Sunday, January 14, 2018

കീ വെസ്റ്റ് ഡ്രൈവ്  [ അച്ചു ഡയറി-194]

        ഫ്ലോറി ഡയിലെ ഒരു ക്ലാസിക്ക് അമേരിക്കൻ റോഡ് ട്രിപ്പ് - . മിയാമിയിൽ നിന്ന് കീവെസ്റ്റിലേക്ക്. അതു മറക്കില്ല മുത്തശ്ശാ.110 മൈൽ. ഇതിനിടെ 42 ബ്രിഡ്ജ്. ശരിക്കും ആസ്വദിച്ചു. നല്ല കടൽത്തീരവും, തീരത്തുകൂടിയുള്ള റോഡുകളും, മനോഹരമായ പാലങ്ങളും., അതിനിടെ ഇടക്കിടെ "ഐസ് ക്രീം മും". അതിൽ സെവൻ മൈൽ ബ്രിഡ്ജാണ് ഏറ്റവും വലുത്. 6.76 മയിൽ നീളം.! ലോകാവസാനം;അങ്ങ് ദൂരെ ഹൊറൈസ നിലേക്കുള്ള യാത്ര ആണന്നാ തോന്നുക.
      അവിടെ നിന്നു കാണുന്ന സൺ സെററ് ഫെൻ ന്റാസ്റ്റിക്ക്. ഇടക്കിടെ നല്ല റിസോർട്ടുകൾ.അവിടെ " ടാർപ്പോൺ " എന്ന ഭീകര മത്സ്യങ്ങൾക്ക് നമുക്ക് തീറ്റ കൊടുക്കാം. ബക്കററിൽ ഫുസ് ഉയർത്തിപ്പിടിക്കുമ്പഴേ അവ പാഞ്ഞെത്തും.പിന്നെ ഒരു ബഹളമാണ്. എന്തു കൊടുത്താലും വെട്ടി വിഴുങ്ങും. ഫുഡ് എറിഞ്ഞു കൊടുക്കാം. അറിയാതെ നമ്മൾ അങ്ങോട്ടു വീണുപോയാൽ നമ്മളേം തിന്നും എന്നു തോന്നും. 
          പക്ഷേ സങ്കടള്ള ഒരു കാര്യമുണ്ട് മുത്തശ്ശാ. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ കൂമ്പാരം കാണുമ്പോൾ സങ്കടം വരും." ഇർമ്മ " കൊടുങ്കാറ്റ് തകർത്തെറിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടമാണവ. അച്ചുവിന്റെ പെൻഫ്രണ്ട് ലോഗിന്റെ വീടും തകർന്നു പോയി. ഭാഗ്യത്തിനവൻ അവിടില്ലായിരുന്നു. എല്ലാം നേരേ ആക്കി വരുന്നു .അതു കണ്ടപ്പോൾ ടൂറിന്റെ സന്തോഷമൊക്കെ പൊയി മുത്തശാ. അന്നതിന്റെ "റിലീഫ് ഫണ്ടി"ലേക്ക് അച്ചുവും കമ്പിളിയും ക്യാഷും ഒക്കെ നൽകിയിരുന്നു. കൂടുതൽ കൊടുക്കണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നണു മുത്തശ്ശാ. അത്രക്ക് കഷ്ടമാണവരുടെ സ്തിതി.

No comments:

Post a Comment