Friday, August 7, 2015

    ഭാഗവാനെന്തിനാ കാശ് ...............
 ആകൊച്ചുകുട്ടിയുടെ കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത് . ഒരാൾ കൈ കൂട്ടിപ്പിടിച്ച് അടിക്കാനുള്ള ശ്രമമാണ് . അവൻറെ അച്ഛനായിരിക്കണം . 
ഈ പരിപാവനമായ ക്ഷേത്രപരിസരത്തുവച്ചു വേണോ  .ഒന്നുറക്കെ ചോദിച്ചുപോയി .
ഉണ്ണിക്ക് കാണിക്കയിടാൻ രൂപ കൊടുത്തതാണ് അവൻ ഭഗവാൻറെ മുമ്പിൽചെന്നു പ്രാർഥിച്ചു .പക്ഷേ കാണിക്കയിട്ടില്ല. ദെഷ്യം വന്നു .രണ്ടുപ്രാവശ്യം പറഞ്ഞു . അവൻ കേട്ടില്ലാ . അവിടെവച്ചു ഒരുസീൻ വേണ്ടാ . പുരത്തുകിടന്നിട്ടാകാം .എൻറെ ഉണ്ണിയോട് പൊറുക്കണമേ എന്ന് പ്രാർഥിചാ പൊന്നേ . 
എന്താകുട്ടീ ഈ കേട്ടതൊക്കെ ശരീയ്യാാണോ?   സ്നേഹത്തോടെ അവനേ ചേർത്തുനിർത്തി ചോദിച്ചു . 
"ഉണ്ണികൃഷ്ണന് എന്തിനാ കാശ് .?എന്റെകൂട്ടുകാരൻ കേശു ആഹാരം കഴിക്കാതെയാ സ്കൂളിൽ വരുന്നത് .പച്ചവെള്ളം കുടിച്ച് . അവൻ പറഞ്ഞതാ .ഈ രൂപ അവനുകൊടുക്കണം .അവനെന്തെങ്കിലും വാങ്ങിക്കഴിക്കട്ടെ .
 ഞാൻ സ്തംഭിച്ചു നിന്നുപോയി .ആ കൊച്ചുവായിൽ നിന്ന് കേട്ട സത്യം അക്ഷരാര്ഥത്തിൽ എന്നെ ഉലച്ചു . ശരിയല്ലേ .ഭാഗവാനെന്തിനാ കാശ് ?.
ഭഗവാന് കാശ് കിട്ടിയാൽ "ആനന്ദ്" മോഡൽ ഒരു വലിയ ഡയറി ഫാം തുടങ്ങാൻ മേലെ .എത്ര പേർക്ക് പണിയാകും .ഭഗവാന് ആവശ്യമായ ശുദ്ധമായ പാലും നെയ്യും കിട്ടും . കാലി മേച്ചുനടന്ന കണ്ണന് ഇതു സന്തോഷമാകും ഉറപ്പ് ..പക്ഷേ അതുനടത്താൻ ഇഛാശക്തിയുള്ള ഭരണാധികാരികൾ വേണം .പശു വളർത്താൻ ഒരു വൃന്ദാവനം പണിതിട്ടുണ്ട് .കണ്ടാൽ കഷ്ട്ടം തോന്നും .നടക്കിരുത്തിയ പശുക്കളിൽ നല്ലതിനെ ഇടക്ക് വച്ച് കൈ മാറി എണ്ണം തികക്കും .ഭഗവാന് കാശു കിട്ടിയിട്ട് കാര്യമില്ല .. ആകൊച്ചു പയ്യനോട് എനിക്ക് ബഹുമാനം തോന്നി ത്തുടങ്ങിയിരുന്നു . ഒരാദ്ധ്യാൽമികപീഠം .,ഒരായുർവേദ മെഡിക്കൽ കോളേജ് ,ഒരു സംസ്കൃത സർവകലാശാല,കദളിപ്പഴത്തിനായി  ഒരു "കദളീവനം ",തുളസി പ്പൂവിനായി ഒരു "തുളസീവനം ",അങ്ങിനെ എന്തെല്ലാം കാശുകിട്ടിയാൽ നടപ്പിൽ വരുത്താം .പക്ഷേ ഇതൊന്നും അവിടെ നടപ്പിൽ വരുന്നില്ല ."ഉണ്ണികൃഷ്ണന് എന്തിനാ കാശ" ഉണ്ണിയുടെ കേശുവിന്റെ വയറ് അതുകൊണ്ട് നിറയുമെങ്കിൽ എൻറെ ഉണ്ണീ നീ തന്നെയാണ് ശരി .
ഞാനാഉണ്ണിയെ ചേർത്ത് പിടിച്ചു ഭഗവാൻറെ മുമ്പിൽ ചെന്നുനിന്നു .ഈ സമസ്യക്കൊരുത്തരം ?
 എന്ത് ഉണ്ണികൃഷ്ണന് ഈ ഉണ്ണിയുടെ തനി ച്ഛായ .മുഖത്ത് ആ വിശ്വം മയക്കുന്ന ചിരിമാത്രം കൂടുതലായിട്ടുണ്ട് ....              

No comments:

Post a Comment