Monday, January 22, 2018

   അച്ചു യൂണിവേഴ്സൽ സ്റ്റുഡിയോയിൽ.. [അച്ചു ഡയറി-195]

  മുത്തശ്ശാ ഒരു 3D ഡാർക്ക് റൈഡ്. അതോരു തീയേറ്റർ ആണ്.അച്ചുവിന്റെ സ്പൈഡർമാന്റെയും ട്രാൻസ്ഫോർമറിന്റെയും കൂടെ ഒരു സിനിമാ.തിയേറ്ററിന്റെ എല്ലാ വശത്തും മുകളിലും ഒക്കെ സ്ക്രീൻ ആണന്നു തോന്നും. സീറ്റിൽ നമ്മളെ ബൽറ റിട്ടുമുറുക്കും. ഹെൽമെറ്റ് ഇയർഫോൺ, 3D കണ്ണട - എല്ലാം ഫിറ്റ് ചെയ്യും.ആകെ പേടി തോന്നി. പാച്ചുവിന് ഒരു കുലുക്കവുമില്ല.പേടി വന്നാൽക്കണ്ണടച്ചിരുന്നാൽ മതി. അമ്മയുടെ ഉപദേശം.ഇത്രയും കാഷും മുടക്കിയിട്ട്.... അച്ചു ഒന്നും പറഞ്ഞില്ല. -

       ലൈറ്റ് മുഴുവൻ അണഞ്ഞു. കാതടപ്പിയുന്ന ശബ്ദം ചുറ്റുനിന്നും. അച്ചൂന്റെ പ്രിയപ്പെട്ട ട്രാൻസ്ഫോമർ.ഷോ തുടങ്ങിയപ്പഴേക്കും നമ്മളും അവരുടെ ഇടയിലായി എന്നൊരു തോന്നൽ. നമ്മുടെ ഭൂമിയേ നശിപ്പിക്കാൻ വന്ന വില്ലന്മാരോട് ട്രാൻസ്ഫോമർ പൊരുതി.അച്ചുവിന്റെ  കസേരയും തിയേറ്റർ ഒന്നാകെ യും ചലിക്കുന്നതായി അച്ചുവിന് തോന്നി.അച്ചുവിനെ  ഒരു വലിയ കെട്ടിടത്തിനു് മുകളിൽ എത്തിച്ചു താഴേക്ക് എറിഞ്ഞു. അച്ചു പേടിച്ചു കരഞ്ഞു പോയി. പക്ഷേ താഴെ എത്തുന്നതിനു മുമ്പേ രക്ഷിച്ചു. ഇതൊക്കെ നമ്മുടെ തോന്നലായിരുന്നു.പിന്നെ സ്പൈഡർമാൻ ഷോയും കണ്ടു. ഇടക്കുനോക്കിയപ്പോൾ അമ്മ കണ്ണടച്ചിരുപ്പുണ്ട്. പേടിച്ചിട്ടാ.കഷ്ടം. ഞങ്ങൾ കുട്ടികൾക്കിത്രയും പേടിയില്ല.
     ഷോ തീർന്നപ്പോൾ ആകെ ഒരു കൺഫ്യൂഷൻ. കുറേ സമയം വേണ്ടി വന്നു ഈ ലോകത്തിലേക്ക് തിരിച്ചു വരാൻ. ഹാരി പോർട്ടർ കൂടി കാണണമെന്നുണ്ടായിരുന്നു.അമ്മ സമ്മതിച്ചില്ല. പാച്ചൂ നെ അച്ചു ചൂടാക്കി നോക്കിയതാ. അവൻ കരഞ്ഞാൽ അമ്മ സമ്മതിക്കും. എവിടെ... ദുഷ്ടൻ അവനും അമ്മയുടെ കൂടെ കൂടി.ഐ സ്ക്രീം വാങ്ങിത്തരാമെന്നമ്മ പറഞ്ഞതാ കൊഴപ്പായേ.?

No comments:

Post a Comment