Wednesday, December 27, 2017

  ഒരു പഴയ പുട്ടുകുറ്റി [നാലു കെട്ട് - 152]

   മുളകൊണ്ടുള്ള പുട്ടുകുറ്റിയാണത്. പഴക്കം കൊണ്ടതിന് ഒരു ക്ഷതവും സംഭവിച്ചിട്ടില്ല. അതിനു നടുഭാഗത്ത് കയർ ചുറ്റി ഉറപ്പിച്ചിട്ടുണ്ട്. കൈ യ്ക്ക് ചൂടു തട്ടാതിരിക്കാനാണത്. നാലുകെട്ടിന്റെ അധികം പഴക്കമില്ലാത്ത കാലഘട്ടത്തിന്റെ പ്രതിനിധി ആയി അതവിടെത്തന്നെയുണ്ട്. ഒരു കണ്ണൽ ചരട്ട രാകി എടുത്ത് അതുകൊണ്ടാണതിന്റെ അടപ്പു നിർമ്മിച്ചിരിക്കുന്നത്. അതുപോലെ ധാരാളം തുള തുളച്ച ഒരു ചിരട്ട അതിന്റെ ചില്ല് ആയും ഉപയോഗിച്ചിരിക്കുന്നു. ഒരു കൂജയുടെ ആകൃതിയിൽ ഉള്ള മൺകലമാണ തിനുപയോഗിച്ചിരുന്നത്. കുറ്റിയുടെ അടിയിൽ തുണി ചുറ്റിയാണ് അത് മൺകലത്തിൽ ഉറപ്പിച്ചിരുന്നത്. 

    പണ്ടുകാലത്ത് മൺപാത്രങ്ങൾ ഇതിനു മാത്രമേ തറവാട്ടിൽ ഉപയോഗിച്ചു കണ്ടിട്ടുള്ളു.കഴുകിയാലും ശുദ്ധമാകില്ലന്നാ മുത്തശ്ശി പറയാറ്. പുട്ടും പഴവും ആണന്നത്തേ കോമ്പിനേഷൻ. കടല ഉപയോഗിച്ചു കണ്ടിട്ടില്ല. മുളയുടെ പാത്രം ഉപയോഗിച്ചാൽ രക്തസമ്മർദ്ദം ഉണ്ടാകില്ലത്രേ. നാലു കുറ്റികൾ ഒന്നിച്ചു വയ്ക്കാവുന്ന ആ കൃതിയിലുള്ള മൺകലങ്ങളും കണ്ടിട്ടുണ്ട്. പ്രകൃതിദത്തമായ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണത്രേ.

       "ഈ യ്യം " പൂശാനുണ്ടോ എന്നു ചോദിച്ച് ആൾക്കാർ വരാറുള്ളത് ഓർക്കുന്നു. പാത്രം ടാക്കി ചളുക്ക് തീർത്ത്, ഇയ്യം ഉരുക്കിപ്പൂശുന്നത് കാണാൻ ഞങ്ങൾ കുട്ടികൾ ചുറ്റും കൂടാറുണ്ട്.....

No comments:

Post a Comment