മുത്തശ്ശൻറെ ഒരു സ്വിമ്മിംഗ് പൂൾ
മുത്തശ്ശൻറെ ഇല്ലത്തിന് നാലുകെട്ട് എന്നാ പറയാ .അമ്മ പറഞ്ഞു . എനിക്കിഷ്ട്ടായി . നടുമുറ്റത്ത് മഴ പെയ്യുന്ന കാണാനാ ഏറ്റവും ഇഷ്ട്ടം . എന്തുമാത്രം വെള്ളാ ചുറ്റുന്നും വീഴണേ . പുറത്തേക്കുള്ള ആ" വാൽവ് "അടച്ചുവച്ചാൽ നടുമുറ്റത്ത് വെള്ളം നിറയും . നല്ല ഒരു സ്വിമ്മിംഗ് പൂൾ . അച്ചുവിന് കുളിക്കാം . നീന്താം ,മുങ്ങാംകുഴി ഇടാം . പാമ്പിനേം മത്സ്സ്യത്തിനേം ഒന്നും പേടിക്കണ്ട .അച്ചു എന്നും അവിടെയാ കുളിക്കാ . കുളിക്കുമ്പോൾ മഴ വന്നാൽ നല്ല രസാ . പക്ഷേ മഴ വന്നാൽ അച്ചുവിനെ കയറ്റിവിടും . ഇടിയുള്ളപ്പോൾ വെള്ളത്തിൽ നിൽക്കുന്നത് അപകടാ . ഈ ഇടി വേണ്ടായിരുന്നു .അച്ചുവിനും പേടിയാ . അച്ചുവിന് കടലാസുകൊണ്ട് വള്ളമുണ്ടാക്കാനറിയാം . വള്ളം അതിലൂടെ ഒഴുക്കിവിടും .ഉൽസ്സവത്തിന് വാങ്ങിയ ഒരു ബോട്ടുണ്ട് .അതിൽ ഒരു തിരികത്തിച്ചു വച്ചാൽ അത് സ്പീഡ് ബോട്ട് പോലെ പാഞ്ഞു പോകും . തലയിൽ വെള്ളമാക്കിയാൽ അമ്മ വേഗം കയറ്റിവിടും .കുറച്ചുനേരം കൂടി കളിക്കണമെന്നുണ്ടായിരുന്നു. വലിയ മഴവന്നാൽ പ്രോബ്ലം ആകും .വെള്ളം നിറഞ്ഞ് തളത്തിലേക്ക് കയറും .അപ്പോ മുങ്ങിചെന്ന് "വാൽവ് "തുറക്കണം .അച്ചുവിന് പറ്റില്ലാട്ടോ .
No comments:
Post a Comment