ഇടിച്ചാകരന്റെ ചിരി .......
തെങ്ങോർപ്പള്ളി ഇടിച്ചാകരൻ നമ്പൂതിരി .ദിവാകരൻ നമ്പൂതിരി എന്ന ആ നല്ലപേര് ഇങ്ങിനെ ആയതാണ് . ആനപ്പുറം നമ്പൂതിരി എന്നും വിളിക്കും . ടിയാന് പുരുഷാർധങ്ങൾ മൂന്നാണ് . ആനപ്പുറം ,ഉത്സവം ,സദ്യ .എല്ലാ ഉത്സവത്തിനും കൊടിയേറ്റിന് തന്നെ എത്തും . ബുദ്ധി കുറച്ചു കുറവാണന്ന് ശത്രു പക്ഷം .ഉറക്കെ ഒരു പ്രത്യേക രാഗത്തിൽ ഒരു "ട്രേഡ് മാർക്ക് " ചിരിയുണ്ട് എപ്പഴും . ആനപ്പുറത്ത് കുടപിടിക്കാനാണിഷ്.ട്ടം
ശീവേലി തിടമ്പ് ആരും എൽപ്പിക്കില്. ആലവട്ടവും ,വെഞ്ചാമരവും പറ്റില്ല താനും .
ഒരിക്കൽ ഇറക്കി എഴുന്നിളത് കഴിഞ്ഞ് അമ്പലത്തിൻറെ ഗോപുരം കിടന്ന സമയം . "എലട്രിക്ക് ലൈനിൽ തട്ടാതെ കുട താത്തിക്കോളൂ ". നമ്പൂതിരി കുട മടക്കി താഴ്തി വിലങ്ങനെ മടിയിൽ ഉറപ്പിച്ച് പിടിച്ചു .ആന മുപോട്ട് നടന്നു ..പക്ഷേ ,ആ ഇടുങ്ങിയ ഗോപുരത്തിൻറെ രണ്ട് വശത്തും കുട തടഞ്ഞു . പറവ്ടിക്കുന്നതുപോലെ നമ്പൂതിരിയും പുറകിലിരുന്ന രണ്ടുപേരും ,ആനയുടെ പുറകിലേക്ക് വീണു.പുറകേ വരുന്ന ആനയുടെ മുമ്പിലേക്ക് .മറ്റുരണ്ടുപെരുടെ ശരീരത്തിൽ പതിച്ചതുകൊണ്ട് നമ്പൂതിരിക്കൊന്നും പറ്റിയില്ല .നമ്പൂതിരി അപ്പഴും ചിരിച്ചു .ഒരിക്കൽ ആനപ്പന്തലിൽ കുട ഉയർത്തിയപ്പോൾ അതിൻറെ മുകളിൽ വച്ചിരുന്ന പലകയിൽ തട്ടി പലക ആനപ്പുറത്തിന്റെ മടിയിലേക്ക് വീണു .ആന ഒന്നലറി .ഭാഗ്യത്തിന് അനങ്ങിയില്ല . ആനപ്പുറത്തുനിന്ന് പാലം പോലെ യുള്ള ആ പലകയിൽ കൂടി കുടയും പിടിച്ചു ഉറക്കെ ചിരിച്ചുകൊണ്ട് ഊർന്നിറങ്ങുന്ന ആകാഴ്ച ഇന്നായിരുന്നെങ്കിൽ യു ട്യൂബിൽ വൈറൽ ആയേനേ . കുട ഇലട്രിക് ലൈനിൽ തട്ടി ഷോക്കടിച്ചപ്പോഴും തിരുമേനി ചിരിച്ചു . ആനയും നമ്പൂതിരിയും അതറിയുന്നതിനു മുമ്പ് കുട തെറിച്ചു പോയി .നമ്പൂതിരിക്ക് ബാലൻസ് തെറ്റി .വീണില്ല .കാരണം മുണ്ട് കച്ചക്കയറിൽ മുറുക്കി കെട്ടിയിരുന്നു . ആനയെ നിയന്ത്രിക്കാൻ പാടുപെടുന്ന ആനക്കാരനെ നോക്കി വവ്വാലിന്റെ കൂട്ട് തൂങ്ങി കിടന്നും നമ്പൂതിരി ചിരിച്ചു ആ വിശ്വ പ്രസിദ്ധ ചരി .
Reply
|
Forward
|
No comments:
Post a Comment