Monday, January 23, 2023
ദൂബായി സ്ട്രീറ്റ് മ്യൂസിയം - [ ദൂബായി ഒരത്ഭൂതലോകം - 12 ] ഒരു തെരുവു മുഴുവൻ ലോകോത്തര കലാകാരന്മാരുടെ ചിത്രരചന കൊണ്ട് നിറയ്ക്കുക .ബ്രാൻ്റ് ദൂബായിയുടെ ദൂബായി സ്ട്രീറ്റ് ആർട്ട് മ്യൂസിയം വിഭാവനം ചെയ്ത നൂതന പരിപാടി. ഇതൊരു തുടർച്ചയാണ്. സത്വ സ്ട്രീറ്ററിൽ റോംലവിയും, ധനാസ് അസ്ക്കാരിയും ചേർന്ന് ആരംഭം കുറിച്ച ഈ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ജൂമൈറ ജില്ലയിൽ ആണ് തുടക്കം. ഒരു സ്ട്രീറ്റിലെ കെട്ടിടങ്ങളുടെ ഭിത്തിയിൽ മുഴുവൻ ലോകോത്തര പെയിൻ്റിഗ് കൊണ്ട് നിറയ്ക്കുക. അങ്ങിനെ ആ സ്ട്രീറ്റ് ദൂബായിയുടെ ട്യൂറിസ്റ്റ് ഭൂപടത്തിൽ പ്രധാന സ്ഥാനം പിടിക്കുക.ഇത് നടപ്പിൽ വരുത്താൻ നല്ല ഭാവനയും ഇഛാശക്ത്തിയും ഉള്ള ഭരണാധികാരിക8ളണ്ടാവുക.... ഇതൊക്കെ ദൂബായ്ക്ക് മാത്രം സ്വന്തം മാർട്ടിൻ വാട്സൻ്റെ ഈന്തപ്പനയിൽ കയറുന്ന ഒരു ഗ്രാമീണൻ്റെ ചിത്രം, ഫ്രഞ്ച് കലാകാരൻ്റെ മൊൽ സാനാ ഗോൾഡ്സ് പ്രേ പെയിൻ്റ് ഉപയോഗിച്ചുളള കലാസൃഷ്ട്ടി. എല്ലാം കൂടി സത്വ ദൂബായിമോസ്റ്റ് ആർട്ടിസ്റ്റിക്ക് ടൂറിസ്റ്റ് അ ട്രാക്ഷനായി മാറി. പുറത്തു നിന്ന് കിളിവാതിൽകൂടി അകത്തേയ്ക്ക് നോക്കുന്ന രണ്ടു ചിത്രങ്ങൾ കണ്ടു എത്ര മനോഹരമായാണത് വരച്ചിരിക്കുന്നത് ' മുഖത്തിൻ്റെ കാൽ ഭാഗമേ നമ്മൾ കാണുന്നുള്ളു എങ്കിലും എന്തു ജീവൻ തുടിക്കുന്ന ചിത്രം ദൂബായിലെ ഈ ചുമർചിത്രങ്ങൾ ഒരു തുടർച്ചയാണ്. അത് ഇപ്പഴും തുടരുന്നു. ലോകോത്തര കലാകാരന്മാർ ഇവിടെ വന്ന് അവരുടെ 3D ചിത്രരചനയും ഇവിടെ പരീക്ഷിച്ച് കയ്യൊപ്പ് ചാർത്തി മടങ്ങുന്നു അമേരിയ്ക്കയിലെ ലിറ്ററിൽ ഹെയ്ത്തിയിൽ ഇത് കണ്ടിട്ടുണ്ട്. കലാപകലുഷമായ ഈ അധോലോക സങ്കേതം ശാന്തസുന്ദരമായ ഒരു വിനോദ സഞ്ചാര ഭൂമി ആക്കി മാറ്റിയത് ആരൊ തുടങ്ങി വച്ച ചുമർചിത്രങ്ങളാണ്. അവിടെ വരുന്ന കലാകാരന്മാർ മുഴുവൻ പലപ്പഴായി വന്ന് ആ സ്ഥലത്തെ ഭിത്തികൾ മുഴുവൻ നല്ല പെയിൻ്റിഗ് കൊണ്ട് മനോഹരമാക്കി' ഇവിടെ ഇത് ദൂബായി ഭരണാധികാരികളുടെ കാഴ്ച്ചപ്പാടും ഇഛാശക്തിയും ആണ് കാണിക്കുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment