അച്ചുവിൻറെ ഡയറി -104
"അച്ചു തൃശ്ശൂർ ക്കാരനാണടോ ശവീ "
മുത്തശ്സാ ഇന്ന് സ്കൂളിൽ ഒരു "ലെഗോ "കോമ്പടീഷൻ ഉണ്ടായിരുന്നു . നമുക്ക് കുറേ "ബിൽഡിംഗ് ബ്ലോക്ക്സ് "തരും .അതുകൊണ്ട് ലോകത്തിലെ ഏതെങ്കിലും പ്രസിദ്ധമായ കെട്ടിടം ബിൽഡ് ചെയ്യണം .കുറചു സമയേ കിട്ടൂ . ആദ്യം അച്ചു "ഇന്ത്യാ ഗേറ്റ് "ചെയ്താലോ എന്നു വിചാരിച്ചു .പക്ഷേ അതെളുപ്പാ . നമ്മുടെ വടക്കുംനാഥൻറെ ഗോപുരം ചെയ്യാം . ദിഫിക്കൽട്ടാണ് . എന്നാലും അതു മതി . അച്ചു പലപ്രാവശ്യം പോയിട്ടുണ്ട് അവിടെ .അച്ചു തൃശ്ശൂർ ക്കാരനല്ലേ ?ആ ഗോപുരം ഫോട്ടോ നോക്കി അച്ചു ചെയ്തിട്ടുണ്ട് അതിൻറെ ഒർമ്മയിൽ ചെയ്യാം . ടീച്ചർ സമ്മതിക്കുമോ ആവോ .കൂട്ടുകാർക്കൊപ്പം അച്ചുവും സ്പീഡിൽ ചെയ്തു തുടങ്ങി . ശരിയാകുമോ / അച്ചുവിന് ടെൻഷൻ ആയി . ഒരു പ്രകാരത്തിൽ അച്ചു പണിതീർത്തു . പക്ഷേ ടീച്ചർ സമ്മതിച്ചില്ല .ഇതുപോര .ഫെയ്മസ് ബിൽഡിംഗ് വേണം . "ഫേമസ് "ആണന്ന് പറഞ്ഞിട്ട് ടീച്ചർ സമ്മതിച്ചില്ല .
2015 -ൽ യുനസ്ക്കോയുടെ "അവാർഡ് ഓഫ് എക്സസലൻസ് " കിട്ടിയിട്ടുണ്ടന്നു അച്ഛൻ പറഞ്ഞത് അപ്പഴാ ഓർത്തത് . അതുപറഞ്ഞപ്പഴാ മിസ് കഷ്ട്ടിച്ചു സമ്മതിച്ചത് . എന്നാലും സമ്മാനം തന്നില്ല .സാരമില്ല പക്ഷേ ഫസ്റ്റ് കിട്ടിയ ജോബ് കളിയാക്കിയപ്പോൾ സങ്കടം വന്നു . "അച്ചു തൃശ്ശൂർക്കാരനാനടോ ശവീ " ജോബിനോടാ പറഞ്ഞത് .അവനൊന്നും മനസിലായില്ല .
No comments:
Post a Comment