Friday, July 24, 2015

 എന്റെ കൊച്ചു ഡൊണാൾഡ്....
                                                                                    അനിയൻ തലയാറ്റുംപിള്ളി         
                                   വെർജീനിയയുടെ ഒരു ഉൾനാടൻ പ്രദേശത്താണ് അന്ന് ഞാൻ താമസിച്ചിരുന്നത്. അമേരികയെപ്പറ്റിയുള്ള എന്റെ സങ്കൽപ്പത്തിന് നെരേ വിപരീതമായ ഭൂപ്രദേശം. ഇവിടുത്തെ പ്രഭാതം സുന്ദരമാണ്. താമസസ്ഥലത്തിന് അരുകിലൂടെ രാജപാത. കല്നടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും പാതയോരത്തുകൂടെ പ്രത്യേക സവുകര്യം. അതിൻറെ മറുവശം ഒരു വലിയ സംരക്ഷിത വനപ്രദേശം. മാനുകളും മറ്റും വഴിതെറ്റി ഓടിവരും. ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.
                                 എന്നും രാവിലെ പതയോരതുകൂടെ നടക്കാനിറങ്ങും. അതിനു ഒരു വശം മുഴുവൻ ആധുനിക സൌകര്യങ്ങളോടുകൂടിയ പർപ്പിടസമുച്ചയങ്ങൾ. ഇടയിൽ പൂന്തോട്ടങ്ങളും തടാകങ്ങളും. അന്നുനടന്നുകുറച്ചുചെന്നപ്പോൾ വഴിയിൽ എന്തോ കിടക്കുന്നു. ഒരു വലിയ പാറക്കഷ്ണം ആണെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുചെന്നപ്പോൾ അത് ചലിക്കുന്നു. കല്ലല്ല.. ഒരു വലിയ ആമ. എങ്ങിനെയോ വഴിയരുകിൽ എത്തിയതാണ്. ഞാൻ ചുറ്റും നോക്കി ആരും അടുത്തില്ല. അത് കുറച്ചുകൂടി മാറിയാൽ പ്രധാനപാതയിലെക്ക് ഇറങ്ങും. അതോടെ അതിൻറെ അന്ത്യം. എന്തെങ്കിലുമാകട്ടെ ...ഞാൻ തിരിച്ചു നടക്കാൻ തുടങ്ങിയതാണ് 
           “അങ്കിൾ”.ഒരു വിളി .ഞാൻ തിരിഞ്ഞു നോക്കി .ഒരു കൊച്ചു പയ്യൻ .പത്തുവയസ്സിൽ താഴെ പ്രായം .സൈക്കിൾ ഓടിച്ചുവന്നതാണ്‌  .അവൻ ആമയുടെ അടുത്തെത്തി .നമ്മുടെ നാട്ടിലെപ്പോലെ അതിനെ കല്ലെറിഞ്ഞു പോകുമെന്നാണ് ഞാൻ കരുതിയത്‌ .പക്ഷേ എനിക്ക് തെറ്റി .അവൻ അതിൻറെ അടുത്തിരുന്നു . “പ്ലീസ് വെയിറ്റ് ഹിയർ”...എന്നും പറഞ്ഞവൻ സൈകിളിൽ ഓടിച്ചുപോയി  .ഒരുകന്നാസ് നിറയെ വെള്ളവുമായവൻ തിരിച്ചുവന്നു .ആവെള്ളം അവൻ ആമയുടെ ശരീരത്തിലേക്ക്ഒഴിച്ചു  .ആഇളവെയിലിൽ കിടന്ന ആമ ഒന്നു ചലിച്ചു  .അതിനു സ്വൽപം ആശ്വാസം കിട്ടിയതുപോലെ .ഞാൻ അത്ഭുതത്തോടെ അവൻറെ പ്രവർത്തി നോക്കി നിന്നു 
          “പ്ലീസ് ഗിവ് മി യുവർ സെൽ ഫോണ്‍” ...ഞാൻ ഒന്നു ശങ്കിച്ചു .എന്നാലും ഞാൻ അവന് ഫോണ്കൊടുത്തു.                        
അവൻറെ വീട്ടിലേക്ക് വിളിക്കാനായിരിക്കും എന്നാണ് ഞാൻ കരുതിയത്‌  .എനിക്ക് തെറ്റി  .അവൻ നേരേ പോലിസിനെ ആണ് വിളിച്ചത്. അതുപോലെ ആനിമൽ കെയർ സെന്ട്രലിലേക്കും  .താങ്ക്സ് ...അവനെന്റെ ഫോണ്തിരിച്ചുതന്നു  .അതുകഴിഞ്ഞ് പലതരം ആമകളെപ്പറ്റിയും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്നുംഅവൻ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി  .ഒരു ചെറിയ ജാള്യതയും തോന്നി  .ഒരു രസത്തിനു ഒരു ഫോട്ടോയും എടുത്തു തിരിച്ചുപോരാൻ തീരുമാനിച്ച എന്നെ അവൻറെ ഉത്തരവാദിത്വം അത്ഭുതപ്പെടുത്തി.
               കേരളത്തിലാണങ്കിൽ കുട്ടികൾ കൂടിനിന്ന് അതിനെ കല്ലെറിയും  .എല്ലാവരും നോക്കിനിൽക്കും  .അതിനെ കൊണ്ടുപോയി പാകപ്പെടുത്തി കഴിക്കും  .നമ്മുടെ പുരാണത്തിൽ അറിവിൻറെ സത്ത മുഴുവൻ വീണ്ടെടുത്ത് മനുഷ്യർക്ക്തിരിച്ചു നൽകാൻ മഹാവിഷ്ണു കൂർമ്മ രൂപമാണ് എടുത്തത്  .ഇതു മുഴുവൻ ഒരു തപസുപോലെ ഠിച്ച എനിക്ക് കൊച്ചുകുട്ടിയുടെ അറിവും വിവേകവും കിട്ടിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി  .അവനിപ്പഴും ആമയെത്തന്നെ ശ്രദ്ധിച്ചിരിക്കുന്നു  .
                “യുവർ ഗുഡ് നെയിം പ്ളീസ് “...അവൻ തല ഉയർത്തി  .ഡോണാൾഡ് ..അവൻ പറഞ്ഞു . ചെമ്പിച്ച മുടിയും നീലക്കണ്ണ്കളും എന്നെ വല്ലാതാകർഷിച്ചു  ....”ടുഡേ ഈസ്മെയ്‌ 23 -വേൾഡ് ടർട്ടിൽ ഡേ --യു നോ? ..”
                ഞാനൊന്നു ചമ്മി .ഇങ്ങിനെയുള്ള കാര്യങ്ങളിൽ കൊച്ചുകുട്ടിയുടെ അറിവ് പോലും എനിക്കില്ലല്ലോ .പലതരം ആമകളെ പ്പറ്റി ,അതിൻറെ ആയുസിനെ പറ്റി ..എല്ലാം അവൻ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു  .ഇതിനകം പോലീസ് വരാത്തത് അവനെ ചൊടിപ്പിച്ചു .
     “സർ .ഡു യു നോ ഫോണ്നമ്പർ ഓഫ് ATR?...”
      ATR..NO....
    അമേരിക്കൻ ടോര്ടോയ്സ് റെസ്ക്യു.....അവൻ എൻറെ ഫോണ്വാങ്ങി .ഗൂഗിൾ സേർച്ച്ചെയ്ത് നമ്പർ കണ്ടുപിടിച്ചു .അവൻ ATR- ലേക്ക് വിളിച്ച് എന്തൊക്കെയോ സംസാരിച്ചു .                   
നമ്മുടെ പുരാണത്തിലെ കൂർമ്മാവതാരത്തിന്റെ കഥ ഞാൻ അവന് പറഞ്ഞുകൊടുത്തു  .വേദങ്ങൾ വീണ്ടെടുക്കാൻ മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത കഥ  .അറിവിനെ നമുക്ക് വീണ്ടെടുത്തു തന്ന ദൈവത്തിന്റെ കഥ  .
അതിനെ ആരാധിക്കാനല്ല രക്ഷിക്കാനാണ് നോക്കണ്ടത്

അവൻറെ ചെറിയ വായിൽ നിന്നു വന്ന വാചകം എന്റെ ചങ്കിൽ കൊണ്ടു  . എനിക്കവനോട്ഒരു വല്ലാത്ത സ്നേഹം തോന്നിത്തുടങ്ങിയിരുന്നു  .
     
വലിയസീൽക്കാരത്തോടെ ഒരു പോലീസ് വാഹനം വന്നു നിന്നു  .ഒരു മൃഗ ഡോക്ടർ ഉൾപ്പടെ പോലീസുകാർ ഇറങ്ങി വന്നു .നമ്മുടെ കൊച്ചു ഡോണാൾഡ് അവരെ ആമയുടെ അടുത്തേക്ക് ആനയിച്ചു  .വളരെ സുരക്ഷിതമായി അവർ അതിനെ വാഹനത്തിൽ കയറ്റി  .ഡോണാൾഡീന് ഒരു ഷേക്ക്ഹാൻഡ്കൊടുത്ത് അഭിനന്ദിച്ചാണ് അവർ പോയത് .
      “താങ്ക് യു അങ്കിൾ.ഇറ്റ്ഈസ്ടൈം ടു ഗോ ടു  സ്കൂൾ ...ബൈ” .
          അവൻ സൈകിളിൽ കയറി പാഞ്ഞു പോയി. ഞാൻ എൻറെ കൊച്ചു കൂട്ടുകാരനെ നോക്കി നിന്നു. അങ്ങു ദൂരെ ഒരു പൊട്ടുപോലെ അവൻ മറഞ്ഞു.     


No comments:

Post a Comment