Wednesday, January 10, 2018

ഫ്ലോറി ഡ യിലെ " ലിറ്റിൽ ഹെയ്റ്റി " [ അച്ചു ഡയറി-192]
       മുത്തശ്ശാ അച്ചൂന് ഏറ്റവും ഇഷ്ടായത് ഫ്ലോറി ഡയിലെ ലിറ്റിൽ ഹെയ്റ്റി. അവിടെ താമസിക്കാൻ കൊള്ളില്ല. രാത്രി അവിടെപ്പൊകരുത്, കൊള്ളക്കാരുണ്ട്, പിടിച്ചുപറിക്കാരുണ്ട്. എന്നൊക്കെപ്പറഞ്ഞ് എല്ലാവരും പേടിപ്പിച്ചതാ.ലെമൻസിറ്റി എന്ന മാജിക് സിറ്റിക്ക് ഇന്ന് ''ലിറ്ററിൽ ഹെയ്ററി " എന്നാണ് പേര്. 
      എല്ലാവരും ഭയത്തോടെ ഉപേക്ഷിച്ച ആ സ്ഥലം ഇന്ന് ഒരു " ഓപ്പൺഎയർ ആർട്ട് ഗാലറിയാണ്. അച്ചൂ നിഷ്ടായി. ആ സ്ട്രീറ്റിലെ വെയിൻ വുഡ് വാൾമുഴുവൻ പെയ്ൻറി ഗ് ആണ്. കടുത്ത ചായക്കൂട്ടുകൾ കൊണ്ട് ഒരു അർബൻ സ്ട്രീറ്റ് ആർട്ട്. അച്ചൂന്പെയിന്റിഗിനെപ്പറ്റിപ്പറയാനറിയില്ല മുത്തശ്ശാ. പക്ഷേ അച്ചൂ നിഷ്ട്ടായി. ഏതാണ്ട് നാലു സ്ക്വയർ മയിൽ ഉള്ള ഭിത്തികളും തൂണുകളും പാറക്കല്ലുകളും എല്ലാം കളർ പെയ്ന്റിഗ് കൊണ്ടു നിറച്ചിരിക്കുന്നു. ഇതൊരാൾ ചെയ്തതല്ല.പലപ്പോഴായി പലർ.ഇന്ന് ആ ക്രൈയും സിറ്റി ഒരു കൾച്ചറൽ സിറ്റി ആയി മാറിയിരിക്കുന്നു.
     എല്ലാ രണ്ടാം ശനിയാഴ്ചയും അവിടെ ആർട്ട് ഫസ്റ്റ് നടക്കും. അന്ന് രാത്രിയും പകലും പാട്ടും ഡാൻസും.അച്ചൂന് ബഹളം ഇഷ്ടല്ല. അതിലും രസാണ് ആളും ബഹളവും ഇല്ലാത്തപ്പോൾ ഈ സിറ്റിയിൽകൂടെ നടക്കാൻ. കറുത്ത് കൂറ്റൻ മാരായ അവിടുത്തുകാരെക്കണ്ടപ്പോൾ അച്ചൂന് കൊറച്ചു പേടി ആയി...

No comments:

Post a Comment