Saturday, December 1, 2018

അച്ചുവിന്റെ അണ്ണാറക്കണ്ണൻ  [ അച്ചു ഡയറി-252]

             അച്ചുവിന്റെ മുറ്റത്ത് അണ്ണാറക്കണ്ണന്മാർ ഓടിക്കളിക്കുന്നു. നല്ല രസമാ അവരുടെ കളി കാണാൻ. ഒരു മിനിട്ട് വെറുതേ ഇരിക്കില്ല. അച്ചുവിന്റെ ബാൽക്കണിയിൽ ഇരുന്നാൽ ക്കാണാം. അതിന്റെ കൂടു കണ്ടു പിടിയ്ക്കാൻ അച്ചു കുറേശ്രമിച്ചതാ. നടന്നില്ല.
         ഇന്ന് അച്ചൂന്റെ പൂന്തോട്ടത്തിലാ കളി. അവൻ എന്റെ പൂച്ചട്ടിയിൽ കയറി മണ്ണിളക്കിയിട്ട് പോകും. എന്താ അവൻ ചെയ്യണെ.അവന്റെ വായിൽ എന്തോ ഉണ്ട് അത് അവൻ പൂച്ചട്ടിയിൽ സൂക്ഷിച്ച് വച്ച് പോകും. പിന്നേം കൊണ്ടുവരും. അപ്പഴാ അമ്മ പറഞ്ഞതോർത്തതു്. വി ന്റർ വരാറായി. അപ്പോൾ മഞ്ഞു മൂടും.അന്നത്തേക്കുള്ള ആഹാരം അവൻ സൂക്ഷിച്ചു വയ്ക്കുന്നതാ. അവൻ പോയപ്പോൾ അച്ചു മുറ്റത്തു ചെന്നു.ചട്ടിയിൽ മണ്ണിളക്കി പലതരം നട്സ് സുക്ഷിച്ചു വച്ചിരിയ്ക്കുന്നു. അച്ചു അതുപോലെ മണ്ണുമൂടി. കളയാൻ പാടില്ല. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും. അടുത്ത ദിവസം അവൻ അടുത്ത ചട്ടിയിൽ. പിന്നെ ചില മരത്തിന്റെ പൊത്തിൽ. വെറുതേ ഓടിച്ചാടി നടക്കുന്ന അവർ എത്ര ഉത്തരവാദിത്വത്തോടെയാ കാര്യങ്ങൾ ചെയ്യുന്നെ. നമ്മൾ മനുഷ്യൽ കണ്ടു പഠിക്കണ്ടതാ.

          അമേരിക്കയിലെ അണ്ണാറക്കണ്ണന് പുറത്ത് വരകളില്ല. അത് നാട്ടിലെ അണ്ണാന് മാത്രമേ കണ്ടിട്ടുള്ളു. അന്ന് സേതു ബ ന്ധനത്തിന് സഹായിച്ചതിന് ശ്രീരാമചന്ദ്രൻ  കൈ കൊണ്ട് തലോടിയപ്പഴാണ് ആ അവരകൾ ഉണ്ടായതെന്ന് അമ്മമ്മ പറഞ്ഞു തന്നിട്ടുള്ളത് അച്ചു ഓർത്തു. എന്തായാലും പാച്ചൂ നെക്കാണിക്കണ്ട. അവൻ അതൊക്കെ എടുത്തുകളയും. പാവങ്ങൾ വിന്ററിൽ പട്ടിണി ആകും.

No comments:

Post a Comment