മുത്തശ്ശാ അച്ചുവിനും വേളി കഴിക്കാൻ തോന്നണു .............
അമ്മാവൻറെ വേളി അടിപൊളി .ഇന്നലെ അമ്മാവൻറെ തലയിൽ മുഴുവൻ എണ്ണ കോരി ഒഴിച്ചു .കണ്ണിലും പോയിക്കാണും . എല്ലാവരും കൂടികുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയി .. ഊണുകഴിക്കാൻ അമ്മാവൻറെ അടുത്ത് അച്ചുവും ആമിയുമാ ഇരുന്നത് .
ഒന്ന് വേളി കഴിക്കാൻ എന്തു സമയാ .അമ്മാവൻ മടുത്തു കാണും പാവം അമ്മായി കണ്ണിൽ നിറയെ പുകയായി .
ഒന്ന് വേളി കഴിക്കാൻ എന്തു സമയാ .അമ്മാവൻ മടുത്തു കാണും പാവം അമ്മായി കണ്ണിൽ നിറയെ പുകയായി .
കുട്ടികൾക്ക് പ്രത്യേക സ്ഥലത്താ സദ്യ .അച്ചുവിന് എരിവില്ലാത്ത സദ്യ ഇഷ്ട്ടായി . സദ്യകഴിഞ്ഞ് ഒരു ഗിഫ്റ്റും കിട്ടി .കുറച്ചുകഴിഞ്ഞ് ഒന്നുകൂടി ഉണ്ണണം എന്നുണ്ടായിരുന്നു .ഒരു ഗിഫ്റ്റ് കൂടി കിട്ടിയേനെ . പക്ഷേ "പോപ്ക്കോൻ "ഇഷ്ട്ടം പോലെ കിട്ടി .
വേളി കഴിഞ്ഞ് കുടിവയ്പ്പ് .അമ്മായിയെ ആദ്യമായി കൊണ്ടുവരുന്നത് അപ്പഴാ . അമ്മപറഞ്ഞു .
കാറ് വരുമ്പോൾ ആർപ്പ് വിളിക്കാൻ കാത്തിരുന്നതാ .പക്ഷേ അമ്മാവൻ പറ്റിച്ചു .ആകാറിൽ അവർ വന്നില്ല . അമ്മാവനും അമ്മായിയും ഒരു "ബുള്ളറ്റ് മോട്ടോർ സൈക്ലളിൽ "ആണ് വന്നത് . ഈ അമ്മാവൻറെ ഒരു കാര്യം .

മുത്തശ്ശാ അച്ചുവിനും വേളികഴിക്കാൻ തോന്നണു .
No comments:
Post a Comment