കരളിൽ പ്പാതി....
ആശുപത്രിയിൽ ഒബ്സർവേഷൻ വാർ ഡിൽ അടുത്ത ബഡിൽ നിന്നും ഉള്ള തേങ്ങലാണ് ശങ്കരൻ കുട്ടിയെ ഉണർത്തിയത്. ചെമ്പിലത്തണ്ടു പോലെ വിളറി വെളുത്ത് ഒരു പെൺകുട്ടി.കരൾ സംബന്ധമായ അസുഖമാണ്. കരൾ മാറ്റിവയ്ക്കണം. ഡോണ റെക്കിട്ടാൻ പാട്. അടുത്തബന്ധുക്കൾ അല്ലങ്കിൽ ഉള്ള കഷ്ടപ്പാടുകൾ ഏറെ.
ശങ്കരൻ കുട്ടിയും തുല്യ ദു:ഖിതൻ. വൃക്ക മാറ്റിവയ്ക്കാൻ പടാപാടുപെടുന്നു. ആരെങ്കിലും തയാറായാൽ ത്തന്നെ അടുത്ത ബന്ധുക്കൾ അല്ലങ്കിലുള്ള കഷ്ടപ്പാടുകൾ ഏറെ. അസാദ്ധ്യം എന്നു തന്നെ പറയാം. സാമ്പത്തികവും പ്രശ്നമാണ്.
ദുഖങ്ങൾ അന്യോന്യം പങ്കുവച്ച് ലക്ഷ്മിയുമായി ഒരു വല്ലാത്ത സൗഹൃദം വളർന്നു വന്നു. കുടുംബ പ്രാരാബ്ധങ്ങളും സാമ്പത്തിക പരാധീനതയും തളർത്താതിരിയ്ക്കാൻ ഈ സൗഹൃദം രണ്ടു പേരേയും സഹായിച്ചു.
ഡോക്ടർ ചന്ദ്ര ബോസ് ആണ് ആകെ ആശ്വാസം. രോഗികളുടെഎല്ലാ കാര്യത്തിനും ഊണും ഉറക്കവും ഉപേക്ഷിച്ച് കൂടെ ഉണ്ട്.
ഒരു ദിവസം Dr. വന്നപ്പോൾ രണ്ടു പേരുടേയും കാര്യങ്ങൾ അന്വേഷിച്ചു. Dr. ഒരു കാര്യം പറയാനുണ്ട്.
"എനിക്ക് ലക്ഷ്മിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. അങ്ങത് ഉടനെ സൗകര്യപ്പെടുത്തിത്തരണം.
Dr. ഉം ലക്ഷിമിയും ഒപ്പം ഞട്ടി എന്നെനിക്കു മനസിലായി.
" കുട്ടിക്ക് സമ്മതമാണോ?"
ഒരു തേങ്ങലായിരുന്നു മറുപടി.ആ സന്തോഷാശ്രുക്കൾ ശങ്കരൻ കുട്ടിയ്ക്ക് വരണമാല്യമായി അനുഭവപ്പെട്ടു.
രജിസ്ട്രാർ ആശുപത്രിയിവന്നാണ് വിവാഹം നടത്തിയത്. ഡോക് ട്ടർ ആയിരുന്നു സാക്ഷി. രണ്ടു ദിവസം കടന്നു പോയി. ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട്. " ഞാൻ എന്റെ കരൾ പകുത്ത് അവൾക്കു് നൽകാൻ തയാറാണ്. അവൾ വൃക്ക എനിക്കും തരാമെന്നു പറയുന്നു.ഇതിനെന്തു ചെയ്യണം.
"താങ്ക് ഗോഡ് "ഡോക്ടർ ചാടി എഴുനേറ്റു - ഇനി ഈക്കാര്യങ്ങൾ എനിക്കു വിടൂ. ഭാര്യയും ഭർത്താവുമാകുമ്പോൾ എളുപ്പമായി. പിന്നെ ഇതിനുള്ള ചെലവ്.ഈ അപൂർവ്വ ഓപ്പറേഷന്റെ ചെലവു വഹിക്കാനുള്ള സ്പോൺസറെക്കണ്ടു പിടിയ്ക്കാൻ ഒരു വിഷമവുമില്ല. അതുപോലെ ജീവിതകാലം മുഴുവൻ സു:ഖമായി ജീവിക്കാനുള്ള ഒരു ഭീമമായ തുകയും. ഈ അപൂർവ്വ തക്കു് കിട്ടുന്ന പബ്ലിസിറ്റി സ്പോൺസർമാരെ ആകർഷിക്കും ഉറപ്പ്.
ഞാൻ ലക്ഷ്മിയെ നോക്കി. ഒരു നെടുവീർപ്പോടെ അവൾ എന്റെ കൈക്കുമ്പിളിലേക്ക് ഒതുങ്ങി.

No comments:
Post a Comment