ദൂബായ് ഡോൾഫിനേറിയം--. സാഗരപുത്രിമാരുടെ ലാസ്യ നൃത്തം ...
മരുഭൂമിയിലെ ഒരു പച്ചപ്പുൽ മൈതാനം . ദൂബായിലെ ക്രീക്ക്പാർക്ക് . അവിടെയാണ് പ്രസിദ്ധമായ ഡോൾഫിനേറിയം.. മൃഗങ്ങളെ മെരുക്കിചെയ്യിക്കുന്ന അഭ്യാസപ്രകടനങ്ങൾ പൊതുവേ എനിക്കിഷ്ട്ടമല്ല .എന്നാൽ ഇതെന്തോ അങ്ങിനെയല്ല . അരുമയായ ഡോൾഫിനുകൾ നമ്മുടെ സ്വന്തം പോലെ ഇണങ്ങിയിരിക്കുന്നു. അവയുടെ കായികാഭ്യാസങ്ങൾ ,ലാസ്യ നൃത്തങ്ങൾ ,ബാസ്ക്കറ്റ്ബോൾ ,ഡയ്‌വിങ്ങ് ,എല്ലാം കാണുമ്പോൾ അത് സ്വയം ആസ്വദിച്ച് ചെയ്യുന്ന ഒരു തോന്നൽ നമ്മളിൽ ഉണ്ടാക്കുന്നു . അതിന് ഭയമോ ദേഷ്യമോ ഉള്ളതായി തോന്നില്ല .അനന്തമായ ആഴി ആയിരുന്നു തങ്ങളുടെ ഈറ്റില്ലം എന്നവർ മറന്നപോലെ . അതിൻറെ പുറത്ത് ഒരുയാത്ര ,അവവലിക്കുന്ന ബൊട്ടിൽ ഒരുസവാരി . ,ഇതെല്ലാം മനം കവരുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു . പന്ത് തട്ടുന്നതിനിടയിൽ കാഴ്ചക്കാരുടെ ഇടയിലേക്ക് ബോൾ അടിച്ചു തെറിപ്പിക്കുന്നു .ഇതുകിട്ടന്ന ഭാഗ്യവാന് അവയുടെ കൂടെ ക്കളിക്കാം ,അവ ഓടിക്കുന്ന ബോട്ടിൽ യാത്രചെയ്യാം .ഉയരത്തിൽ കെട്ടിയിരിക്കുന്ന റിങ്ങിൽകൂടി അത് ഡയിവുചെയ്യുമ്പോൾ നമുക്ക് അത്ഭുതം തോന്നും .അതിൻറെ വായിൽ ഒരുബ്രഷ് വച്ചാൽ അതിൻറെ മുമ്പിൽ വച്ചിരിക്കുന്ന ക്യാൻവാസിൽ അത് മനഹരമായി ചിത്രം വരക്കും .ഇതിന് കൂടെ നീർനായ്ക്കളുറെ പ്രകടനവും ശ്രദ്ധേയം .
45 -മിനിട്ട് നേരത്തെ ആ "ആക്ഷൻ പായ്ക്ക്ട് ഷോ " കഴിയുമ്പോൾ ,മനസ്സിൽ അത്ഭുതം ,ആദരം ,സ്നേഹം,വാത്സല്യം അങ്ങിനെ എന്തെല്ലാം വികാരങ്ങൾ !.മാസം 30000 ത്തോളം ആൾക്കാർ ഈ ഷോ ആസ്വദിക്കുന്നതിൽ അത്ഭുതമില്ല . അങ്ങിനെ ദുബായിലെ അത്ഭുതങ്ങളുടെ പട്ടികയിൽ ഒരുപൊൻ തൂവൽ കൂടി
No comments:
Post a Comment