അച്ചു അരിയിൽ എഴുതി ..............
മുത്തശ്ശാ അമേരിക്കയിൽ ഇന്നാ വിദ്യാരംഭം . രാവിലേ തന്നെ കുളിച്ച് സരസ്വതീദേവിയുടെ മുമ്പിൽ ചമ്പ്രംപടിഞ്ഞിരുന്ന് എഴുതും .അരിയിൽ വിരലുകൊണ്ട് . സരസ്വതീദേവി അറിവിൻറെ ദേവതയാണന്ന് അച്ഛൻ പറഞ്ഞു . ലക്യ്ക്കിന്റെ നടുക്ക് താമരപ്പൂവിലാണ് ദേവി ഇരിക്കുന്നത് . അതച്ചുവിന് ഇഷ്ട്ടായി . ഒരുകയിൽ പുസ്തകം പിന്നെ വീണ മറ്റേ കയിൽ അക്ഷരമാല . അമ്മ പറഞ്ഞതാണ് . അമേരിക്കയിൽ" നോളജിനു ഒരു ഗോഡസ് " ഒന്നുമില്ല .ജോബ് പറഞ്ഞതാണ്. പക്ഷേ അവന് ആ ഗോഡസ്സിനെ ഒന്ന് കാണണന്ന് പറഞ്ഞു . കാണിക്കണം .
ദേവിയുടെ ഫ്രണ്ട് പീക്കോക്ക് ,ഇരിക്കുന്നത് താമരപ്പൂവിൽ ,യാത്ര അരയന്നത്തിൻറെ പുറത്ത് എല്ലാം കൂടി നല്ല രസം . അച്ചുവിനും അരയന്നത്തിന്റെ പുറത്തുകയറി ദേവിയുടെ അടുത്ത് പോണന്നു തോന്നണു .....
No comments:
Post a Comment