Monday, November 20, 2017

   അച്ചുവിന്റെ പ്രിൻസിപ്പൽ [അച്ചു ഡയറി-187]

    മുത്തശ്ശാ അച്ചുവിന്റെ പ്രിൻസിപ്പൽ അച്ചുവിന്റെ സ്കൂളിൽ നിന്ന് പോയി. അച്ചൂന് സങ്കടായി. അച്ചൂന് ഏറ്റവും ഇഷ്ടായിരുന്നു. ഒരു പരീക്ഷക്ക് അച്ചൂന് മാർക്കു കുറഞ്ഞപ്പോൾ പ്രിൻസിപ്പൽ അച്ചൂ നെഓഫീസിലേക്ക് വിളിപ്പിച്ചു. വഴക്കു പറയാനായിരിയ്ക്കും. പക്ഷേ ചിരിച്ചു കൊണ്ട് അടുത്തിരുത്തി ഒരുപാടു നേരം സംസാരിച്ചു. അച്ചൂന് എന്താ പറ്റിയ തെന്ന് സെനഹത്തോടെമനസിലാക്കിത്തന്നു. അത്ഭുതം തോന്നി എത്ര പെട്ടന്നാണ് അച്ചൂന് കാര്യങ്ങൾ മനസിലായത്.  അമേരിക്കയിൽ എല്ലാവർക്കും എല്ലാവരും "ഗുഡ് മോർണി ഗ് ഫ്രണ്ട്സ് മാത്രമാണ്. അച്ചൂ ന മാത്രം അറ്റാച്ച്മെന്റo സ്നേഹവും കൂടുതലാണന്ന് പ്രിൻസിപ്പൽ ഒരു ദിവസം ക്ലാസിൽ പ്പറഞ്ഞു. 

        സ്കൂളിൽ നിന്ന് പോകുന്ന ദിവസം ഞങ്ങൾ  "ക്ലാപ്പ് ഔട്ട് " കൊടുക്കും. എല്ലാവരും രണ്ടു നി രയായി നിൽക്കും. നടുക്കുകൂടി പ്രിൻസിപ്പൽ നടന്നു വരും. അപ്പോൾ കുട്ടികളുടെ നീട്ടിയ കയ്യിൽ ക്ലാപ്പടിച്ച് കടന്നു പോകും. അച്ചൂന്റെ അടുത്തുവന്നപ്പോൾ അച്ചൂന് കരച്ചിൽ വന്നു. സാറ് പെട്ടന്ന് എന്നെ കൈ പിടിച്ച് ഒപ്പം നടത്തി.പിന്നെ ഒരു വശത്ത് അച്ചുവാണ് ക്ലാപ്പടിച്ചത്. 

        "യു  ആർ എ ലവിഗ് ചാപ്പ് ". എന്ന് പറഞ്ഞ് അച്ചുവിനെ കെട്ടിപ്പിടിച്ചാണ് പ്രിൻസിപ്പൽ കാറിൽ ക്കയറിയതു്.

No comments:

Post a Comment