . ഇരുട്ടായതോടെ ഈ ആരാമത്തിന്റെ ഭാവമാകെ മാറി . പതിനായിരക്കണക്കിന് LED -ബൾബുകളും ലയ് സർ ബീമുകളും കൊണ്ട് ഇവിടെ അവർ  ഒരുമായാ പ്രപഞ്ചം തന്നെ  സൃസ്ട്ടിച്ചു . പൂക്കളും ,മരങ്ങളും ,മൃഗങ്ങളും എല്ലാം പലവർണ്ണത്തിൽ തിളങ്ങാൻ തുടങ്ങി . നടുക്ക് മനോഹരമായ താമരയും മറ്റുജലപുഷപ്പങ്ങളും . അതിന് നടുക്ക് വർണ്ണ പ്രപഞ്ചത്തിൽ ഒരു ചെതോഹരവേദി .അവിടെ നൃത്തം ,പാട്ട് ആകെ ആക്ഖോഷമയം . വലിയ പുൽത്തകിടിയിൽ ഒരു ഫൈബർ നെറ്റിൻറെ പുതപ്പിൽ മഞ്ഞുതുള്ളികൾ ചേർന്ന് ആയിരം വർണ്ണങ്ങൾ വിരിയിച്ചു . ലയിസർ ബീമുകൾ അവിടെയുള്ള മരങ്ങളെ അനുനിമിഷം വർണ്ണഭ മക്കിക്കൊണ്ടിരുന്നു .
         
എൻറെ ക്യാമറയും ,വാഗ്മ്മയചിത്രങ്ങളും ഇവിടെ പരാജയം സമ്മതിക്കുന്നു

Thursday, February 18, 2016

  ......... അന്തപ്പുരവാസികൾ ...........

വണ്ടിയിടിച്ചതാണ് . ഒരു നിർഭാഗ്യവാൻ ചോരയിൽ കുതിർന്ന് പെരുവഴിയിൽ .പലരും ഒന്നു നോക്കി സ്വന്തം കാര്യം നോക്കി പോയി . പലർക്കും മൊബൈലിൽ ഫോട്ടോ എടുക്കാനുള്ള തിരക്ക് . ആദ്യം ഫേസ്ബുക്കിൽ കൊടുക്കുന്നത് ഞാനാകണം !രാമനുണ്ണി കാർ നിർത്തി .അയാളെ ഉടൻ ആശുപത്രിയിൽ എത്തിക്കണം . വണ്ടിയിൽ കയറ്റാൻ സഹായിക്കാൻ പോലും ആരുമില്ല . ഒരുപ്രകാരത്തിൽ ആശുപത്രിയിൽ എത്തിച്ചു . അന്തപ്പുരത്തിലേക്ക് വലിയുന്ന പൊതു സമൂഹം . വീടും സ്വന്തക്കാരും മാത്രം .ചിലപ്പോൾ എന്നിലേക്ക്‌ മാത്രം ചുരുങ്ങുന്നു !അത്രയും ഒതുങ്ങിയിരിക്കുന്നു നമ്മൾ .ചുറ്റും നടക്കുന്നതൊന്നും നമുക്ക് ബാധകമല്ല .

  " പേടിക്കാനൊന്നുമില്ല .പെട്ടന്നുകൊണ്ടുവന്നത് നന്നായി . രക്തം വേണം .ഉടനെ ." 
രക്തം കൊടുത്ത് ,അയാളുടെ ബന്ധുക്കളെ അയാളുടെ ഫോണിലെ നമ്പരിൽ വിളിച്ചറിയിച്ചു . അയാൾ സുരക്ഷിതനെന്ന് ഉറപ്പുവരുത്തി മടങ്ങി .

   പക്ഷേ അന്തപ്പുരവാസികൾ കർമ്മനിരതരായിരുന്നു . അവർ അന്തപ്പുരത്തിലിരുന്നു ആ അപകടം ആഖോഷിച്ചു തുടങ്ങിയിരുന്നു .ഭീകരമായ എത്ര  എത്ര ഫോട്ടോകൾ . !വിമർശനങ്ങൾ ,ധാർമ്മിക രോഷം .എൻറെ വണ്ടിയിടിച്ചാണന്നുവരെ വളർന്നു ചർച്ച , അയ്യാൾക്ക് പിന്നെ എന്ത് സംഭവിച്ചു ?..രക്ഷപെട്ടോ ?..ആരും അറിയാൻ ശ്രമിച്ചില്ല . ചർച്ച ചെയ്തില്ല .ആർക്കും അതിൽ താൽപ്പര്യമില്ല .  

Wednesday, February 17, 2016

  ആലിപ്പഴവർഷം ....ദൂബായിൽ  !....

    ഉച്ചയോടെ ആകാശം ഇരുണ്ടു . ചെറിയ ഇടി.  മിന്നൽ . കാറ്റ് . തുടർന്ന് നല്ല മഴ .ആലിപ്പഴവർഷം .ഇത് ദൂബായിൽ ആണ് . ഈ മണലാരണ്യ്യത്തിലാണ് !.ദൂബായ് വീണ്ടും അത്ഭുതപ്പെടുത്തുന്നു . നാട്ടിലെ കാലവർഷത്തിനിടയിലുള്ള ഇടി ഭയപ്പെടുത്തിയിരുന്നു .നാലുകെട്ടിൻറെ ഓടിൽ തട്ടി നാലുവശ ത്തുനിന്നും  ചിതറിവീഴുന്ന ആലിപ്പഴം ,ഒരുന്മ്മാദത്തോടെ പറുക്കി എടുത്തിരുന്നു . തകർത്തുപെയ്യുന്ന മഴ വകവയ്ക്കാതെ ,മരച്ചില്ലകൾ ഒടിച്ചുനുറുക്കുന്ന കാറ്റിനെ കൂസാതെ ,  മാമ്പഴം പറുക്കാൻ തൊടിയിലേക്ക്‌ ഓടിയിരുന്നു .ചേമ്പിലകൊട്ടി അതിൽ മാമ്പഴവുമായി മഴവെള്ളം തട്ടിത്തെറിപ്പിച്ച് ,പൂമുഖത്തേക്ക് ഒടികയറിയിരുന്നു.  ഇതെല്ലാം ഓർത്തുപോയി .

       ഇന്നു ഇവിടെ ഞാൻ  ഇടിമിന്നലിന്റെ സൌന്ദര്യവും, ആ മേഖജ്യോതിസിന്റെ ഭീകരതയും ആസ്വദിക്കുന്നു .മഴയെ സ്നേഹിക്കുന്നു . മഴ ദൈവങ്ങളെ വണങ്ങുന്നു . കാരണം അത് എൻറെ നാടിൻറെ സ്വന്തമാണ് .എൻറെ ഗ്രഹാത്തുരത്വ ഭാവമാണ്
ദൂബായ് മെട്രോയുടെ  മാദക സൌന്ദര്യം .....!

      ദൂബായ് മെട്രോ മറ്റൊരത്ഭുതമാണ് . അത്യന്താധുനിക സൌകര്യങ്ങൾ .ഡ്രൈവർമാരില്ല . മുഴുവൻ യന്ത്രവല്കൃതം . ഗൾഫിലെ ആദ്യ സംരംഭം .49 .സ്റ്റെഷനുകളിൽ 9-എണ്ണം ഭൂമിക്കടിയിൽ ..മേട്രോയിലും ,സ്റ്റേഷനിലും ഒരുക്കിയിരിക്കുന്ന സൌകര്യങ്ങൾ അസൂയപ്പെടുത്തുന്നതാണ് .അതുല്യ കലാകാരന്മാരുടെ വിചിത്രമായ ,ഭ്രമിപ്പിക്കുന്ന പെയിന്റിംഗ് മെട്രോയ്ക്ക് ഒരു പുതിയ ഭാവം നല്കുന്നു . ഗോൾഡ്‌ കമ്പാർത്ടുമെന്റ്റ്, വി .ഐ .പി .കൾക്ക് .സിൽവർ സ്ത്രീകൾക്കും കുട്ടികൾക്കും .പിന്നെ ജനറൽ കമ്പാര്ട്ട്മെൻറ് .

   ആദ്യമായി മെട്രോയിൽ കയറിയത് ലണ്ടനിൽ വച്ചാണ് .പക്ഷേ ,ദുബായമെട്രോയുടെ പകിട്ട് ഒന്നുവേറെയാണ് . കയറാനുള്ള ഡോർ മുതൽ അതിലെ സീറ്റ്‌ ക്രമീകരണം വരെ സുഖപ്രദം .നല്ല ട്രെയിനിംഗ് കിട്ടിയ വാർഡർമാർ മാത്രമാണ് ജോലിക്കാർ . അതിൽ ആഹാരം കഴിക്കുന്നത്‌ നിഷിദ്ധം .ഉറങ്ങുന്നത് കുറ്റകരം . വയ്യാത്തവർക്ക് "വീൽ ചെയർ " സൗകര്യം .കാഷ് കൊടുത്ത് ടിക്കെറ്റെടുക്കാം . കാർഡ് ആണ് സൗകര്യം .

   ഭൂമിക്കടിയിൽ നിന്ന് ഉയർന്നു വരുന്ന മെട്രോട്രെയിൻ ഒരു കാഴ്ച്ചതന്നെയാണ് . യാതൊരു 'ടെൻഷനു'മില്ലാത്ത  ഈ  യാത്ര തിരക്കുപിടിച്ച ദൂബൈയിൽ ഒരാശ്വാസം തന്നെയാണ് .  ഇതുകൂടാതെ 'ട്രാം ' മോണോ റയിൽ ' എന്നിവയും ഉണ്ട് . വേഗം കുറച്ച് തറനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ലാതെ നഗരം ചുറ്റി കാണാൻ  ട്രാം ആണ് കൂടുത്തൽ നല്ലത് .

      അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ദൂബായിൽ  ഒരു 'യാത്രാവിവരണം 'എഴുതുന്ന സമയത്തെ മാത്രമാണ് !..അത്ര പെട്ടന്നാണ് ഇവിടുത്തെ മാറ്റങ്ങൾ

Tuesday, February 16, 2016

   അച്ചുവിൻറെ ഡയറി -104

"അച്ചു തൃശ്ശൂർ ക്കാരനാണടോ ശവീ "

   മുത്തശ്സാ ഇന്ന് സ്കൂളിൽ ഒരു "ലെഗോ  "കോമ്പടീഷൻ ഉണ്ടായിരുന്നു . നമുക്ക് കുറേ "ബിൽഡിംഗ്‌ ബ്ലോക്ക്സ് "തരും .അതുകൊണ്ട് ലോകത്തിലെ ഏതെങ്കിലും പ്രസിദ്ധമായ കെട്ടിടം ബിൽഡ്‌ ചെയ്യണം .കുറചു സമയേ കിട്ടൂ . ആദ്യം അച്ചു "ഇന്ത്യാ ഗേറ്റ് "ചെയ്താലോ എന്നു വിചാരിച്ചു .പക്ഷേ അതെളുപ്പാ . നമ്മുടെ വടക്കുംനാഥൻറെ ഗോപുരം ചെയ്യാം . ദിഫിക്കൽട്ടാണ് . എന്നാലും അതു മതി . അച്ചു പലപ്രാവശ്യം പോയിട്ടുണ്ട് അവിടെ .അച്ചു തൃശ്ശൂർ ക്കാരനല്ലേ ?ആ ഗോപുരം ഫോട്ടോ നോക്കി അച്ചു ചെയ്തിട്ടുണ്ട് അതിൻറെ ഒർമ്മയിൽ ചെയ്യാം . ടീച്ചർ സമ്മതിക്കുമോ ആവോ .കൂട്ടുകാർക്കൊപ്പം അച്ചുവും സ്പീഡിൽ ചെയ്തു തുടങ്ങി . ശരിയാകുമോ / അച്ചുവിന് ടെൻഷൻ ആയി . ഒരു പ്രകാരത്തിൽ അച്ചു പണിതീർത്തു . പക്ഷേ ടീച്ചർ സമ്മതിച്ചില്ല .ഇതുപോര .ഫെയ്മസ് ബിൽഡിംഗ്‌ വേണം . "ഫേമസ് "ആണന്ന് പറഞ്ഞിട്ട് ടീച്ചർ സമ്മതിച്ചില്ല .

     2015 -ൽ യുനസ്ക്കോയുടെ "അവാർഡ് ഓഫ് എക്സസലൻസ് " കിട്ടിയിട്ടുണ്ടന്നു അച്ഛൻ പറഞ്ഞത്‌ അപ്പഴാ ഓർത്തത്‌ . അതുപറഞ്ഞപ്പഴാ മിസ്‌ കഷ്ട്ടിച്ചു സമ്മതിച്ചത് . എന്നാലും സമ്മാനം തന്നില്ല .സാരമില്ല പക്ഷേ ഫസ്റ്റ് കിട്ടിയ  ജോബ്‌ കളിയാക്കിയപ്പോൾ സങ്കടം വന്നു . "അച്ചു തൃശ്ശൂർക്കാരനാനടോ ശവീ " ജോബിനോടാ പറഞ്ഞത് .അവനൊന്നും മനസിലായില്ല .    

Sunday, February 14, 2016

  ദൂബായി ---ഷോപ്പിംഗ്‌ മോളുകലുടെ നഗരം .....

എട്ടു വർഷം മുമ്പ് ദുബായിൽ വന്നപ്പോൾ "ഷോപ്പിംഗ്‌ മോളുകളൂടെ "വിപണന തന്ത്രം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു .ഒരു മനുഷ്യന് ആവശ്യ മുള്ളതെല്ലാം ,ആര്ഭാടതിനുള്ളതെല്ലാം ഒരുകുടക്കീഴിൽ !. ഇന്നിവിടെ വരുമ്പോൾ അതിൻറെ സാധ്യത അവർ പരമാവധി വികസിപ്പിച്ചിരിക്കുന്നു . ദൂബൈമോളിലെ "ഐസ് റിങ്ക് "-അഖ്‌വേറിയം ,കിഡ്സ്‌ സാനിയ എല്ലാം അത്ഭുതം .നമ്മൾ കയറിപ്പോകുന്ന ഗ്ലാസ് ടൂബിന് ചുറ്റും വിവിധയിനം മത്സ്യങ്ങൾ !അങ്ങിനെയാണ് അഖ്‌വേറിയം ."മോൾ ഓഫ് എമിരിറെസിൽ "നാലുഡിഗ്രിയിൽ ഒരു കാപ്പിക്കട ഉണ്ട് .അവിടെ മഞ്ഞുമല കയറാം ,സ്കൈറ്റിംഗ് നടത്താം ,പോരാത്തതിന് ഒന്നാന്തരം അറബി കാപ്പിയും നുകരാം .നാൽപ്പതോളം തിയേറ്റർ ഇവിടെ കാണാം .കൈക്കുഞ്ഞുങ്ങളെ വരെ സുരക്ഷിതമായി ഏൽപ്പിച്ചു സിനിമക്ക് പോകാനുള്ള സൌകര്യമൊരുക്കുന്നു . ഒരുദിവസം  "ഐ മാക്സിൽ "സിനിമക്ക് ഞാൻ മാത്രം .ഒരുമടിയും കൂടാതെ എനിക്ക് വേണ്ടി അവർ സിനിമ നടത്തി .  

      ഇങ്ങിനെ അനവധി മോളുകൾ .ഇതിൽനിന്നൊക്കെ വ്യത്യസ്തമാണ് ചൈനയുടെ "ഡ്രാഗൻ മാർട്ട് "കുറേക്കൂടി ജനകീയം .അവർ ഇറക്കാത്ത സാധനങ്ങൾ ഇല്ല .നമ്മുടെ ഭഗവാനെ വരെ !.ചെറിയ വിലക്ക് ഒത്തിരി പുതുമകളോടെ ഉൽപ്പന്നങ്ങൾ കിട്ടുന്നു .നമുക്ക് നന്നായി വിലപേശാം . ചൈനയുടെ ന്യൂ ഇയർ ആഖോഷത്തിനിടയിലാണ് ഞങൾ വർണ്ണാഭമായ ഡ്രാഗൻ മാർട്ടിൽ എത്തിയത് .ഡ്രാഗൻ മാർട്ട് -2  വിൻറെ പണിയുംപൂർത്തിയായി. ഈ മോളുകളിലെ ഷോ റൂമുകളൂടെ ആകുതിയും ;പകിട്ടും എല്ലാവർഷവും പുതുക്കിക്കൊണ്ടിരിക്കണം . അത് നിയമമാണ് .എന്നും പുതുമ !.

  പലപ്പോഴും വമ്പൻ ഓഫ്റൂകൾ!..അത്യാവശ്യമില്ലാത്തതും നമ്മേക്കൊണ് ട്  വാങ്ങിപ്പിക്കുക . പ്രലോഭനങ്ങൾ സുലഭം . പിന്നെ വെറും ഉല്ലാസത്തിനും നടക്കാനും പോകുന്നവരും അനവധി .ഒരുദിവസം കൊണ്ടുപോലും നടന്നു തീർക്കാൻ പറ്റാത്തിടത്തോളം വലിപ്പം .പലതിനും .പലിടത്തുനിന്നുമുള്ള സാംസ്കാരിക പരിപാടികളും അവിടെ കാണാം

Friday, February 12, 2016

മിനിസ്റ്റർ ഫോർ ഹാപ്പിനസ് ---ദൂബായിൽ ....

  ദൂബായിൽ സന്തോഷത്തിന് ഒരു മന്ത്രാലയം . അതിന് ഒരു മന്ത്രിയും !.ഒരുപക്ഷേ ഇത്  ലോകത്ത് ആദ്യമായിരിക്കും. ക്രാന്തദർശിയായ ഷെയ്ക്ക് മുഹമ്മദിൻറെ മന്ത്രിസഭാ വികസനം പലതുകൊണ്ടും ശ്രദ്ധേയമാണ് .ലോകരാഷ്ട്രങ്ങൾ കണ്ടുപO)ക്കണ്ടതാണ് .പുതിയ മന്ത്രിസഭയിൽ നല്ല ശതമാനം ചെറുപ്പക്കാർ .അതിൽ പകുതിയോളം വനിതകൾ .

   ജനങ്ങളുടെ സന്തോഷത്തിനൊരു മന്ത്രി . അത് എന്നെ അത്ഭുതപ്പെടുത്തി . നിഷ്ക്കളങ്കമായി ചിരിക്കുന്ന ഒരു മന്ത്രിയെ നായനാർ പോയതിന് ശേഷം നമ്മൾ  കണ്ടിട്ടില്ല .ഈ രാഷ്ട്രീയക്കാരുടെ കൃത്രിമ ചിരി കണ്ട് മടുത്തു .വക്രത തെളിഞ്ഞുനിൽക്കുന്ന ചിരി .നിഷ്ക്കളങ്കമായി നല്ല സന്തോഷത്തോടെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന ഒരു ചിരിയുമായി ഒരു മന്ത്രി വന്നെങ്കിൽ !..വെറും മോഹം . എല്ലാ മേഖലകളിലും നമ്മുടെ ദുഃഖങ്ങൾ ഒപ്പിയെടുക്കാൻ ഒരു മന്ത്രിയും മന്ത്രാലയവും നമുക്കും ഉണ്ടായിരുന്നെങ്കിൽ

Monday, February 8, 2016

ആഴി പരപ്പിലൂടെ .."ഡൽമാ "ദ്വീപിലേക്ക് ......

   അന്ന് "സർ ബനിയാസ് ഐലണ്ടിൽ "പോയപ്പോൾ ആഗ്രഹിച്ചിരുന്നതാണ് .ഡൽമാ ദ്വീപ്‌ .പക്ഷേ കടൽ പ്രക്ഷുപ്ത്തമായിരുന്നു .അപകടമാണ് യാത്ര .ഇന്ന് രാവിലെ തന്നെ പുറപ്പെട്ടു . ഒമ്പത് മണിക്കാണ്  ഫെറി .എട്ടരക്ക് എത്തണം . 350 കിലോമീറ്റർ താണ്ടണം .മരുമകന്റെ ഡ്രൈവിങ്ങിൽ വിശ്വാസമുണ്ട് . അബുദാബി കഴിഞ്ഞപ്പോൾ പ്രശ്നമായി . ഭീകരമായ കോടമഞ്ഞ്‌ .പെട്ടന്നാണ് വരുക .ഒന്നും കാണാൻ വയ്യ .വണ്ടിനിര്തിയാൽ പുറകിൽനിന്ന് ഇടിക്കും .സ്പീട് കുറയ്ക്കാതെ ,കൂട്ടാതെ അതേ ട്രാക്കിൽ ഓടിക്കൊണ്ടിരിക്കുക . ഒറ്റയടിക്ക് 200 -ഓളം കാറുകൾ അപകടത്തിൽ പെട്ട ചരിത്രമുണ്ടിവിടെ!..ഏതായാലും 8.30 -ക്ക് പോർട്ടിൽ എത്തിച്ചു .

    അവിടെ ടിക്കറ്റ് എടുക്കാൻ പാസ് പോർട്ട്‌ ,വിസ ഒക്കെ വേണം . ഫെറിയിൽ നമ്മുടെ കാറും കൊണ്ടുപോകാം . "യാമില "എന്ന പടുകൂറ്റൻ ഫെറി തയാറായി കിടപ്പുണ്ട് . അതിൻറെ ആദ്യ നിലയിൽ 20-ഓളം കാറുകൾ പാർക്കുചെയ്യാം . കാറ് പാർക്ക് ചെയ്ത് മുകളിലേക്ക് കയറിയാൽ അത്യന്താധുനിക സൗകര്യമുള്ള ഒരു വലിയ ഹാളിലാണ് എത്തുക . ഇരിക്കാൻ കസേരകളും സെറ്റിയും ,ടെ ബിളും.ചുറ്റും ഗ്ലാസ് ഇട്ടിരിക്കുന്നു . വരൂണ സാമ്രാജ്യത്തിന് റെ എല്ലാ ഭീകരതയും നമുക്ക് അവിടെ ഇരുന്ന് ആസ്വദിക്കാം .അത്യാവശ്യം ഫുഡ്‌ അവിടെകിട്ടും അവിടുന്ന് മുകളിലേക്ക് കയറിയാൽ മട്ടുപ്പാവിൽ കസേരകൾ ഉണ്ട് .നല്ല കടൽക്കാറ്റ് ആസ്വദിച്ച് സാഗര ദർശനം. ഫെറി ചലിക്കാൻ തുടങ്ങി . സാഗര സാമ്മ്രാജ്യത്തിലേ ഓളപ്പരപ്പിലേക്ക് .സുനാമി പോലുള്ള ദുരന്തങ്ങളും ഭീകര കടൽ ജീവികളും മനസിലൂടെ കടന്നുപോയി .പണ്ട് മെക്സിക്കൻ ഉൾക്കടലിൽ കൂടി ഉള്ള യാത്ര ഓർത്തുപോയി .

    ഏതാണ്ട്  ഒന്നര മണിക്കൂർ യാത്ര ,ശരിക്കും ആസ്വദിച്ചു . നടുക്കടലിലെ ആ നിസഹായാവസ്ഥ ഒരുതരം ലഹരിയായി മനസ്സിൽ പടർന്നിരുന്നു . അങ്ങിനെ ഏതാണ്ട് 4800 -പേർ മാത്രം വസിക്കുന്ന ആ ദ്വീപിലേക്ക് കാലെടുത്തുവച്ചു .                 

Sunday, February 7, 2016

   ദൂബായ് ഡോൾഫിനേറിയം--. സാഗരപുത്രിമാരുടെ ലാസ്യ നൃത്തം ...

   മരുഭൂമിയിലെ ഒരു പച്ചപ്പുൽ മൈതാനം . ദൂബായിലെ ക്രീക്ക്പാർക്ക് .  അവിടെയാണ് പ്രസിദ്ധമായ ഡോൾഫിനേറിയം.. മൃഗങ്ങളെ മെരുക്കിചെയ്യിക്കുന്ന അഭ്യാസപ്രകടനങ്ങൾ പൊതുവേ എനിക്കിഷ്ട്ടമല്ല .എന്നാൽ ഇതെന്തോ അങ്ങിനെയല്ല . അരുമയായ ഡോൾഫിനുകൾ നമ്മുടെ സ്വന്തം പോലെ ഇണങ്ങിയിരിക്കുന്നു. അവയുടെ കായികാഭ്യാസങ്ങൾ ,ലാസ്യ നൃത്തങ്ങൾ ,ബാസ്ക്കറ്റ്ബോൾ ,ഡയ്‌വിങ്ങ് ,എല്ലാം കാണുമ്പോൾ അത് സ്വയം ആസ്വദിച്ച് ചെയ്യുന്ന ഒരു തോന്നൽ നമ്മളിൽ ഉണ്ടാക്കുന്നു . അതിന് ഭയമോ ദേഷ്യമോ ഉള്ളതായി തോന്നില്ല .അനന്തമായ ആഴി ആയിരുന്നു തങ്ങളുടെ ഈറ്റില്ലം എന്നവർ മറന്നപോലെ . അതിൻറെ പുറത്ത് ഒരുയാത്ര ,അവവലിക്കുന്ന ബൊട്ടിൽ ഒരുസവാരി . ,ഇതെല്ലാം മനം കവരുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു . പന്ത് തട്ടുന്നതിനിടയിൽ കാഴ്ചക്കാരുടെ ഇടയിലേക്ക് ബോൾ അടിച്ചു തെറിപ്പിക്കുന്നു .ഇതുകിട്ടന്ന ഭാഗ്യവാന് അവയുടെ കൂടെ ക്കളിക്കാം ,അവ ഓടിക്കുന്ന ബോട്ടിൽ യാത്രചെയ്യാം .ഉയരത്തിൽ കെട്ടിയിരിക്കുന്ന റിങ്ങിൽകൂടി അത് ഡയിവുചെയ്യുമ്പോൾ നമുക്ക് അത്ഭുതം തോന്നും .അതിൻറെ വായിൽ ഒരുബ്രഷ് വച്ചാൽ അതിൻറെ മുമ്പിൽ വച്ചിരിക്കുന്ന ക്യാൻവാസിൽ അത് മനഹരമായി ചിത്രം വരക്കും .ഇതിന് കൂടെ നീർനായ്ക്കളുറെ പ്രകടനവും ശ്രദ്ധേയം .

        45 -മിനിട്ട് നേരത്തെ ആ "ആക്ഷൻ പായ്ക്ക്ട് ഷോ " കഴിയുമ്പോൾ ,മനസ്സിൽ അത്ഭുതം ,ആദരം ,സ്നേഹം,വാത്സല്യം  അങ്ങിനെ എന്തെല്ലാം വികാരങ്ങൾ !.മാസം 30000 ത്തോളം ആൾക്കാർ ഈ ഷോ ആസ്വദിക്കുന്നതിൽ അത്ഭുതമില്ല . അങ്ങിനെ ദുബായിലെ അത്ഭുതങ്ങളുടെ പട്ടികയിൽ ഒരുപൊൻ തൂവൽ കൂടി                
അബുദാബിയിലെ ഒരു സാംസ്കാരിക പൈതൃക ഉത്സവം ......

       തിരക്കുപിടിച്ച അബുദാബി പട്ടണത്തിന് നടുക്കാണ് "ഖ്വാസ അൽ ഹൊസൻ ഫെസ്റ്റിവൽ "നടക്കുന്നത് . അബുദാബിയുടെ പ്രതീകാല്മകമായ ജൻമ സ്ഥലമാണിവിടെ . "ഖ്വാസർ അൽ ഹൊസൻ ഫോര്ടിനു "മുമ്പിലാണ് ഈ ഉത്സവവേദി . വളരെ പ്പഴയ ആ കോട്ട ഇന്നും ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്

  നിശിതമായ പരിശോധനക്ക്  ശ്ശേഷമേഅവിടെ പ്രവേശനമുള്ളൂ . അബുദാബിയുടെ അറിവും, പാരമ്പരിയവും ,,സംസ്കാരവും  പകര്ന്നുതരാൻ ഉതകുന്നതാണ് ഈ മാമാങ്കം . അബുദാബി ടൂറിസം ആൻഡ് കൾച്ചറൽ അതോറിട്ടി സന്ഖടിപ്പിക്കുന്ന ഈ പാരമ്പര്യ ഉത്സവത്തിന്‌ അവിടുത്തെ ഭരണാധികാരിയുടെ നേരിട്ടുള്ള മേൽനോട്ടമുണ്ട് .പഴയകാലത്തെ നമ്മുടെ ഒരു ഉത്സവപ്പറമ്പിൽ ചെല്ലുന്ന പ്രതീതിയാണ് ആദ്യം തോന്നുക . പരമ്പരാഗത വസ്ത്രങ്ങൾ ,കരകൌശലവസ്തുക്കൾ ,എല്ലാം അവിടെ വിൽപ്പനക്കുണ്ട്  അവിടെ അവരുടെ ."എമിറ്ററി കിച്ചൻ "പ്രസിദ്ധമാണ് .പരമ്പരാഗതമായ എന്തെല്ലാം വിഭവങ്ങൾ !. അതവിടെ തന്നെ പാകം ചെയ്യുന്നത് നമുക്ക് കാണാം . അവിടെ അത് വാങ്ങാൻ ഒരു വലിയ ഖൂ തന്നെയുണ്ട്‌ . അത്തർ ,മറ്റു വിവിധതരം പെര്ഫ്യൂംസ് എന്നിവ അവരുടെ ഒരുസ്വകാര്യ അഹങ്കാരമാണ് .അതിൻറെ വിൽപ്പന കേന്ദ്രങ്ങൾ ആണ് കൂടുതൽ .

      പണ്ടുകാലത്തെ സ്ചൂളുകൾ ,ഭവനങ്ങൾ ,അടുക്കള ലൈബ്രറി എല്ലാം അവിടെ ക്കാണാം . ഒട്ടക സവാരി ,കുതിരസവാരി എല്ലാത്തിനും അവിടെ  സൌകര്യമുണ്ട് . മൈതാനത് പലസ്ഥലത്തും അവരുടെ കൾച്ചറൽ പ്രോഗ്രാംസ് അരങ്ങേറുന്നുണ്ട് .അവിടുത്തെ ഓഡി ടോരിയത്തിൽ വേറെ സ്റ്റേജ് പ്രോഗ്രാം ഉണ്ട് . തനത് പാരമ്പര്യത്തിന് എത്ര ആവേശം കാണിക്കുന്ന വേറൊരു ജനതയെ കാണാൻ വിഷമമാണ് . ആ അത്യന്താധുനിക പട്ടണത്തിനു നടുവിൽ പുല്ലുകൊണ്ട് കെട്ടിമറച്ച് ആ വലിയ മൈതാനത്ത് ആ പഴയ കോട്ടയെ സാക്ഷി നിർത്തി നമ്മളെ വളരെ പഴയ കാലത്തിലേക്കസാവധാനം തിരിച്ചു നടത്തുന്നു .              

Tuesday, February 2, 2016

   ഇന്ന് പ്രവാസി മനസ്സ് അശാന്തം .........

       കേരളത്തിൽ ഏതാണ്ട് പത്തോളം യാത്രകൾ !ഇതുനടത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ,ഒരുവർഷം ഒരു ലക്ഷം കോടി രൂപയോളം സംബാദിച്ചുതരുന്ന "പ്രവാസി"കളെ പറ്റി പറഞ്ഞുകണ്ടില്ല . വളരെക്കാലം ചർച്ച ചെയ്ത ഒരു "വികസന രേഖ"യുമായാണ്  സി .പി .എമ്മിൻറെ യാത്ര .നല്ലത് മറ്റുയാത്രകളിൽ നിന്നും അതുകൊണ്ട് തന്നെ വ്യത്യസ്തവും . പക്ഷേ ,. അവരും പ്രവാസികളെ മറന്നതായി തോന്നുന്നു . അവരും നമുക്കുവേണ്ടി ചോര നീരാക്കുന്നവരാന് . അവരുടെ പല ആശങ്കകൾക്കും പരിഹാരം കാണണ്ടതിവിടെയാണ് . നമ്മളാണ് . നാട്ടിൽ നല്ല നിക്ഷേപത്തിന് സൌകര്യമുണ്ടാകണം . ഒറ്റക്കല്ലങ്കിൽ കൂട്ടായി സംരംഭങ്ങൾ തുടങ്ങാൻ സൌകര്യമുണ്ടാകണം സാഹചര്യമൊരുക്കനം .പലർക്കും ആഗ്രഹമുണ്ട് .പക്ഷേ ഭയമാണ് . സമീപകാലവാർത്തകൾ അവരെ കൂടുത്തൽ ഭയപ്പെടുത്തുന്നു .
   പേരിനെങ്കിലും ഉണ്ടായിരുന്ന" പ്രവാസി വകുപ്പും "  ഒരുവഴിക്കായി .അവരുടെ ദുരിതങ്ങൾ ആർക്കും പ്രസ്നമല്ല . കാരണം അവർക്ക് വോട്ടില്ല . ഈ  "ഓട്ടുബാങ്ക് രാഷ്ട്രീയം " അവരെ പാര്ശ്വൽകരിക്കുന്നു .

    അതിനൊരു പരിഹാരം .?.......     

   ദൂബായ് മ്യുസിയം --ഒരു കാലാന്തര യാത്ര ...

       ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലേക്ക്‌ ഒരു കാലാന്തര യാത്ര !.ലോകത്തിലെ ഏറ്റവും നൂതന ആഡംബര നഗരത്തിൽ ത്തന്നെയാണിത് . ദുബായിലെ പ്രസിദ്ധമായ മ്യൂസിയം .ബുർ ദൂബായിൽ അൽ ഫഹീദി ഫോർട്ട്‌ ,എണ്ണ കണ്ടുപിടുക്കുന്നതിന് വളരെ മുമ്പുള്ള ഇവിടുത്തെ സാംസ്ക്കാരിക പൈതൃകം അതിൻറെ പൂർണ്ണ തനിമയോടെ ഒരുക്കിയിരിക്കുന്നത് ഇവിടെയാണ് .ഏഷ്യൻ ,ആഫ്രിക്കൻ രാജ്യങ്ങളുമായി വളരെപ്പണ്ടു നടന്ന വ്യാപാരബന്ധങ്ങലുടെ അവശേഷിപ്പുകൾ ഇവിടെക്കാണാം . 3000 -bc യിലെ വരെ കരകൗശലവസ്തുക്കൾ ,പഴയ പായ്ക്കപ്പലുകൾ ,മതപാOശാലകൾ .എന്നുവേണ്ട ഗൾഫ്‌ നാടുകളിലെ പുരാതനകാലത്തെ ഒരു സ്പടികകണ്ണാടിയിലെന്നപോലെ നമുക്ക് അനുഭവയോഗ്യമാക്കന്നു .ആ കോട്ടവാതുക്കൽ പീരങ്കികൾ ,പായ്ക്കപ്പൽ എന്നിവ പ്രദര്ശിപ്പിച്ചിരിക്കുന്നു. പൂർവികർ ഉപയോഗിച്ചിരുന്ന കിണർ അതേപോലെ നിലനിർത്തിയിരിക്കുന്നു . ഗോത്ര കാലഘത്തിലെ പ്രഭുമന്ദിരങ്ങൾ ,ആയുധപ്പുരകൾ എല്ലാം നമ്മളെ വർഷങ്ങൾ പിന്നിലേക്ക്‌ നയിക്കുന്നു .കച്ചവടക്കാർ ,തയ്യൽക്കാർ ,കൊല്ലപ്പണിക്കാർ ,മത്സ്യത്തോഴിലാളികൾ ,എല്ലാം ജീവൻ തുടിക്കുന്ന ശില്പ്പചാതുരിയോടെ അവിടെ പ്രദർശിപ്പിചിരിക്കുന്നു . ആ പഴയകാലാനുഭൂതി നമ്മളിൽ ജനിപ്പിക്കാൻ ശബ്ദവും ,വെളിച്ചവും അവിടെ മനോഹരമായി സമന്വയിപ്പിചിരിക്കുന്നു .

      അന്ന് ഗോത്രങ്ങൾ തമ്മിൽ യുദ്ധം പതിവാണ് .ശത്രുഗോത്രങ്ങളിൽനിന്നും രക്ഷപെടാനാണ് ഇങ്ങിനെ ഒരു കോട്ട പണിതത് . കല്ലും തുർക്കിയും മറ്റും ചേർത്ത് അന്ന് പണിത ആ കോട്ട ഇന്നും വലിയപരിക്കുകൂടാതെ നിലനില്ക്കുന്നു .

    കുറച്ചുകാലമായി ആധുനികലോകത്തിന്റെ ആഡംബരത്തിൽ കണ്ണ്മഞ്ഞളിച്ച് അതിൽ അർമ്മാദിച്ചു നടന്ന എനിക്ക് ഇതൊരു വലിയ അനുഭൂതിയായിരുന്നു . ഈ കാലാന്തരയാത്ര മറക്കില്ല

Monday, February 1, 2016

അച്ചുവിൻറെ ഡയറി -102 -ആം താള് ....

        അച്ചുവിന് സമ്മാനം കിട്ടി

 നമ്മൾ "സെലിബ്രേറ്റു " ചെയ്യുന്ന ഒരു "ഫസ്റ്റിവലിനെ "പ്പറ്റി എഴുതണം ടീച്ചർ പറഞ്ഞിട്ടാ .അച്ചു ദീപാവലിയെക്കുറിച്.ചാ എഴുതിയത് .ദീപങ്ങളുടെ ഉത്സവം .അച്ചുവിന് ധാരാളം വിളക്കുകൾ കത്തിച്ചുവക്കുന്നത് കാണാൻ ഇഷ്ട്ടാ .പക്ഷേ അമേരിക്കയിൽ കൂടുതൽ വിളക്ക് വച്ചാൽ അപ്പം അലാറമടിക്കും . പോലീസ് വരും .പിന്നേ "ഫയർ വർക്ക് "അതും സമ്മതിക്കില്ല .അത് നന്നായി .അച്ചുവിന് അത് പേടിയാ .പിന്നെ എങ്ങിനെ വിളക്ക് വയ്ക്കും .എന്നിട്ടും ഞങ്ങൾ വിളക്ക് വച്ചു .

  നമ്മളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അറിവും ബുദ്ധിയും കൂട്ടാനാണ് ദീപാവലി  .അച്ഛൻ പറഞ്ഞതാ .ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാ ദീപാവലി .നിന്മ്മയെ നശിപ്പിച്ച് നൻമ്മയെ വീണ്ടെടുക്കാനാ അങ്ങിനെ ചെയ്തെ .അമ്മയാ ഇതൊക്കെ പറഞ്ഞുതന്നെ .അച്ചു വായിച്ചിട്ടും ഉണ്ട് .ദീപാവലിക്ക് 'സ്വീറ്റ്സും ,ഗിഫ്റ്റും 'കിട്ടും .
  അച്ചു അതൊക്കെ ചേർത്തു എഴുതിക്കൊടുത്തു . ക്രിസ്തുമസ് സെലിബ്രേഷൻ പോലെ തന്നെയാണ് അച്ചുവിൻറെ ദീപാവലി എന്നും അച്ചു എഴുതി .അത് ടീച്ചർക്ക്‌ ഇഷ്ട്ടായി .അച്ചുവിന് സമ്മാനവും കിട്ടി .