Saturday, January 13, 2018

മൃഗ പീഢനം [ ലംബോദരൻ മാഷും തിരുമേനീം _ 4]

         " എന്നാലും ഇതു കുറേക്കടുപ്പമാണ്. നാലു മണിക്കൂറൊക്കെ ഒറ്റനിൽപ്പിന് എഴുന്നള്ളത്ത്. ആനയും ഒരു ജീവിയല്ലേ? ഞങ്ങൾ മൃഗ സേനഹികൾ അതിനെതിരെ പ്രതികരിക്കാൻ പോവുകയാണു്. 
" അപ്പോൾ ഉത്സവത്തിന്?"
"ലോറി അലങ്കരിച്ച് അതിൽ പോരേ."
"സന്തോഷായി; മാഷ ടെ ഇന്നത്തെ അജണ്ട കൊള്ളാം"
"അല്ല;തിരുമേനി പറയൂ ഇതു ക്രൂരമായ ഏർപ്പാട ല്ലേ?"
"സംശയം ഉണ്ടോ! നല്ലതു തന്നെ. ചെറുതായാലും വലുതായാലും ജീവനൂള്ള തി നെ ഒന്നും നശിപ്പിക്കരുത്. പീഢിപ്പിക്കരുത്. ശരിയല്ലേ?
" അതാണ് ഞാനും പറയുന്നത് ".
" മാഷ് പാടത്ത് കീടനാശിനി അടിക്കാറില്ലെ? എത്ര ജീവികളാണ് പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് ".
" അതു നമ്മളേ ഉപദ്രവിച്ചിട്ടല്ലേ.?"
"മാഷ് വീട്ടിൽ കോഴിയേയും താറാവിനേയും വളർത്തുന്നില്ലേ? നല്ല വണ്ണം ആഹാരം കൊടുത്ത് കൊഴുപ്പിച്ച് കഴുത്ത് ഞരിച്ച് കൊന്നു തിന്നുന്നതിന് കുഴപ്പമില്ല അല്ലേ?"
" പശുവിനെ വളർത്തമ്പോൾ അതിന്റെ കിടാവിന് കൊടുക്കാതെ പാലു മുഴുവൻ വിറ്റു കാശാക്കുന്നതിൽ കുഴപ്പമില്ല. അല്ലേ?"
"ഇതങ്ങിനെ അല്ല മൃഗപീഢനമാണ്!"
"ആനക്ക് അതിന്റെ ഉടമസ്ഥൻ നല്ല ഭക്ഷണം കൊടുക്കുന്നു. നന്നായി നനയ്ക്കുന്നു. സുഖചികിത്സ നടത്തുന്നു. എന്തായാലും പറമ്പിൽ വെറുതെ തളച്ചിടുന്നതിനേക്കാൾ വലിയ പീഢനമല്ല എഴുന്നള്ളത്ത്. ആനക്ക് ആ സമയത്ത് ചെയതു കൊടുക്കാവുന്ന സൗകര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതല്ലേ വേണ്ടത്.
" ആനപ്പുറത്ത് കയറൂ ന്നവരേപ്പററിയും, ഒറ്റനിൽപ്പ് നിൽക്കുന്ന ആനക്കാരെപ്പറ്റിയും മാഷക്ക് ഒരു ചിന്തയുമില്ലേ?"
"ഓ.. ഇന്നത്തെ അജണ്ട മൃഗ പീഡനമാണല്ലോ ഓർത്തില്ല."
"ഇനി വിശക്കുന്ന മനുഷ്യനു വേണ്ടി ഒരജണ്ട എന്നാണ് മാഷേ???..

No comments:

Post a Comment