മിനിസ്റ്റർ ഫോർ ഹാപ്പിനസ് ---ദൂബായിൽ ....
ദൂബായിൽ സന്തോഷത്തിന് ഒരു മന്ത്രാലയം . അതിന് ഒരു മന്ത്രിയും !.ഒരുപക്ഷേ ഇത് ലോകത്ത് ആദ്യമായിരിക്കും. ക്രാന്തദർശിയായ ഷെയ്ക്ക് മുഹമ്മദിൻറെ മന്ത്രിസഭാ വികസനം പലതുകൊണ്ടും ശ്രദ്ധേയമാണ് .ലോകരാഷ്ട്രങ്ങൾ കണ്ടുപO)ക്കണ്ടതാണ് .പുതിയ മന്ത്രിസഭയിൽ നല്ല ശതമാനം ചെറുപ്പക്കാർ .അതിൽ പകുതിയോളം വനിതകൾ .
ജനങ്ങളുടെ സന്തോഷത്തിനൊരു മന്ത്രി . അത് എന്നെ അത്ഭുതപ്പെടുത്തി . നിഷ്ക്കളങ്കമായി ചിരിക്കുന്ന ഒരു മന്ത്രിയെ നായനാർ പോയതിന് ശേഷം നമ്മൾ കണ്ടിട്ടില്ല .ഈ രാഷ്ട്രീയക്കാരുടെ കൃത്രിമ ചിരി കണ്ട് മടുത്തു .വക്രത തെളിഞ്ഞുനിൽക്കുന്ന ചിരി .നിഷ്ക്കളങ്കമായി നല്ല സന്തോഷത്തോടെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന ഒരു ചിരിയുമായി ഒരു മന്ത്രി വന്നെങ്കിൽ !..വെറും മോഹം . എല്ലാ മേഖലകളിലും നമ്മുടെ ദുഃഖങ്ങൾ ഒപ്പിയെടുക്കാൻ ഒരു മന്ത്രിയും മന്ത്രാലയവും നമുക്കും ഉണ്ടായിരുന്നെങ്കിൽ
No comments:
Post a Comment