ദൂബായ് മ്യുസിയം --ഒരു കാലാന്തര യാത്ര ...
ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലേക്ക് ഒരു കാലാന്തര യാത്ര !.ലോകത്തിലെ ഏറ്റവും നൂതന ആഡംബര നഗരത്തിൽ ത്തന്നെയാണിത് . ദുബായിലെ പ്രസിദ്ധമായ മ്യൂസിയം .ബുർ ദൂബായിൽ അൽ ഫഹീദി ഫോർട്ട് ,എണ്ണ കണ്ടുപിടുക്കുന്നതിന് വളരെ മുമ്പുള്ള ഇവിടുത്തെ സാംസ്ക്കാരിക പൈതൃകം അതിൻറെ പൂർണ്ണ തനിമയോടെ ഒരുക്കിയിരിക്കുന്നത് ഇവിടെയാണ് .ഏഷ്യൻ ,ആഫ്രിക്കൻ രാജ്യങ്ങളുമായി വളരെപ്പണ്ടു നടന്ന വ്യാപാരബന്ധങ്ങലുടെ അവശേഷിപ്പുകൾ ഇവിടെക്കാണാം . 3000 -bc യിലെ വരെ കരകൗശലവസ്തുക്കൾ ,പഴയ പായ്ക്കപ്പലുകൾ ,മതപാOശാലകൾ .എന്നുവേണ്ട ഗൾഫ് നാടുകളിലെ പുരാതനകാലത്തെ ഒരു സ്പടികകണ്ണാടിയിലെന്നപോലെ നമുക്ക് അനുഭവയോഗ്യമാക്കന്നു .ആ കോട്ടവാതുക്കൽ പീരങ്കികൾ ,പായ്ക്കപ്പൽ എന്നിവ പ്രദര്ശിപ്പിച്ചിരിക്കുന്നു. പൂർവികർ ഉപയോഗിച്ചിരുന്ന കിണർ അതേപോലെ നിലനിർത്തിയിരിക്കുന്നു . ഗോത്ര കാലഘത്തിലെ പ്രഭുമന്ദിരങ്ങൾ ,ആയുധപ്പുരകൾ എല്ലാം നമ്മളെ വർഷങ്ങൾ പിന്നിലേക്ക് നയിക്കുന്നു .കച്ചവടക്കാർ ,തയ്യൽക്കാർ ,കൊല്ലപ്പണിക്കാർ ,മത്സ്യത്തോഴിലാളികൾ ,എല്ലാം ജീവൻ തുടിക്കുന്ന ശില്പ്പചാതുരിയോടെ അവിടെ പ്രദർശിപ്പിചിരിക്കുന്നു . ആ പഴയകാലാനുഭൂതി നമ്മളിൽ ജനിപ്പിക്കാൻ ശബ്ദവും ,വെളിച്ചവും അവിടെ മനോഹരമായി സമന്വയിപ്പിചിരിക്കുന്നു .
അന്ന് ഗോത്രങ്ങൾ തമ്മിൽ യുദ്ധം പതിവാണ് .ശത്രുഗോത്രങ്ങളിൽനിന്നും രക്ഷപെടാനാണ് ഇങ്ങിനെ ഒരു കോട്ട പണിതത് . കല്ലും തുർക്കിയും മറ്റും ചേർത്ത് അന്ന് പണിത ആ കോട്ട ഇന്നും വലിയപരിക്കുകൂടാതെ നിലനില്ക്കുന്നു .
കുറച്ചുകാലമായി ആധുനികലോകത്തിന്റെ ആഡംബരത്തിൽ കണ്ണ്മഞ്ഞളിച്ച് അതിൽ അർമ്മാദിച്ചു നടന്ന എനിക്ക് ഇതൊരു വലിയ അനുഭൂതിയായിരുന്നു . ഈ കാലാന്തരയാത്ര മറക്കില്ല
No comments:
Post a Comment