ഇന്ത്യയേയും ഗാന്ധിജിയേയും അച്ചുവിനിഷ്ട്ടാ ....
മുത്തശ്ശാ നമ്മുടെ സ്വാതന്ത്ര്യ ദിനമല്ലെ നാളെ , അച്ചുവിന് ഇവിടെ വേണമെന്നുണ്ടായിരുന്നു .എനിക്ക് അതിനുമുമ്പ് അമേരിക്കക്ക് പോകണ്ടിവരും .അതു കഷ്ട്ടായി .അച്ചുവിന് ഗാന്ധിഅപ്പൂപ്പൻറെ കഥ അറിയാം .അമ്മ എല്ലാം പറഞ്ഞുതന്നിട്ടുണ്ട് .അമേരിക്കയിലെ അച്ചുവിൻറെ ടീച്ചർക്കും ഗാന്ധിജിയേ വലിയ ഇഷ്ട്ടാ ഒറ്റമുണ്ട് മാത്രമുടുത്ത് ,ആ വടിയും പിടിച്ച് എങ്ങിനെയാ ഇന്ത്യക്ക് സ്വാതന്ത്രിയം വാങ്ങി ത്തന്നതെന്ന് അച്ചുവിനറിയാം .അച്ചു ഗാന്ധി സിനിമ രണ്ടുപ്രാവശ്യം കണ്ടു . അത്ഭുതം തന്നെ .എന്നിട്ടെന്തിനാ ഗാന്ധിജിയെ വെടിവച്ച് കൊന്നത് . വേണ്ടായിരുന്നു .
കഴിഞ്ഞ ദിവസം അച്ചു ഗാന്ധിജിയുടെ വലിയ പ്രതിമ കണ്ടു .അതിന് ചുറ്റും ചപ്പുചവറുകൾ . അതെന്താ അങ്ങിനെ .അത് വൃത്തിയാക്കി വ്യ്ക്കണ്ടതല്ലേ .അച്ചുവിൻറെ വണ്ടി പാർക്കുചെയ്തത് അതിനടുത്താ .കടയിൽ എന്തുമാത്രം നാഷണൽ ഫ്ലാഗാ .അച്ചു രണ്ടെണ്ണം വാങ്ങി .ഒന്നച്ചുവിന് അമേരിക്കക്ക് കൊണ്ടുപോകണം .ഒരെണ്ണം ഗാന്ധി അപ്പൂപ്പന് കൊടുക്കാനായിരുന്നു .പറ്റിയില്ല .പ്രതിമയ്ക്ക് ചുറ്റും തെരുവു പട്ടികൾ .അച്ചുവിന് പട്ടികളെ പേടിയാ ."സാരമില്ല അച്ചൂ നാളെ ഒരുദിവസമെങ്കിലും ആ പട്ടികളെ ഒക്കെ ഓടിച്ചു വിട്ട് അവിടെ വൃത്തിയാക്കും .മന്ത്രിമാർക്ക് വരണ്ടതാ മാലചാർത്താൻ .നാളെ സ്വാതന്ത്ര്യ ദിനമല്ലേ "അച്ഛൻ പറഞ്ഞു .അച്ചുവിന് ഗാന്ധിജിയെ ഒന്നു തോടനമെന്നുണ്ടായിരുന്നു . സങ്കടായി .
No comments:
Post a Comment