Monday, January 15, 2018

   ആ ശവം ഞാനായിരുന്നെങ്കിൽ [ ലംബോദരൻ മാഷും തിരുമേനീം - 8]

  "മൈക്ക് കണ്ടാൽ മാഷക്ക് ഹരമാണ്. ക്യാമറാകണ്ടാൽ പറയാനുമില്ല!. പത്രക്കാരുടെയും ചാനലുകാരുടെയും ക്യാമറയിപ്പെടാനുള്ള മാഷിടെ പരാക്രമം കുറച്ചധികമാണ്"
"അതിൽ ഞങ്ങൾ രാഷ്ട്രീയക്കാർ ആരും മോശമല്ല" 
"ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്നല്ലേ..... "
"നമ്മൾ കൊടുക്കുന്നതും അവർക്കു വേണ്ടി ചെയ്യുന്നതും എല്ലാവരും അറിയണം. ബാക്കിയുള്ളവർക്കും അതു് പ്രചോതനമാകണം. എല്ലാത്തിനും തിരുമെനി കുറ്റമേ പറയൂ."
"അതു നിൽക്കട്ടെ; മാഷ് മരണവീട്ടിൽ പോണില്ലേ.?"
"പോണം. അവിടെ മൃതദേഹം പ്രദർശനത്തിനു വയ്ക്കുമ്പഴാ അതിനു പറ്റിയ സമയം."
"മരിച്ചവരുടെ മക്കളേയും മറ്റും സമാധാനിപ്പിക്കുന്നതിന് അങ്ങിനെ പ്രത്യേകം സമയം വല്ലതുമുണ്ടോ?. ആ വലിയ മനഷ്യൻ ആ ശു പ ത്രിയിൽ ആയിരുന്നപ്പോൾത്തന്നെസഹായിയ്ക്കണ്ടതായിരുന്നു." " തിരുമേനീ ഏതായാലും ഒമ്പതു മണിക്കു പോകാം. അപ്പഴാണ് മന്ത്രി വരുന്നതു് അപ്പോൾ കൂടുതൽ കവറേജ് കിട്ടും "
" അതായതു് മൈലേജ്.! മാഷുടെ ബുദ്ധി സമ്മതിക്കണം."
ഒമ്പതു മണിക്കൂതന്നെ ഞങ്ങൾ അവിടെ എത്തി. വലിയ ആൾക്കൂട്ടം. പത്രക്കാരും ചാനലുകാരും മുഴുവനുണ്ട് നാളെ നല്ല ഉഗ്രൻ കവറേജായിരിക്കും. മാഷക്ക് ഇരിക്കപ്പൊറുതിയില്ല.
"നിക്ക്. മാഷിപ്പം എന്താ ചിന്തിക്കുന്നതെന്ന് ഞാൻ പറയട്ടെ? ഓ ആ മരിച്ച ആൾക്ക് എന്തു പരിഗണന. നാളെ പത്ര ദൃശ്യമാദ്ധ്യമങ്ങളിൽ പ്രധാന വാർത്ത മന്ത്രി പുംഗവന്മാരുടെ കൂടെ.ഫണ്ട് പേജിൽത്തന്നെ. അതുപോലെ പ്രൈ oടൈം ന്യൂസിൽ.........
    "ഓ! ആ ശവം ഞാനായിരുന്നങ്കിൽ എന്നല്ലേ??"

No comments:

Post a Comment