ആഴി പരപ്പിലൂടെ .."ഡൽമാ "ദ്വീപിലേക്ക് ......
അന്ന് "സർ ബനിയാസ് ഐലണ്ടിൽ "പോയപ്പോൾ ആഗ്രഹിച്ചിരുന്നതാണ് .ഡൽമാ ദ്വീപ് .പക്ഷേ കടൽ പ്രക്ഷുപ്ത്തമായിരുന്നു .അപകടമാണ് യാത്ര .ഇന്ന് രാവിലെ തന്നെ പുറപ്പെട്ടു . ഒമ്പത് മണിക്കാണ് ഫെറി .എട്ടരക്ക് എത്തണം . 350 കിലോമീറ്റർ താണ്ടണം .മരുമകന്റെ ഡ്രൈവിങ്ങിൽ വിശ്വാസമുണ്ട് . അബുദാബി കഴിഞ്ഞപ്പോൾ പ്രശ്നമായി . ഭീകരമായ കോടമഞ്ഞ് .പെട്ടന്നാണ് വരുക .ഒന്നും കാണാൻ വയ്യ .വണ്ടിനിര്തിയാൽ പുറകിൽനിന്ന് ഇടിക്കും .സ്പീട് കുറയ്ക്കാതെ ,കൂട്ടാതെ അതേ ട്രാക്കിൽ ഓടിക്കൊണ്ടിരിക്കുക . ഒറ്റയടിക്ക് 200 -ഓളം കാറുകൾ അപകടത്തിൽ പെട്ട ചരിത്രമുണ്ടിവിടെ!..ഏതായാലും 8.30 -ക്ക് പോർട്ടിൽ എത്തിച്ചു .
അവിടെ ടിക്കറ്റ് എടുക്കാൻ പാസ് പോർട്ട് ,വിസ ഒക്കെ വേണം . ഫെറിയിൽ നമ്മുടെ കാറും കൊണ്ടുപോകാം . "യാമില "എന്ന പടുകൂറ്റൻ ഫെറി തയാറായി കിടപ്പുണ്ട് . അതിൻറെ ആദ്യ നിലയിൽ 20-ഓളം കാറുകൾ പാർക്കുചെയ്യാം . കാറ് പാർക്ക് ചെയ്ത് മുകളിലേക്ക് കയറിയാൽ അത്യന്താധുനിക സൗകര്യമുള്ള ഒരു വലിയ ഹാളിലാണ് എത്തുക . ഇരിക്കാൻ കസേരകളും സെറ്റിയും ,ടെ ബിളും.ചുറ്റും ഗ്ലാസ് ഇട്ടിരിക്കുന്നു . വരൂണ സാമ്രാജ്യത്തിന് റെ എല്ലാ ഭീകരതയും നമുക്ക് അവിടെ ഇരുന്ന് ആസ്വദിക്കാം .അത്യാവശ്യം ഫുഡ് അവിടെകിട്ടും അവിടുന്ന് മുകളിലേക്ക് കയറിയാൽ മട്ടുപ്പാവിൽ കസേരകൾ ഉണ്ട് .നല്ല കടൽക്കാറ്റ് ആസ്വദിച്ച് സാഗര ദർശനം. ഫെറി ചലിക്കാൻ തുടങ്ങി . സാഗര സാമ്മ്രാജ്യത്തിലേ ഓളപ്പരപ്പിലേക്ക് .സുനാമി പോലുള്ള ദുരന്തങ്ങളും ഭീകര കടൽ ജീവികളും മനസിലൂടെ കടന്നുപോയി .പണ്ട് മെക്സിക്കൻ ഉൾക്കടലിൽ കൂടി ഉള്ള യാത്ര ഓർത്തുപോയി .
ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര ,ശരിക്കും ആസ്വദിച്ചു . നടുക്കടലിലെ ആ നിസഹായാവസ്ഥ ഒരുതരം ലഹരിയായി മനസ്സിൽ പടർന്നിരുന്നു . അങ്ങിനെ ഏതാണ്ട് 4800 -പേർ മാത്രം വസിക്കുന്ന ആ ദ്വീപിലേക്ക് കാലെടുത്തുവച്ചു .
No comments:
Post a Comment