അച്ചുവിൻറെ ഡയറി -106
അച്ചുവിൻറെ സ്റ്റീം ബോംബ് .........
മുത്തശ്ശാ പ്രിന്സിപലിന്റെ കൂടെ ലഞ്ചിന് ഈ മാസം അച്ചുവിനും സെലക്ട്‌ഷൻ കിട്ടി . അഞ്ചു കൂട്ടുകാർ വേറെ ഉണ്ട് .ഈ മാസത്തെ "പെർഫോമൻസ് "വച്ചാണ് സെലക്റ്റു ചെയ്യുന്നത് . അച്ചുവിന് സന്തോഷായി .ലഞ്ചിനു ഒരു മണിക്കൂർ സമയം .പ്രിന്സിപളും രണ്ടു മിസ്സ് മാർ വേറേയും .ഇഷ്ട്ടം പോലെ സമയമെടുത്ത് ഇഷ്ട്ടമുള്ള ഫുഡ് തിരഞ്ഞെടുത്ത് കഴിക്കാം .ഫുഡ് നിരത്തിവചിട്ടുണ്ട് . പക്ഷേ അച്ചുവിനിഷ്ട്ടമുള്ള അധികമില്ല .കൂടുതലും നോൺ .അച്ചു മുട്ടവരെ കഴിക്കില്ലന്നു പറഞ്ഞിട്ട് പ്രിൻസിപ്പലിന് അത്ഭുതം .
വീട്ടിൽ അമ്മ' ബോംബ് ' ഉണ്ടാക്കുന്നുണ്ടന്നു ജോബിനോടാ പറഞ്ഞെ .ജോബ് പ്രിന്സിപ്പളിനോട് പറഞ്ഞു. ചിലപ്പോൾ അച്ഛനും കൂടും .ഒരു ദിവസം മേശപ്പുറത്തു വച്ചപ്പോൾ പുക വന്നു .പ്രിൻസിപ്പളുടെ മുഖത്ത് അത്ഭുതം .അവർ വീണ്ടും വീണ്ടും ചോദിച്ചു . ഇതിനിടെ സെക്കൂരിടിയുടെ വക വേറെ ചോദ്യം .പോലീസും വരും .ജോബാ പറഞ്ഞെ .അച്ഛനേയും അമ്മയേയും വിളിച്ചു .വീട്ടിൽ അടിപോയിട്ട് ,കുട്ടികളെ വഴക്കുപറഞ്ഞു എന്നു പറഞ്ഞാൽ അച്ഛനേം അമ്മേം പോലീസ് പിടിക്കും .അമേരിക്കയിൽ അങ്ങിനെയാ . അപ്പോ 'ബോംബു 'ഉണ്ടാക്കുന്നുണ്ട് എന്നു പറഞ്ഞാൽ !.. അവസാനം അച്ചു പറഞ്ഞു ."സ്ടീം ബോംബു് " അതാ അച്ചു പറഞ്ഞേ .'പുട്ട് 'ഉണ്ടാക്കുന്ന കാര്യം .പുട്ടിന് ഞങ്ങൾ "സ്ടീം ബോംപ് " എന്നാ പറയുക .അച്ചുവിന് ഈ ഫുഡ് ഒന്നും പറ്റില്ല .
അമേരിക്കക്കാർക്ക്' ബോംബു ' എന്ന് കേട്ടാൽ ഇത്ര പേടിയോ ?കഷ്ട്ടം ......
No comments:
Post a Comment