Monday, February 22, 2016

അസ്തമനത്തിന്റെ കൂട്ടുകാരി .......

       ബീച്ചിൽ നടക്കാൻ പോയപ്പോളാണവളെ ശ്രദ്ധിച്ചത് . സൂര്യാസ്തമനം നോക്കി ഒരേ ഇരുപ്പാണ് . തൻറെ മൊബൈലിൽ അസ്തമനത്തിന്റെ ഫോട്ടോ എടുക്കുന്നു . സൂര്യൻ കടലിൽ താഴ്ന്നാൽ അവൾ എങ്ങോ പോയി മറയും .ഒരാഴ്ചയായി ഇതു തുടരുന്നു .ഇന്നടുത്തു ചെന്നു ."എന്താ കുട്ടിയുടെ പേര് ?"അവൾ തിരിഞ്ഞു നോക്കി . .വിഷാദം നിറഞ്ഞ കണ്ണുകൾ കലങ്ങിയിട്ടുണ്ട് .
"എൻറെ പേരക്കുട്ടിയ്ക്ക് നിൻറെ പ്രായമേ ഉള്ളു .നിൻറെ വിഷമം എന്നോട് പങ്ക് വച്ചാൽ തീരുമെങ്കിൽ നല്ലത് "
അവൾ സാവധാനം തല ഉയർത്തി .എന്നേ അടിമുടി നോക്കി .സാവധാനം അവളുടെ ഫോൺ എൻറെ നേരെ നീട്ടി .
"അങ്ങൊരു ഉപകാരം ചെയ്യണം ഇന്ന് സൂര്യൻ കടലിൽ താഴുന്നതിന്റെ അവസാന നിമിഷത്തിലെ ഫോട്ടോ എടുത്തുതരണം  .  ആ പാറക്കൂട്ടം കണ്ടോ ?അവിടെയാണ് ഞങ്ങൾ എന്നും കൂടാര് .അവിടെ നിന്ന് അന്നവൻ സെല്ഫി എടുത്തതാ .കാലുതെറ്റി ആ ആഴിയിൽ പതിച്ചു . മറിഞ്ഞപ്പോൾ അവൻ എന്നെ പ്പിടിച്ചു മുന്നോട്ടു തള്ളി . അതുകൊണ്ട് ഞാൻ രക്ഷപെട്ടു .അല്ലങ്കിൽ എന്നേ ഒറ്റക്കാക്കി അവൻ പോയി . പിന്നെ അവനെ പ്പറ്റി ഒരു വിവരവുമില്ല .ഏഴാം ദിവസം കടലമ്മ അവനെ കൊണ്ടുവന്ന് തരും .അതിനാ ഈ കാത്തിരുപ്പ് . "
 സൂര്യൻ മറഞ്ഞു .അവൾ പറഞ്ഞപോലെ ഞാൻ ഫോട്ടോ എടുത്തു . "നന്ദി ,ഞാൻ അവൻറെ അടുത്തേക്ക് പോവുകയാ ,ഗുഡ് ബൈ ."

അവൾ ആപാറക്കെട്ട് ലക്ഷ്യ മാക്കി കുതിച്ചു .തടയാൻ കഴിയുന്നതിന് മുമ്പ് അവൾ ആപാറക്കെട്ടിൽ നിന്ന് എടുത്തു ചാടി സമുദ്രത്തിൽ പതിച്ചു .അവളെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും പാഴായി . ഞാൻ ഫോൺ ഓണാക്കി .നമ്പർ കാണും .ബന്ധുക്കളെ വിളിച്ചറിയിക്കാം .അതിൽ ഒരു ഫോൺ നമ്പർ മാത്രം . അവൻറെ ഫോൺ നമ്പർ .ഞാനെടുത്തതുല്പ്പെടെ ഏഴു ഫോട്ടോ മാത്രം .സൂര്യൻ കടലിൽ താഴുന്നതിന്റെ പലഖട്ടത്തിലുള്ള ഫോട്ടോ .എനിക്കാകെ പ്രാന്തു പിടിച്ചു .അവളെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ .ഞാൻ ആ ഫോൺ ആ ഭീകരമായ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞു .   

No comments:

Post a Comment