ആലിപ്പഴവർഷം ....ദൂബായിൽ !....
ഉച്ചയോടെ ആകാശം ഇരുണ്ടു . ചെറിയ ഇടി. മിന്നൽ . കാറ്റ് . തുടർന്ന് നല്ല മഴ .ആലിപ്പഴവർഷം .ഇത് ദൂബായിൽ ആണ് . ഈ മണലാരണ്യ്യത്തിലാണ് !.ദൂബായ് വീണ്ടും അത്ഭുതപ്പെടുത്തുന്നു . നാട്ടിലെ കാലവർഷത്തിനിടയിലുള്ള ഇടി ഭയപ്പെടുത്തിയിരുന്നു .നാലുകെട്ടിൻറെ ഓടിൽ തട്ടി നാലുവശ ത്തുനിന്നും ചിതറിവീഴുന്ന ആലിപ്പഴം ,ഒരുന്മ്മാദത്തോടെ പറുക്കി എടുത്തിരുന്നു . തകർത്തുപെയ്യുന്ന മഴ വകവയ്ക്കാതെ ,മരച്ചില്ലകൾ ഒടിച്ചുനുറുക്കുന്ന കാറ്റിനെ കൂസാതെ , മാമ്പഴം പറുക്കാൻ തൊടിയിലേക്ക് ഓടിയിരുന്നു .ചേമ്പിലകൊട്ടി അതിൽ മാമ്പഴവുമായി മഴവെള്ളം തട്ടിത്തെറിപ്പിച്ച് ,പൂമുഖത്തേക്ക് ഒടികയറിയിരുന്നു. ഇതെല്ലാം ഓർത്തുപോയി .
ഇന്നു ഇവിടെ ഞാൻ ഇടിമിന്നലിന്റെ സൌന്ദര്യവും, ആ മേഖജ്യോതിസിന്റെ ഭീകരതയും ആസ്വദിക്കുന്നു .മഴയെ സ്നേഹിക്കുന്നു . മഴ ദൈവങ്ങളെ വണങ്ങുന്നു . കാരണം അത് എൻറെ നാടിൻറെ സ്വന്തമാണ് .എൻറെ ഗ്രഹാത്തുരത്വ ഭാവമാണ്
No comments:
Post a Comment