Friday, January 12, 2018

  ഡോമിനോപാർക്ക് [അച്ചു ഡയറി-193]

   ഫ്ലോറിഡയിൽ ലിറ്റിൽ ഹെയ്ററിയുടെ അടുത്താണ് ഡോമിനോപാർക്ക്. ലിറ്റിൽ ഹവാനയാണ് അച്ചൂന് ഏറ്റവും ഇഷ്ടായത് അവിടെ മുഴുവൻ മുത്തശ്ശന്മാരും മുത്തശ്ശിമാരും ആണ്. ക്യൂബയുടെ ബോഡറി ലുള്ള ഈ സ്ഥലം അമേരിക്കയുടെ കീഴിലാണ്. എങ്കിലും ക്യൂബയിലെ പ്രായമായവർക്കവേണ്ടി ആ സ്ഥലം മാറ്റിവച്ച പോലെയുണ്ട്. 

    അവിടെ കുറേ ടെൻറുകൾ. തുറന്ന കെട്ടിടങ്ങൾ.അതിൽ മുഴുവൻ കസേര കളും മേശയും ഉണ്ട്. കളിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ചെസ് ,ഡോ മിനോ എന്നിങ്ങനെ വയസായവർക്കിഷ്ടപ്പെട്ട കളികൾ. ഡോ മിനോ എന്നാൽ നമ്മുടെ ചൂതുകളി പോലയോ, തായം കളി പോലയോ ആണന്നു തോന്നി. അതിനിടെ ചിലർ പാട്ടു പാടുന്നു, കഥ പറയുന്നു. ഡാൻസ് കളിക്കുന്നു. ഒരു സങ്കടോം ഇല്ലാതെ കളിച്ചു രസിച്ചിരിക്കുന്നു. ആർക്കും ഒരു തിരക്കമില്ല. 
        അച്ചൂ നെ ഒരു മുത്തശ്ശൻ വിളിച്ചടുത്തിരുത്തി. അവർ വലിക്കുന്നത് വലിയ സിഗാർ ആണ്.ചുരുട്ട്. അതിന്റെ പുകക്ക് ഒരു ബാഡ്സ്മെൽ. അച്ചൂനതു പറ്റില്ല.ചിലർ ഡ്രിഗ്സ് എടുക്കുന്നു. അധികം പേരും നല്ല കടുപ്പമുള്ള ക്യൂബൻ കാപ്പിയാണ് കുടിക്കുന്നത്. കാപ്പി വേണോ എന്നൊരു മുത്തശ്ശൻ ചോദിച്ചതാ.അച്ചു കുടിച്ചില്ല.

അവിടെ ഒരു മരത്തിന്റെ തറയിലും കുറേപ്പേർ കൂടി ഇരിപ്പുണ്ട്. അവർ വീറോടെ പൊളിറ്റിക്സാണ് ചർച്ച ചെയ്യുന്നത്.അങ്ങോട്ട് പോകണ്ടന്ന് അമ്മ പറഞ്ഞതാ. അമ്മക്ക് പേടി ആണന്നു തോന്നണു. അവരെക്കണ്ടാൽ ഭീകരന്മാരാണങ്കിലും ലവിഗ് ആണന്നച്ചൂന് മനസിലായി.ആറാട്ടുപുഴയിലെ അമ്പലമുറ്റത്തുള്ള ആൽത്തറക്ക് ചുറ്റുമിരുന്നു സൊറ പറയുന്ന മുത്തശ്ശന്മാരെ ആണ് അച്ചൂന് ഓർമ്മ വന്നത്.

1. അമ്മ ധൃതി പിടിച്ചതുകൊണ്ടാ അച്ചുവേഗം പോന്നത്.അയ്യൂന് കുറച്ചു നേരം കൂടി നേരം കൂടി അവിടെ ഇരിക്കാൻ തോന്നിയതാ..

No comments:

Post a Comment