Tuesday, June 23, 2015

  അച്ചുവിന് ആനപ്പുറത്ത് കയറാണാ യിരുന്നു ...

   മുത്തശ്ശാ അമ്പലത്തിൽ അഞ്ചാനപ്പുറത്താ എഴുന്നള്ളത്ത്‌ . ലോറിയിലാ ആനേ കൊണ്ടുവന്നത് . ആന നടന്നുവരുന്നത് കാണാനാ അച്ചുവിനിഷ്ട്ടം . പുഴയിലാ ആനേ കുളിപ്പിക്കുന്നെ . വെള്ളത്തിൽ കിടത്തി അവൻറെ പുറത്തിരുന്ന് ഒരച്ച്‌ കുളിപ്പിക്കും .
 നെറ്റിപ്പട്ടം കെട്ടുന്നതിന് മുമ്പ് ആനപ്പുറത്ത് കയറ്റാമെന്ന് പറഞ്ഞതാ .സമ്മതിച്ചില്ല .ചെറിയ കുട്ടിയാത്രേ .ആനയുടെ ചുവട്ടിൽ കൂടി കൊണ്ടുപോയി . പേടി മാറാനാത്രേ .അച്ചുവിന് അല്ലങ്കിലും പേടിയില്ല . നെറ്റിപ്പട്ടം ഗോൾഡാ .കഴുത്തിൽ മണികേട്ടുമ്പോൾ നല്ല ശബ്ദം . കാലിൽ തള .നല്ലരസ്സാ കാണാൻ . ആനയുടെ കഴുത്തിൽ പേരെഴുതിയിട്ടുണ്ട് .പക്ഷേ അച്ചുവിന് വായിക്കാൻ പറ്റില്ല .  മലയാളം പഠിച്ചങ്കിൽ വായിക്കായിരുന്നു 
  ഇല്ലത്ത് ആനേ കെട്ടാൻ സമ്മതിച്ചില്ല . അച്ചുവിന് സങ്കടായി .പാപ്പാൻ‌ അച്ചുവിന് ആനവാല് തരാമെന്ന് പറഞ്ഞതാ .അച്ചു വേണ്ടാന്ന് പറഞ്ഞു . കഷ്ട്ടല്ലേ .ആനക്ക് വേദനിക്കും എന്നാലും പറമ്പിൽ കെട്ടാൻ സമ്മതിക്കായിരുന്നു .അച്ചു വിന് വിഷമായി .    

No comments:

Post a Comment