അബുദാബിയിലെ ഒരു സാംസ്കാരിക പൈതൃക ഉത്സവം ......
തിരക്കുപിടിച്ച അബുദാബി പട്ടണത്തിന് നടുക്കാണ് "ഖ്വാസ അൽ ഹൊസൻ ഫെസ്റ്റിവൽ "നടക്കുന്നത് . അബുദാബിയുടെ പ്രതീകാല്മകമായ ജൻമ സ്ഥലമാണിവിടെ . "ഖ്വാസർ അൽ ഹൊസൻ ഫോര്ടിനു "മുമ്പിലാണ് ഈ ഉത്സവവേദി . വളരെ പ്പഴയ ആ കോട്ട ഇന്നും ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്
നിശിതമായ പരിശോധനക്ക് ശ്ശേഷമേഅവിടെ പ്രവേശനമുള്ളൂ . അബുദാബിയുടെ അറിവും, പാരമ്പരിയവും ,,സംസ്കാരവും പകര്ന്നുതരാൻ ഉതകുന്നതാണ് ഈ മാമാങ്കം . അബുദാബി ടൂറിസം ആൻഡ് കൾച്ചറൽ അതോറിട്ടി സന്ഖടിപ്പിക്കുന്ന ഈ പാരമ്പര്യ ഉത്സവത്തിന് അവിടുത്തെ ഭരണാധികാരിയുടെ നേരിട്ടുള്ള മേൽനോട്ടമുണ്ട് .പഴയകാലത്തെ നമ്മുടെ ഒരു ഉത്സവപ്പറമ്പിൽ ചെല്ലുന്ന പ്രതീതിയാണ് ആദ്യം തോന്നുക . പരമ്പരാഗത വസ്ത്രങ്ങൾ ,കരകൌശലവസ്തുക്കൾ ,എല്ലാം അവിടെ വിൽപ്പനക്കുണ്ട് അവിടെ അവരുടെ ."എമിറ്ററി കിച്ചൻ "പ്രസിദ്ധമാണ് .പരമ്പരാഗതമായ എന്തെല്ലാം വിഭവങ്ങൾ !. അതവിടെ തന്നെ പാകം ചെയ്യുന്നത് നമുക്ക് കാണാം . അവിടെ അത് വാങ്ങാൻ ഒരു വലിയ ഖൂ തന്നെയുണ്ട് . അത്തർ ,മറ്റു വിവിധതരം പെര്ഫ്യൂംസ് എന്നിവ അവരുടെ ഒരുസ്വകാര്യ അഹങ്കാരമാണ് .അതിൻറെ വിൽപ്പന കേന്ദ്രങ്ങൾ ആണ് കൂടുതൽ .
പണ്ടുകാലത്തെ സ്ചൂളുകൾ ,ഭവനങ്ങൾ ,അടുക്കള ലൈബ്രറി എല്ലാം അവിടെ ക്കാണാം . ഒട്ടക സവാരി ,കുതിരസവാരി എല്ലാത്തിനും അവിടെ സൌകര്യമുണ്ട് . മൈതാനത് പലസ്ഥലത്തും അവരുടെ കൾച്ചറൽ പ്രോഗ്രാംസ് അരങ്ങേറുന്നുണ്ട് .അവിടുത്തെ ഓഡി ടോരിയത്തിൽ വേറെ സ്റ്റേജ് പ്രോഗ്രാം ഉണ്ട് . തനത് പാരമ്പര്യത്തിന് എത്ര ആവേശം കാണിക്കുന്ന വേറൊരു ജനതയെ കാണാൻ വിഷമമാണ് . ആ അത്യന്താധുനിക പട്ടണത്തിനു നടുവിൽ പുല്ലുകൊണ്ട് കെട്ടിമറച്ച് ആ വലിയ മൈതാനത്ത് ആ പഴയ കോട്ടയെ സാക്ഷി നിർത്തി നമ്മളെ വളരെ പഴയ കാലത്തിലേക്കസാവധാനം തിരിച്ചു നടത്തുന്നു .
Reply
|
Forward
|
No comments:
Post a Comment