അച്ചുവിൻറെ ഡയറി -102 -ആം താള് ....
അച്ചുവിന് സമ്മാനം കിട്ടി
നമ്മൾ "സെലിബ്രേറ്റു " ചെയ്യുന്ന ഒരു "ഫസ്റ്റിവലിനെ "പ്പറ്റി എഴുതണം ടീച്ചർ പറഞ്ഞിട്ടാ .അച്ചു ദീപാവലിയെക്കുറിച്.ചാ എഴുതിയത് .ദീപങ്ങളുടെ ഉത്സവം .അച്ചുവിന് ധാരാളം വിളക്കുകൾ കത്തിച്ചുവക്കുന്നത് കാണാൻ ഇഷ്ട്ടാ .പക്ഷേ അമേരിക്കയിൽ കൂടുതൽ വിളക്ക് വച്ചാൽ അപ്പം അലാറമടിക്കും . പോലീസ് വരും .പിന്നേ "ഫയർ വർക്ക് "അതും സമ്മതിക്കില്ല .അത് നന്നായി .അച്ചുവിന് അത് പേടിയാ .പിന്നെ എങ്ങിനെ വിളക്ക് വയ്ക്കും .എന്നിട്ടും ഞങ്ങൾ വിളക്ക് വച്ചു .
നമ്മളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അറിവും ബുദ്ധിയും കൂട്ടാനാണ് ദീപാവലി .അച്ഛൻ പറഞ്ഞതാ .ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാ ദീപാവലി .നിന്മ്മയെ നശിപ്പിച്ച് നൻമ്മയെ വീണ്ടെടുക്കാനാ അങ്ങിനെ ചെയ്തെ .അമ്മയാ ഇതൊക്കെ പറഞ്ഞുതന്നെ .അച്ചു വായിച്ചിട്ടും ഉണ്ട് .ദീപാവലിക്ക് 'സ്വീറ്റ്സും ,ഗിഫ്റ്റും 'കിട്ടും .
അച്ചു അതൊക്കെ ചേർത്തു എഴുതിക്കൊടുത്തു . ക്രിസ്തുമസ് സെലിബ്രേഷൻ പോലെ തന്നെയാണ് അച്ചുവിൻറെ ദീപാവലി എന്നും അച്ചു എഴുതി .അത് ടീച്ചർക്ക് ഇഷ്ട്ടായി .അച്ചുവിന് സമ്മാനവും കിട്ടി .
No comments:
Post a Comment