Saturday, September 23, 2023
വലവിരിക്കുന്നവർ [കീശക്കഥ-185] എന്താവശ്യം വന്നാലും സോഷ്യൽ മീഡിയ. ഓർഡർ ചെയ്താൽ അപ്പം വീട്ടിലെത്തും. അറിവുകൾക്ക്ഗൂഗിളും, വിക്കിപ്പീഡിയയും ഇപ്പോൾ ചാറ്റ് ജി ടി പി യും. ഇവിടെ ഞാൻ എൻ്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വിൽക്കുന്നു. എൻ്റെ ബലവും ബലഹീനതകളും അവിടെ സുതാര്യമാക്കപ്പെടുന്നു. അപ്പഴേയ്ക്കും പ്രലോഭനത്തിൻ്റെ വലയിൽ ഞാൻ കുടുങ്ങിയിരിക്കും. ഞാൻ മനസിൽച്ചിന്തിക്കുമ്പഴേ എനിക്ക് മെസേജ്. കാശില്ലങ്കിൽ ലോൺ. നിങ്ങളുടെ ഫോട്ടോയും ബയോഡേററായും മതി അവർക്ക് ഈടായി. എൻ്റെ ഒരു സുഹൃത്ത് ഒരു ഫാൻ ഓൺ ലൈനിൽ ബുക്ക് ചെയ്തു.നല്ല ഉറപ്പുള്ള ഫാൻ വേണം എന്നു നിഷ്ക്രിഷിച്ചിരുന്നു.കൂടെ ഒരു സ്റ്റൂളും കയറും കൂടി അവർ അയച്ചു തന്നു. ബലയുള്ള ഫാൻ എന്നു പറഞ്ഞപ്പോൾ തൂങ്ങിച്ചാകാനാണന്നവർ ധരിച്ചു. ഈ വല പൊട്ടിക്കാൻ പാടുപെടുമ്പോൾ ഒരു മെസേജ് നിങ്ങൾ പത്തുലക്ഷം രൂപയുടെ ലോണിന് എലിജിബിൾ ആണ്. വിളിക്കൂ. ഞാൻ അറിയാതെ ആ മെസേജിൽ വിരലമർത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment