Saturday, February 20, 2016

ദൂബായ് ഗാർഡൻ ഗ്ലോ ----ഒരു ജ്വലിക്കുന്ന പൂന്തോട്ടം .

   ദൂബയിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല . ഈ ജ്വലിക്കുന്ന പൂംതൊട്ടം അതിലൊന്നുമാത്രം . സബീൻ പാർക്കിൽ 40 -ഏക്കർ സ്ഥലത്ത് ,780000 -sq ഫീറ്റിൽ വ്യാപിച്ചുകിടക്കുന്നു ഈ മനോഹരോദ്യാനം . പകൽവെളിച്ചത്തിലും ചേതോഹരം ."റീ സൈക്ലിംഗ് മെറ്റീരിയൽ " കൊണ്ടാണ് ഇത് ഭൂരിഭാഗവും രൂപകൽപ്പന ചെയ്തിരിക്കുന്നത് . പലനിറത്തിൽ ലായനി നിറച്ച  330000 -മരുന്നുകുപ്പികൾകൊണ്ട്   36 -അടി ഉയരത്തിൽ അവരുടെ "ബുർജ് ഖലീഫ "അവിടെ കാണാം . അത് "ഗിന്നസ് റിക്കാർഡിൽ ഇടം പിടിചിട്ടുണ്ട്  .അതുപോലെ "ഗ്രാൻഡ്‌ ഷേക്ക്‌ സയദ് മോസ്ക്ക് " 90000 -പോത്സലൈൻ കപ്പുകളും ,പ്ലയ്ട്ടുകളും കൊണ്ടാണ് നിർമ്മിതി . പാണ്ടാ പാരഡയിസ് ,ഡിനോസർ പാർക്ക് ,എന്നിവയും ശ്രദ്ധേയം . ധാരാളം വന്യമൃഗങ്ങളും ,പക്ഷിസങ്കേതങ്ങളും ഇവിടെപൂന്തോട്ടത്തിനിടയിൽ നല്ല തന്മ്മയത്വത്തോടെ രൂപപ്പെടുത്തിയിരിക്കുന്നു .

9 -മീറ്റർ ഉയരമുള്ള ഒരു "ടോക്കിംഗ് ട്രീ "ഉണ്ടിവിടെ .10000 -ബോട്ടിൽ വേണ്ടിവന്നു ഇതിന് .  "സ്നേഹവും ബുദ്ധിയും "പ്രമേയമാക്കിയ ഈ മരം മറ്റൊരൽഭുതമാണ് . ഇവിടുത്തെ 'സോളാർ പാനൽ 'പോലും ഒരു വലിയ പൂവിൻറെ ആകൃതിയിലാണ് .   

              അങ്ങിനെ പകൽ പൂരം കഴിഞ്ഞു .ഇനി രാത്രി വിളക്ക് . ഇരുട്ടായതോടെ ഈ ആരാമത്തിന്റെ ഭാവമാകെ മാറി . പതിനായിരക്കണക്കിന് LED -ബൾബുകളും ലയ് സർ ബീമുകളും കൊണ്ട് ഇവിടെ അവർ  ഒരുമായാ പ്രപഞ്ചം തന്നെ  സൃസ്ട്ടിച്ചു . പൂക്കളും ,മരങ്ങളും ,മൃഗങ്ങളും എല്ലാം പലവർണ്ണത്തിൽ തിളങ്ങാൻ തുടങ്ങി . നടുക്ക് മനോഹരമായ താമരയും മറ്റുജലപുഷപ്പങ്ങളും . അതിന് നടുക്ക് വർണ്ണ പ്രപഞ്ചത്തിൽ ഒരു ചെതോഹരവേദി .അവിടെ നൃത്തം ,പാട്ട് ആകെ ആക്ഖോഷമയം . വലിയ പുൽത്തകിടിയിൽ ഒരു ഫൈബർ നെറ്റിൻറെ പുതപ്പിൽ മഞ്ഞുതുള്ളികൾ ചേർന്ന് ആയിരം വർണ്ണങ്ങൾ വിരിയിച്ചു . ലയിസർ ബീമുകൾ അവിടെയുള്ള മരങ്ങളെ അനുനിമിഷം വർണ്ണഭ മക്കിക്കൊണ്ടിരുന്നു .
         
എൻറെ ക്യാമറയും ,വാഗ്മ്മയചിത്രങ്ങളും ഇവിടെ പരാജയം സമ്മതിക്കുന്നു

No comments:

Post a Comment