Sunday, March 26, 2023
എൻ്റെ സുകുമാരൻ സാറിന് നവതി ആശംസകൾ അനിയൻ തലയാറ്റും പിള്ളി എനിയ്ക്ക് വലിയ ആരാധന തോന്നുന്ന ചില വ്യക്തിത്വങ്ങൾ എൻ്റെ ജീവിതത്തിലേക്ക് വരാറുണ്ട്. അങ്ങിനെയാണ് ജസ്റ്റീസ് സുകുമാരൻ സാറുമായുള്ള അടുപ്പം രൂപപ്പെട്ടത്. കൂടുതൽ അടുത്തപ്പോൾ അടുപ്പത്തിൻ്റെ അകലം കുറഞ്ഞു കുറഞ്ഞു വന്നു. ആ ബഹുമുഖ വ്യക്തിത്വം എന്നെ വല്ലാതെ സ്വാധീനിച്ചു.ഈ തൊണ്ണൂറാം വയസിലും ചെറുപ്പക്കാരേക്കാൾ ഊർജിതമായി തൻ്റെ കാഴ്ചപ്പാടിനനുസരിച്ച് കർമ്മരംഗം വെട്ടിപ്പിടിക്കുന്നത് അൽഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ,എൻ്റെ "അച്ചുവിൻ്റെ ഡയറി " വായിച്ചഭിപ്രായം പറയാനാണ് ആദ്യം വിളിച്ചത്. എനിയ്ക്കൽ ഭൂതം തോന്നി എൻ്റെ ആ പുസ്തകം എത്ര ഭംഗിയായാണ് അദ്ദേഹം വിലയിരുത്തിയത്. ഒരെഴുത്തുകാരന് കിട്ടിയ വലിയ ഭാഗ്യം!പിന്നെ എൻ്റെ ബാക്കി പുസ്തകങ്ങൾ അദ്ദേഹത്തിനയച്ചുകൊടുത്തു.കൂടെ എൻ്റെ "കാനന ക്ഷേത്രം " എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് ബ്രോഷറും വച്ചിരുന്നു. പ്രകൃതി സ്നേഹി ആയ അദ്ദേഹം കാനനക്ഷേത്രം സന്ദർശിക്കാൻ വീട്ടിൽ വന്നു.അത് എനിക്ക് ഒരു വലിയ അംഗീകാരമായിരുന്നു. ഹോർത്തൂസ് മലബാറിക്കയുടെ പ്രവർത്തനത്തിലും ഇൻസായിലും അദ്ദേഹത്തോടൊപ്പം കൂടി . എൻ്റെ "കൃഷ്ണൻ്റെ ചിരി "ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ അദ്ദേഹം പ്രകാശനം ചെയ്തു. അച്ചുവിൻ്റെ ഡയറിയുടെ മൂന്നാം ഭാഗം അദ്ദേഹത്തിൻ്റെ മുൻ കയ്യിൽ ഇൻസായുടെ ആഭിമുഖ്യത്തിൽ എറണാകളത്ത് പ്രകാശനം ചെയ്തു. പരിസ്ഥിതി പ്രവർത്തനവും എഴുത്തും സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നതിന് ഇന്നും അക്ഷീണമായ പ്രവർത്തനത്തിലാണദ്ദേഹം.അദ്ദേഹത്തിൻ്റെ " നിയമവും ജീവിതവും " എന്ന പുസ്തകം സാധാരണക്കാർക്കു വേണ്ടി നിയമത്തിൻ്റെ നൂലാമാലകൾ മനസിലാക്കി കൊടുക്കുന്ന ഒരു അമൂല്യ ഗ്രന്ഥമാണ്. ഇനിയുമനേകം പൂർണ്ണ ചന്ദ്രന്മാരെക്കണ്ട് ആ ധന്യ ജീവിതം മുമ്പോട്ടു പോകട്ടെഎൻ്റെ സുകുമാരൻ സാറിന് നവതി ആശംസകൾ.... ഹൃദയത്തിൽ തൊട്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment