തൃക്കാക്കരപ്പന് അച്ചുവിൻറെ "പൂവട "
മുത്തശ്ശാ ഇന്നു തിരുവോണാ .തൃക്കാക്കരപ്പനെ ഉണ്ടാക്കി പൂജിക്കണം ."പൂവട " നേദിക്കണം . ഈ അമേരിക്കയിൽ എങ്ങിനെയാ ഉണ്ടാക്കുന്നേ .പാക്കറ്റിൽ മണ്ണൂവാങ്ങി ഓണത്തപ്പനെ ഉണ്ടാക്കി .അരിമാവ് കലക്കി അണിഞ്ഞു .പൂക്കൾ വിതറി . ബാൽക്കണിയിൽ ആണ് .അവിടെത്തന്നെയാണ് അന്ന് ക്രിസ്തുമസ് അപ്പൂപ്പനുവേണ്ടി പുൽക്കൂട് ഉണ്ടാക്കിയത് . പക്ഷേ ഇന്നു രാവിലെ കുളിച്ചിട്ട് വേണ ന്ന് അമ്മ പറഞ്ഞു .അമ്മയുടെ കൂടെ അച്ചുവും രാവിലെ കുളിച്ചു .നല്ല തണുപ്പ് . അച്ഛനും പാച്ചുവും ഉണർന്നിട്ടില്ല .വിളിച്ചാലോ . വേണ്ട .
ത്രിക്കാക്കരപ്പന് അടയാ നേദിക്കുന്നെ. അടയുണ്ടാക്കാൻ അച്ചുവിനറിയാം . അമ്മ തലമുടി ചുറ്റിക്കെട്ടി ,സെറ്റുമുണ്ടുടുത്ത് ..... കാണാൻ നല്ല രസം . അച്ചുവും അടുത്തിരുന്നു . ഇന്നു മാവേലിത്തംപുരാൻ വരും .അതിനാ തൃക്കാക്കരപ്പനെ പൂജിക്കുന്നെ . പൂജകഴിഞ്ഞുവേണം അച്ചുവിനടകഴിക്കാൻ .അച്ചുവിന് അട വലിയ ഇഷ്ട്ടാ ....
No comments:
Post a Comment