Monday, November 5, 2018

  അച്ചു ബട്ടർ ഉണ്ടാക്കി [ അച്ചു ഡയറി - 238]

   മുത്തശാ അമേരിക്കയിൽ അച്ചു ഞായറാഴ്ച ചിന്മയ സ്കൂളിൽ പോകുന്നുണ്ട്. അവിടെ എത്ര കൂട്ടുകാരാ!, അവിടെ ഉണ്ണികൃഷ്ണന്റെ കഥ പഠിപ്പിച്ചു തരും. കേൾക്കാൻ നല്ല രസം അച്ചു അല്ലങ്കിലും ഉണ്ണികൃഷ്ണന്റെ ഒരു ഫാനാ. ഉണ്ണികൃഷ്ണന് ഏറ്റവും ഇഷ്ടമുള്ളത് എന്തന്നറിയോ മുത്തശ്ശന്.ബട്ടർ. വെണ്ണ എവിടെക്കാണ്ടാലും എടുത്തുകഴിക്കും. കൊടുത്തില്ലങ്കിൽ മോഷ്ടിക്കും. അത്രക്കിഷ്ട്ടാ.
       വെണ്ണ എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന് ക്ലാസിൽ പറഞ്ഞു തന്നു. കുട്ടികൾക്ക് എല്ലാവർക്കും ഒരോ കലത്തിൽ തൈരു കൊടുrത്തു.കട കോലും. അതു കടഞ്ഞ് അതിൽ നിന്ന് വെണ്ണ എടുക്കണം. എങ്ങിനെ എന്ന് പറഞ്ഞു തന്നു. ആർക്കും അതറിയില്ലയിരുന്നു. അച്ചൂന് അറിയാം. നാട്ടിൽ വന്നപ്പോൾ മുത്തശ്ശി അ ച്ചൂ നെ പഠിപ്പിച്ചിട്ടുണ്ട്.
   ഞങ്ങൾ മുപ്പത് കുട്ടികളാ.. എല്ലാവരും വട്ടത്തിൽ ഇരുന്ന് തൈര് കടയണം.ഇരുപതു മിനിട്ട് കഴിഞ്ഞപ്പോൾ തൈര് ക്കട്ടയായി പൊങ്ങി വന്നു.എല്ലാവർക്ക്. അത്ഭുതമായി.അവർ തുള്ളിച്ചാടി.അവർ ആദ്യമായിക്കാണാംന്നതാണ്.അച്ചുവിന് അത്ഭുതം തോന്നിയില്ല. ഞങ്ങൾ ഉണ്ടാക്കിയ വെണ്ണ ടീച്ചർ എടുത്ത് നമ്മുടെ തന്നെ കയ്യിൽത്തന്നു. എന്നിട്ട് ഉണ്ണികൃഷ്ണ്ണൻ കഴിക്കുന്ന പോലെ കഴിച്ചോളാൻ പറഞ്ഞു. മുത്തശ്ശാ ആ കാഴ്ച്ച ഒന്നു കാണണ്ടതായിരുന്നു.കൂട്ടുകാരുടെ വായിലും മുഖത്തും ഒക്കെവെണ്ണ.:

No comments:

Post a Comment