അവിടെ 'ഫെൻസിംഗ് " വേണ്ടച്ഛാ ................
മുത്തശ്ശാ അച്ചുവിൻറെ പുതിയ വീടിനടുത്താ റഫീക്കിന്റെ വീട് .എൻറെ ബെസ്റ്റ്ഫ്രണ്ടാ റഫീക് . അവൻ പാക്കിസ്ഥാൻകാരനാ . എൻറെ ക്ലാസിലാ . ഞങ്ങൾ ഒന്നിച്ചാ സ്കൂളിൽ പോകുന്നെ . സ്കൂളിൽ നിന്ന് വന്നാൽ ക്രിക്കറ്റ് കളിക്കും . ഫുട്ബോൾ കളിക്കും .
ഇന്ത്യയും പാക്കിസ്ത്താനും "എനിമീസ് "ആണന്ന് അപ്പുവേട്ടൻ പറഞ്ഞിരുന്നു . യുദ്ധം നടത്തും എന്നൊക്കെ . പക്ഷേ എനിക്ക് റഫീക്കിനെ ഇഷ്ട്ടാ .അവനെന്നേം ..എന്തിനാ മുത്തശ്ശാ ഈ "നൈബേര്സ് "തമ്മിൽ യുദ്ധം . ഞങ്ങൾ ഇന്ത്യയും പാക്കിസ്ത്താനുമായി ക്രിക്കറ്റ് കളിക്കും . ആരുതോറ്റാലും ജയിച്ചാലും ഞങ്ങൾ ഫ്രാണ്ട്സാ .
അച്ചുവിൻറെ പുതിയ വീട്ടിൽ "ഫെന്സിങ്ങിനു "ഇന്നാളുവരും ."നമുക്ക് റഫീക്കിന്റെ വീടിൻറെ വശത്ത് ഫെൻസിംഗ് വേണ്ട .അച്ചു അച്ഛനോട് പറഞ്ഞിട്ടുണ്ട് .അതുപോലെ ഇന്ത്യക്കും പാക്കിസ്ത്താനും ഇടയിലും ഫെൻസിംഗ് വേണ്ടായിരുന്നു .
No comments:
Post a Comment