അച്ചുവിൻറെ ഡയറി -105 .
അച്ചു "കിഡ് സാനിയായിൽ"...
മുത്തശ്ശാ അച്ചുവിന് "കിഡ് സാനിയ "യിൽ പ്പോണന്നു തോന്നുവാ .അന്ന് ദൂബായിൽ ആദി എട്ടനുമോത്തു പോയതാണ് .ഏട്ടനിപ്പഴും പോണുണ്ടാവും . അന്ന് അച്ഛനും അമ്മയ്ക്കും ഷോപ്പിംഗ്.അച്ചുവിന് ഈ ഷോപ്പിംഗ് ബോറാ .ആദിയേട്ടൻ പറഞ്ഞിട്ടാ "കിഡ് സാനിയ "യിൽ പോയത് .അവിടെ ഒരു ചെറിയ ഫീസ് ഉണ്ട് .നമ്മുടെ കയ്യിൽ ഒരു "ഇലട്രോണിക് ബ്രയ്സ്‌ലെറ്റ് "കെട്ടിത്തരും .നമ്മൾ മിസ്സായാൽ കണ്ടുപിടിക്കാനാ .അവിടെ ഒരു മിനി ടൌൺ ആണ് . അവിടെ നമുക്ക് ജോലി ചെയ്യാം .ചെയ്യുന്നപണിക്ക് പേയ്മെന്റ്റ് കിട്ടും ."കിഡ് സോസ് " ആണ് അവിടുത്തെ കറൻസി .എല്ലാപ്പണിക്കും ട്രെയിനിംഗ് തരാൻ ആളുണ്ട് . അച്ചു വിനാനമോടിച്ചു .പെയിൻന്റ് ചെയ്തു .ഷോപ്പ് വൃത്തിയാക്കി .ഫയർ ഫോർസ് വണ്ടിയിൽ കയറി "റസ്ഖൂ " വിൽ പങ്കെടുത്തു .ആദിഏട്ടനും കുറേ കൂട്ടുകാരും .നല്ല രസം . സമയം പോയതറിഞ്ഞില്ല .നന്നായി ചെയ്താൽ കൂടുതൽ കിഡ്സോസ് കിട്ടും .അച്ചുവിനിഷ്ട്ടായി . എന്തും ചെയ്യാം .ആരും "നോ " പറയില്ല .ഫുൾ ഫ്രീഡം . കമ്പ്യൂട്ടർ സെന്റെറിൽ അച്ചു കാർട്ടൂൺ ഡവുൺ ലോഡ് ചെയ്തു കൊടുത്തു .
നാലുവയസിനും പതിനാല് ഇടക്കുള്ളവർക്കാണ് എൻട്രൻസ് . അച്ചു എടുത്ത പണിയുടെ 'പോയിന്റ് ' കണക്കാക്കി കിഡ്സോസ് കിട്ടും .അച്ചുവിന് കുറേ കിട്ടി .ഏട്ടനാ കൂടുതൽ കിട്ടിയത് . ഒരു 'ബൾഗർ കിംഗ് 'ചോക്ലേറ്റു .പിന്നെ അച്ഛനും അമ്മയ്ക്കും 'ഐസ് ക്രീം '.അമ്മക്ക് വലിയ ഇഷ്ട്ടാ .എന്നിട്ടും കിഡ്സോസ് മിച്ചം .അത് ആദിയെട്ടന് കൊടുത്തു .എട്ടന് അടുത്ത തവണ അതുപയോഗിക്കാം . മുത്തശ്ശൻ ഇപ്പോ ദൂബായിൽ അല്ലേ .അച്ചുവിനും വരാൻ തോന്നണു .പറ്റില്ല .ക്ലാസ് ഉണ്ട് .അച്ചുവിന് സങ്കടം വരുന്നുണ്ട് .
No comments:
Post a Comment