Friday, June 5, 2015

 മുത്തശ്ശാ ..അച്ചു ഇവിടെ സ്കൂളിൽ ചേർന്നു ....

        അച്ചു സ്കൂളിൽ ചേർന്നു .രണ്ട് മാസം സ്കൂളിൽ പോകാം . നല്ല രസം . ബസ്സിലാ പോവുക . ബസ്‌ നിറയെ ചേട്ടന്മ്മാരും ചേച്ചിമാരും . അവരുടെ വലിയ ബാഗാണ് . അതു നിറയെ പുസ്ത്തകങ്ങളാ . എന്തിനാ ഇതിനുമാത്രം പുസ്ത്തകങ്ങൾ .റോഡ്‌ മുഴുവൻ കുഴിയാ .ബസ്‌ കുഴിയിൽ ചാടുമ്പോൾ നല്ലരസം . കുട്ടികൾക്ക് യൂണിഫോം ഉണ്ട് .അച്ചുവിനും വാങ്ങണം .അമേരിക്കയിൽ യൂണിഫോം ഇല്ല .അവരുടെ നല്ല ഡ്രസ്സ്‌ ഒക്കെ എന്നാണോ അവരിടുക . 
       അച്ചു ഉച്ചക്ക് സ്കൂളിൽ നിന്നാ ഫുഡ്‌ കഴിക്കുന്നെ . കൂട്ടുകാർക്കൊപ്പം .ചോറും സാമ്പാറും ചെറുപയറും . അച്ചുവിനിഷ്ട്ടായി . അച്ചു ഇനി നൂഡിൽസ് കഴിക്കില്ല . അതിൽ പോയിസൻ ഉണ്ട് .ടിവിയിൽ കണ്ടതാ . അച്ചു പിസ്ത്തയും സീരിയലും ഒക്കെ നിർത്തി .ഇനി അതൊന്നും വേണ്ട . .

     ഇ ന്ന് അച്ചുവിനെ "റ "എന്ന് എഴുതാൻ പഠിപ്പിച്ചു . "ആ "എന്നെഴുതാൻ അച്ചുവിനറിയാം .അച്ചു ഉടനെ "ആറാട്ടുപുഴ "എന്നെഴുതും .സ്കൂളിൽ ഒരു റൂമിൽ തന്നെ ഇരുന്നു മടുത്തു .ഇതെന്താ ഇവിടെ ഇങ്ങനെ .അമേരിക്കയിൽ ഓരോ പീരിയടും ഓരോ സ്ഥലത്ത് പോകും .കളിക്കാൻ പോകും ,ല്യ്ബ്രറിയിൽ പോകും . ഇവിടെ ഒന്നുമില്ല .

     ടീച്ചർ ഒരുവടി മേശപ്പുറത്തു വച്ചിട്ടുണ്ട് .കുറുമ്പൻ മാരെ തല്ലാനാണന്ന് ടീച്ചർ പറഞ്ഞു .അച്ചു കുറൂമ്പനാണോ  മുത്തശ്ശാ ?. അമേരിക്കയിൽ കുട്ടികളെ അടിക്കില്ല .വഴക്കുപറയില്ല. പക്ഷേ  ഇവിടെ "ടൈം ഔട്ട്‌ " ഇല്ല .              

No comments:

Post a Comment