Monday, February 29, 2016

....വെള്ളിച്ചെല്ലം ......

നാൽപ്പത് വർഷത്തെ പ്രവാസത്തിനും ,പത്തു വർഷത്തെ വ്യവഹാരത്തിനും ശേഷം ഉണ്ണി പ്രസിദ്ധമായ തൻറെ നാലുകെട്ടിലേക്ക് .പൂമുഖത് ആ മനോഹര ചാരുകസേര .ഓർമ്മകൾ ഒരുപാട് പുറകൊട്ട് .മുറൂക്കിച്ചുവപ്പിച്ചു രാമച്ച വിശറിയുമായി മുത്തശ്സൻ . തൊട്ടടുത്ത്‌ തൻറെ സംതത സഹചാരിയായ വെള്ളിച്ചെല്ലം .അതിൻറെ മുൻവശത്ത് ഒരു ചക്രമുണ്ട് .അതു പതുക്കെ വലത്തോട്ട് തിരിച്ചാൽ ചെല്ലം തുറക്കാം . അകത്ത് രണ്ടറകൾ.ഒന്നിൽ നല്ല തുളസിവെറ്റില. കൂടുത്തൽ ഉള്ള വെറ്റില വാഴപ്പോളയിൽ പൊതിഞ്ഞ് വേറെ വച്ചിട്ടുണ്ടാവും . അടക്കയും പുകയിലയും .നല്ല ജാപ്പാണം പുകയില .മനോഹരമായ ഒരളുക്കിലാണ് ചുണ്ണാമ്പ് .നല്ല മൂർച്ചയുള്ള ഒരു നാരായകത്തി മടക്കി വച്ചിട്ടുണ്ടാവും .അതിൻറെ പിടി ആനക്കൊമ്പിൽ തീർത്തത് . അതിൻറെ പിടിയിൽ വെള്ളിയിൽ തീർത്ത ഒരു പല്ലുകുത്തി .ഗ്രാമ്പൂവും ,കസ്തൂരിയും ഏലക്കായും പ്രത്യേകം വച്ചിരിക്കും . ചെല്ലത്തിനടിയിൽ ഒരു രഹസ്യ അറ വേറെയുണ്ട് . അത് മുത്തശ്ശനു മാത്രമേ തുറക്കാനറിയൂ . ഞാൻ വെട്ടിപ്പിടിച്ചത് തൻറെ സുവർണ്ണ പയ്തുകം !  ഉണ്ണി ഓർത്തു .    

No comments:

Post a Comment