......... അന്തപ്പുരവാസികൾ ...........
വണ്ടിയിടിച്ചതാണ് . ഒരു നിർഭാഗ്യവാൻ ചോരയിൽ കുതിർന്ന് പെരുവഴിയിൽ .പലരും ഒന്നു നോക്കി സ്വന്തം കാര്യം നോക്കി പോയി . പലർക്കും മൊബൈലിൽ ഫോട്ടോ എടുക്കാനുള്ള തിരക്ക് . ആദ്യം ഫേസ്ബുക്കിൽ കൊടുക്കുന്നത് ഞാനാകണം !രാമനുണ്ണി കാർ നിർത്തി .അയാളെ ഉടൻ ആശുപത്രിയിൽ എത്തിക്കണം . വണ്ടിയിൽ കയറ്റാൻ സഹായിക്കാൻ പോലും ആരുമില്ല . ഒരുപ്രകാരത്തിൽ ആശുപത്രിയിൽ എത്തിച്ചു . അന്തപ്പുരത്തിലേക്ക് വലിയുന്ന പൊതു സമൂഹം . വീടും സ്വന്തക്കാരും മാത്രം .ചിലപ്പോൾ എന്നിലേക്ക് മാത്രം ചുരുങ്ങുന്നു !അത്രയും ഒതുങ്ങിയിരിക്കുന്നു നമ്മൾ .ചുറ്റും നടക്കുന്നതൊന്നും നമുക്ക് ബാധകമല്ല .
" പേടിക്കാനൊന്നുമില്ല .പെട്ടന്നുകൊണ്ടുവന്നത് നന്നായി . രക്തം വേണം .ഉടനെ ."
രക്തം കൊടുത്ത് ,അയാളുടെ ബന്ധുക്കളെ അയാളുടെ ഫോണിലെ നമ്പരിൽ വിളിച്ചറിയിച്ചു . അയാൾ സുരക്ഷിതനെന്ന് ഉറപ്പുവരുത്തി മടങ്ങി .
പക്ഷേ അന്തപ്പുരവാസികൾ കർമ്മനിരതരായിരുന്നു . അവർ അന്തപ്പുരത്തിലിരുന്നു ആ അപകടം ആഖോഷിച്ചു തുടങ്ങിയിരുന്നു .ഭീകരമായ എത്ര എത്ര ഫോട്ടോകൾ . !വിമർശനങ്ങൾ ,ധാർമ്മിക രോഷം .എൻറെ വണ്ടിയിടിച്ചാണന്നുവരെ വളർന്നു ചർച്ച , അയ്യാൾക്ക് പിന്നെ എന്ത് സംഭവിച്ചു ?..രക്ഷപെട്ടോ ?..ആരും അറിയാൻ ശ്രമിച്ചില്ല . ചർച്ച ചെയ്തില്ല .ആർക്കും അതിൽ താൽപ്പര്യമില്ല .
No comments:
Post a Comment