Friday, July 14, 2017

ഒരു ക്യാര വൻ യാത്രാനുഭവം [ ഇംഗ്ലണ്ടിന്റെ ഇടവഴിയി ലൂടെ - | 2 ]

      സേനാ ഡോണിയ പ്രകൃതി രമണീയമായ സ്ഥലമാണ്. അവിടെ ഒരു ക്യാരവൻ ബുക്കുചെയ്തു. ഒരു " മോട്ടോർ ഹോം", ക്യാരവൻ സ്റ്റാൻഡിൽ കുറേ എണ്ണം പാർക്കു ചെയ്തിട്ടുണ്ട്. ഞങ്ങൾക്കൊള്ളത് അവർ തുറന്നു തന്നു. അകത്തു കയറിയപ്പോൾ ഞട്ടിപ്പോയി!. അതിനോട് ഒരു സിറ്റൗട്ട് അറ്റാച്ചുചെയ്തിട്ടു, ണ്ട്. കയറി ചെല്ലുന്നത് ഒരു ഡ്രോയിച്ച് റൂമിലേക്കാണ്,.അവിടെ അർദ്ധവൃത്താകൃതിയിൽ ഒരു മനോഹരമായ സെറ്റി ഉണ്ട്. മുമ്പിൽ ടീപ്പോയി.ടി.വി, വിസി ആർ, ഒരു വലിയ ഷൽഫിൽ നിറയെ പുസ്തകങ്ങൾ വലിപ്പിൽ സി ഡികൾ. നല്ല തണുപ്പത്ത് തീ കായാനുള്ള സൗകര്യം.
     അടുത്ത മുറി ഒരു ഓപ്പൺ കിച്ചനാണ്. അവിടെ ഒരാധുനിക അടുക്കളക്ക് വേണ്ടതെല്ലാം ഉണ്ട്. അവിടെത്തന്നെ നമുക്ക് ആഹാരം പാകം ചെയ്യാം. ഓവൺ, ബ്രഡ് മെയ്ക്കർ, ഫ്രിഡ്ജ് എല്ലാം ഒരുക്കിയിരിക്കുന്നു. പ്രിഡ്ജിൽ വിവിധ തരം മദ്യവും, ബിയറും കരുതിയിട്ടുണ്ട്. പിന്നെ രണ്ടു കിടപ്പുമുറികൾ. ഒരു കോമൺ ബാത്തു റൂം. ചെറുതാണ്. എങ്കിലും നല്ല സൗകര്യം. ഇതു മുഴുവൻ സൗകര്യപ്പെടുത്തിയിരിക്കുന്ന വീട് സത്യത്തിൽ ഒരു വാഹനമാണ്.  " ഹൗസ് ഓൺ വീൽസ് " . അതിൽത്താമസിച്ച് സ്തലങ്ങൾ കാണാൻ പോകാം. വൈകിട്ട് അതിൽ വന്നു ചേക്കേറാം.

     ആ പ്രദേശം കണ്ടു കഴിഞ്ഞാൽ ഈ വീട് ഒരു വണ്ടിയിൽ കൊളുത്തി ദൂരെ വേറൊരു സ്ഥലത്ത് എത്തിക്കും. ഇതു പോലെ മറെറാരു ക്യാരവൻ പാർക്കിൽ  പാർക്കു ചെയ്യും. അവിടെയും രണ്ടു ദിവസം. അങ്ങിനെ മനോഹരമായ ആ ഭൂപ്രദേശം മുഴുവൻ ആസ്വദിച്ച് കണ്ട് തീർത്തു.. ഒരു കുടുബസാഹചര്യത്തിൽ മക്കളും എന്റെ പ്രിയപ്പെട്ട അച്ചുവുമായി ഒരു ക്യാര വൺ അനുഭവം. .മറക്കാനാവാത്ത യാത്രകൾ......

No comments:

Post a Comment