വാഷിഗ്‌ടൻDc ടു മയാമി ബീച്ച് [അച്ചു ഡയറി-191]
മോഹൻലാൽ ഒരു സിനിമയിൽ പ്പറഞ്ഞ പോലെ ആയി മുത്തശ്ശാ ഞങ്ങളുടെ യാത്ര. പത്തുദിവസം. മുത്തശ്ശനോട് മുഴുവൻ കഥകളും പറയാനുണ്ട്
അമേരിക്കയുടെ സതേൺ പോയിൻറിൽ ആണ് " കി വെസ്റ്റ് " .ക്യൂബ യുടെ അടുത്തായി വരും.അവിടെ കടലിനു നടുക്കലേക്ക് ഒരു യാത്ര. ത്രില്ലിഗ്. നടുക്കടലിൽ ബോട്ടു നിർത്തി. ചുറ്റും കടൽ. കരകാണാനില്ല.അവർ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാക്കി. ചുറ്റുനിന്നും ഡോൾഫിനുകൾ കൂട്ടം കൂട്ടമായി വന്നു. അച്ചൂ നെന്തിഷ്ടമാണന്നോ അവയെ. അവയുടെ നടുക്കലേയ്ക്ക് ചാടാൻ തോന്നി. സോൾഫിനുകൾ ഹൂ മൻ ലൗവ് ആനിമൽ ആണ് അപകടത്തിൽപ്പെട്ടവരെ അവർ രക്ഷിക്കും. അവയുടെ കളികൾ കാണാൻ നല്ല രസമാണ്. ഡോൾഫിനേറിയത്തിലേ ഇത്ര അടുത്തു കണ്ടിട്ടുള്ളൂ.
" അച്ചൂന് കടലിൽ മുങ്ങണോ?"
അവർ ചോദിച്ചപ്പഴേ അച്ചു സമ്മതിച്ചു.കടലിന്നടിയിൽ പോകാനുള്ള മാസ്ക്കും ഡ്രസുo ധരിച്ചു ഞങ്ങൾ കടലിലേക്ക് എടുത്തു ചാടി.ചെറിയ പേടി ഉണ്ടായിരുന്നു. അച്ഛൻ കൂടെയുണ്ട്. പാച്ചുവിനെ ഇറക്കിയില്ല. മുങ്ങിച്ചെന്നാൽ പവിഴപ്പുറ്റുകൾ കാണാം. അവയെപ്പററി അച്ചു വായിച്ചിട്ടുണ്ട്. എന്തു ഭംഗിയാണന്നോ കാണാൻ. കഴിഞ്ഞ മാസം അടിച്ച കൊടുംങ്കാറ്റിൽ തിരയിളകി കുറേ അധികം പുററുകൾ നശിച്ചിട്ടുണ്ട്. സമയം പോയതറിഞ്ഞില്ല. അപ്പഴാ അച്ചു കണ്ട "ജാസ് " എന്ന സിനിമയേപ്പറ്റി ഓർത്തത് .അച്ചൂന് പേടി ആയി. സ്രാവ് വന്നാൽ കുഴപ്പാകും. അവൻ ദുഷ്ടനാ. വേഗം ബോട്ടിൽക്കയറി. ഇത്ര പെട്ടന്ന് കയറണ്ടായിരുന്നു..

No comments:
Post a Comment