Friday, January 19, 2018

  ഫെവർ ലൂ ബാവാച്ച് [നാലു കെട്ട് - 153]

        ആ പഴയമേശയുണ്ട വലിപ്പ് മുഴുവൻ തുറന്നാൽ അതിനെറെ അങ്ങേ അറ്റത്ത് ഒരു രഹസ്യ അറയുണ്ട്. അതിന്റെ മുകളിലത്തെ പല കനിരക്കി നീക്കാം. അതിനിടയിൽ ഒരു ചെറിയ കള്ളി. എന്തെങ്കിലും എന്റെ കുറിപ്പിന് പാകത്തിനു കണ്ടാലോ? എന്റെ ഊഹം തെറ്റിയില്ല. ഒരു പഴയ ഫെവർ ലൂ ബാവാച്ച്.അതിന്റെ ഒരു വശത്തെസ്ട്രാപ്പില്ല. ഏതോ ഒരു അഞ്ചാം  തിയതി ആണ്  അതു നിന്നതാണ്.
    അന്ന് അച്ഛന് ആരോ കൊടുത്തതാണ്.കൊടുക്കുമ്പഴും പുതിയതായിരുന്നില്ല. എങ്കിലും തറവാട്ടിൽ അന്നതൊരത്ഭുതമായിരുന്നു. അന്ന് വാച്ചുകൾ മിക്കവാറും സ്വിസ് മെയ് ഡാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ കീ കൊടുക്കണം.ഇന്നത്തെപ്പോലെ ബാറ്ററി അല്ല.കീ കൊടുക്കാൻ മറന്നാൽ അവൻ പണിമുടക്കും. എപ്പഴും ചലിച്ചുകൊണ്ടിരിക്കുന്ന സെക്കന് സൂചിയും, രാത്രിയിൽ കാണാൻ സാധിക്കുന്നു എന്നതും അന്നൊരത്ഭുതമായിരുന്നു. അന്ന് ഇഗ്ലീഷ് തിയതിയേക്കാൾ കൂടുതൽ മലയാളം തിയതി യേ ആണ് ആശ്രയിക്കുക.
       പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഓട്ടോമാറ്റിക് വാച്ച് വന്നത്‌. ഇവൻ നമ്മുടെ തറവാട്ടിൽ വന്നിട്ടു തന്നെ ഒരു അറുപതു വർഷമെങ്കിലും ആയിക്കാണും. അന്ന് റിസ്റ്റ് വാച്ച് ഒരു പരിഷ്കാരത്തിന്റെയും പ്രൗഢിയു ടേയും ലക്ഷണമായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് അങ്ങിനെ ഒരു വാച്ചിനേപ്പറ്റി സങ്കൽപ്പിക്കാനേ പറ്റില്ല.

No comments:

Post a Comment